Monday, September 22, 2008

12. ഡിസംബര്‍ 24 : അവസാനഭാഗം : നീണ്ടകഥ

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)
( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )
കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 8 :
താന്‍ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് യൂദാസിനറിയാമന്ന് പീറ്ററിന് മനസ്സിലായി. എങ്കിലും അറിവില്ലായ്‌മ നടിക്കാന്‍ പീറ്റര്‍ആഗ്രഹിച്ചു . അതിനയാള്‍ ശ്രമിക്കുകയും ചെയ്തു.
“നിങ്ങള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് .എനിക്കെതിരെ നിങ്ങള്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.“
“ഒരു നാടോടിയായ ഞാന്‍ നിന്നെ എന്തിനാണ് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്? അതുകൊണ്ട് എനിക്ക് എന്ത് കിട്ടാനാണ് . നീയാണിപ്പോള്‍കള്ളത്തരം പറയുന്നത് .. മാര്‍ട്ടിന്‍ കൊണ്ടുവന്ന പണം നീ ഈ മേശപ്പുറത്ത് വച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ...”യൂദാ മുറിയിലെ മേശയിലേക്ക് ചൂണ്ടിയാണ് പറഞ്ഞത് ..
“ഒരിക്കലും മാര്‍ട്ടിനിവിടെ പണവുമായി വന്നിട്ടില്ല ... അയാള്‍ എനിക്ക് പണവും തന്നിട്ടില്ല .. അയാള്‍ എനിക്ക് പണം തന്നു എന്നതിന് എന്തങ്കിലും രേഖകള്‍ ഉണ്ടോ..?”
“നിനക്ക് പണം തന്നു എന്നതിന് മാര്‍ട്ടിന്റെ കൈയ്യില്‍ ഒരു രേഖയും ഇല്ല.. നിന്നെ അയാള്‍ക്ക് വിശ്വാസം ആയതുകൊണ്ടാണ് രേഖകള്‍ഒന്നും ആവിശ്യപ്പെടാഞ്ഞത്... നിനക്കറിയാമോ പീറ്റര്‍ , ശിഷ്യസംഘത്തിലെ പണസൂക്ഷിപ്പുകാരനായ എന്റെ കൈയ്യില്‍നിന്ന് ആരും പണത്തിന്രേഖകള്‍ ആവിശ്യപ്പെടാറില്ല ... എന്റെ കൈയ്യില്‍ എത്രപണമുണ്ടന്ന് അവരാരും ചോദിച്ചിരുന്നില്ല... അവര്‍ക്ക് എന്നെ വിശ്വാസമായിരുന്നു...ആ വിശ്വാസത്തെയാണ് ഞാന്‍ ചൂഷ്‌ണം ചെയ്തത്... എന്നിട്ട് എനിക്ക് ആ പണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ ...? അതുപോലെആയിരിക്കും നിനക്ക് മാര്‍ട്ടിന്റെ പണവും... അയാളോട് നീ വിശ്വാസ വഞ്ചനകാണിക്കരുത് ...”

“ഞാനയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എന്നത് തെളിയിക്കാന്‍ പറ്റുമോ ?” പീറ്റര്‍ ചോദിച്ചു.
"നിന്റെ ഭാര്യയായ സോഫിയ ഇവിടെയുണ്ടായിരുന്നു... പിന്നെ നിന്റെ പിതാവും നീ പണം വാങ്ങുന്നതിന് സാക്ഷികളാണ് ... അതൊന്നും തെളുവുകള്‍അല്ലങ്കില്‍ നീ എന്റെ ഈ വലുതുകൈവെള്ളയിലേക്ക് നോക്കൂ... എന്റെ ഗുരുനാഥന്റെ വിലയായ മുപ്പതുവെള്ളിക്കാശ് എണ്ണിവാങ്ങിയ കൈയാണിത്... ഈ കൈകൊണ്ടാണ് ഞാന്‍ പാപത്തിന്റെ പണം ദേവാലയ ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞത് ... എന്നിട്ടോ ആ പണം ദേവാലയത്തെ പൊള്ളിച്ചുതുടങ്ങിയപ്പോള്‍ എനിക്കാപണം തന്നവര്‍ തന്നെ ഭണ്ഡാരത്തില്‍ നിന്ന് ആ പണം എടുത്ത് അക്കല്‍ദാമയിലെ സ്ഥലം വാങ്ങി... നീതിമാനയവന്റെ ചോരയുടെ പണം എന്നെ വേട്ടയാടിയപ്പോള്‍ ഞാനീ കൈകള്‍ കൊണ്ടാണ് കുരുക്കിയുണ്ടാക്കിയത്... എന്നിട്ടെന്താണ് സംഭവിച്ചതന്ന്നിനക്കറിയില്ലേ... കയര്‍ പൊട്ടി താഴെവീണ എന്റെ ശരീരത്തിലൂടെ മരക്കുറ്റി തുളച്ചുകയറി .. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ ഈ കൈകള്‍ കൊണ്ടാണ് മണ്ണ് പുരണ്ട് എന്റെ കുടലുകള്‍ വാരിപ്പിടിച്ചത് ... നീതിമാനയവന്റെ രക്തത്തോടൊപ്പം പാപിയായ എന്റെ പാപത്തിന്റെ രക്തവുംവീണ് എന്റെ ഈ കൈകള്‍ കുതിര്‍ന്നതാണ് .... ”

പീറ്റര്‍ യൂദാസിന്റെ കൈകളിലേക്ക് നോക്കി. കൈവെള്ളയുടെ നിറം രക്തനിറമായി മാറി. ആ കൈവെള്ളയില്‍ അന്നത്തെ രംഗങ്ങള്‍ തെളിഞ്ഞുവന്നു. പണവുമായി വരുന്ന മാര്‍ട്ടിന്‍ ... പണം എണ്ണുന്ന പീറ്റര്‍ ... യാത്ര പറഞ്ഞിറങ്ങുന്ന മാര്‍ട്ടിന്‍ ...എല്ലാം ആ കൈവെള്ളയില്‍ തെളിഞ്ഞു.
“പീറ്റര്‍ ഇതിലും വലിയ തെളിവുകള്‍ നിനക്കിനി വേണോ? നിന്നെപ്പോലെ പണം അന്ധനാക്കിയ ഒരു മനുഷ്യനാണ് ഞാനും... ആ അന്ധതയുടെഫലമാണിപ്പോള്‍ ഞാന്‍ അനുഭവിച്ച് തീര്‍ക്കുന്നത് .. എന്റെ ഗതി ഭൂമിയില്‍ മറ്റാര്‍ക്കും വരരുതന്നാണ് എന്റെ ആഗ്രഹം...” യൂദാ പറഞ്ഞു.
പീറ്ററിന്റെ മനസ്സിലൂടെ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി കടന്നുപോയി... പിന്നിട്ട വഴിത്താരകളിലെ പാപചെളിക്കുഴികള്‍ ... ദൈന്യതനിറഞ്ഞ കണ്ണുകള്‍ ... കണ്ണീര്‍ .. നിലവിളി...എല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി. തന്റെ ചുറ്റും ആരക്കയോ നിലവിളിക്കുന്നതുപോലെഅയാള്‍ക്ക് തോന്നി. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.

“ഞാന്‍ എന്താണ് ചെയ്യേണ്ടത് ...??” പീറ്റര്‍ ചോദിച്ചു.
“എന്റെ ഗുരുനാഥന്‍ സക്കായിയോട് പറഞ്ഞത് നിനക്കരിയാമോ ? അതുതന്നെയാണ് നീ ചെയ്യേണ്ടതും ... മാര്‍ട്ടിന്റെ പണവും അതിന്റെ പലിശയുംനീ തിരിച്ചു കൊടുക്കണം... അതുപോലെ തന്നെ നീ മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.... എത്രയോ പേരുടെ ജീവിതം നശിച്ചിരിക്കുന്നു... ആതെറ്റുകളെല്ലാം നീ തിരുത്തണം... നീ അതിനു തയ്യാറാണോ????.. നിന്റെ തെറ്റുകള്‍ തിരുത്തി പുതിയ മനുഷ്യനാകാന്‍ നീ തയ്യാറാണോ പീറ്റര്‍??”

“ഉവ്വ് ഞാനെന്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണ് ... ഒരു പുതിയ മനുഷ്യനായി എനിക്ക് ജീവിക്കണം ... സഹായത്തിനായി എന്റെ ഭവനത്തിലേക്ക്പഴയതുപോലെ ആളുകള്‍ കടന്നുവരണം ... എന്റെ വീടിന്റെ വാതില്‍ ഇനി ഒരിക്കലും ആരുടേയും മുന്നില്‍ കൊട്ടി അടയ്ക്കുകയില്ല...” പീറ്ററിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകി.... യൂദാ പീറ്ററിനെ കെട്ടിപ്പിടിച്ചു. യൂദായുടെ കണ്ണില്‍ നിന്നും കണ്ണുനീറ് ഒഴുകി.
“നൂറ്റാണ്ടുകളായി ഞാന്‍ സഞ്ചരിച്ചിട്ടും എനിക്ക് തെറ്റിപ്പോയ ഒരു ആത്മാവിനെ നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ ക്രിസ്തുമസിന് എനിക്ക് ഒരു ജീവന്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു... ഇനിയും എന്റെ പാപത്തിന്റെ ഭാ‍രം തീരാന്‍ ഇരുപത്തൊന്‍‌പത് ആത്മാക്കളെക്കൂടി നേടണം... അതിനു ഞാനിനിനൂറ്റാണ്ടുകള്‍ സഞ്ചരിച്ചേണ്ടി വന്നന്നിരിക്കാം ... എങ്കില്‍ ഞാന്‍ തളരില്ല ... എന്റെ പാപങ്ങള്‍ക്ക് എനിക്ക് പ്രായശ്ചിത്തം നേടണം... ഞാനിനിയുംയാത്ര തുടരട്ടെ പീറ്റര്‍... എന്റെ ഗുരുനാഥന്‍ ഈ തെരുവില്‍ തന്നെ എന്നെ കാത്ത് ഉണ്ടാവും ... ഞാന്‍ ഈ സന്തോഷവര്‍ത്തമാനം അദ്ദേഹത്തെചെന്നറിയിക്കട്ടെ... ഞാനൊരു ആത്മാവിനെ നേടിയതറിയുമ്പോള്‍ അദ്ദേഹത്തിന് എന്തുമാത്രം സന്തോഷം ആയിരിക്കും... എനിക്കിനി ഇരുപത്തൊന്‍പത്വെള്ളിക്കാശിന്റെ ഭാരവുമായി വഴിയിലെ പൊടിപോലെ അലഞ്ഞാല്‍ മതിയല്ലോ....” യൂദാ പോകാനായി വാതിക്കലേക്ക് നടന്നു.

പുറത്തൊരു മിന്നല്‍ ഉണ്ടായി....പീറ്റര്‍ ഞെട്ടിയുണര്‍ന്നു.. വിളക്കുകള്‍ കത്തുന്നുണ്ട്... നെരിപ്പോടില്‍ നിന്ന് തീക്കനലുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു...യൂദാസ് എവിടെ??? പുലരിക്കോഴി കൂവുന്ന ശബ്ദ്ദം അയാള്‍ കേട്ടു.. ഇന്ന് ഡിസംബര്‍ 25... ക്രിസ്തുമസ് ദിവസം... മനുഷ്യരുടെ പാപപരിഹാരത്തിനായി ദൈവപുത്രന്‍ ഭൂമിയില്‍ വന്ന് പിറന്ന് ദിവസം ... നേരം പുലരാന്‍ ഇനിയും കുറച്ചു സമയം കൂടിയുണ്ട് ... അയാള്‍ അകത്തെ മുറിയിലേക്ക് നടന്നു...
*************************************************
പൈന്‍ മരങ്ങളുടെ ഇടയിലൂടെ സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു. മഞ്ഞ് പുതച്ച പ്രകൃതിക്ക് ഇന്ന് പതിവിലും സൌന്ദര്യം ഉണ്ടായിരുന്നു.ക്രിസ്തുമസ് ഗീതങ്ങള്‍ എവിടെ നിന്നക്കയോ കേള്‍ക്കാമായിരുന്നു. പീറ്റര്‍ സ്റ്റീല്‍ വളരെ വേഗം തയ്യാറായി. അയാള്‍ അലമാരയില്‍ നിന്ന് പണംഎടുത്ത് ബാഗിലേക്ക് വച്ചു. അയാള്‍ ഒരുങ്ങുന്നതു കണ്ടാണ് സോഫിയ ചായയുമായി മുറിയിലേക്ക് വന്നത് .

“എങ്ങോട്ടാണ് പണവുമായി ?” സോഫിയ ചോദിച്ചു.

“കഴിഞ്ഞ കുറേക്കാലമായി ചെയ്‌തതെല്ല്ലാം തെറ്റാണന്ന് ഒരു തോന്നല്‍ . മാര്‍ട്ടിനോട് നമ്മള്‍ ചെയ്തത് ശരിക്കൂം വഞ്ചനതന്നെയാണ് .അവനോട്പ്രായശ്ചിത്തം ചെയ്യണം ... അവന് പണമെല്ലാം തിരിച്ച് കൊടുത്ത് അവന്റെ കാല്‍ക്കല്‍ വീണ് മാപ്പ് പറയണാം... പിന്നെ നമ്മള്‍ പിടിച്ചുപറിച്ചതെല്ലാം എല്ലാവര്‍ക്കും തിരിച്ചു കൊടുക്കണം.. ഈ ക്രിസ്തുമസ് മുതല്‍ ,ഇന്ന് മുതല്‍ പീറ്റര്‍ പുതിയ ഒരു പീറ്റര്‍ ആവുകയാണ്....”

“മാര്‍ട്ടിന്റെ വീട്ടിലേക്ക് ഞാനുംകൂടി വരാം ....” സോഫിയയുടെ വാക്കുകള്‍ പീറ്ററിന് അവിശ്വസിനീയമായി തോന്നി. അവളായിരുന്നല്ലോ മാര്‍ട്ടിന്റെപണം തിരിച്ച് കൊടുക്കുന്നതിന് എതിര് നിന്നിരുന്നത് .തന്നോടൊപ്പം അവളുടെ മനസ്സും മാറിയിരിക്കുന്നു. അവര്‍ ഇരുവരും കൂടി മാര്‍ട്ടിന്റെഭവനത്തിലേക്ക് യാത്രതിരിച്ചു.... മഞ്ഞ് മാറി വെയില്‍ പരന്നിരുന്നു അപ്പോഴാ ക്രിസ്തുമസ് പ്രഭാതത്തില്‍ ....
********************************************
ഇപ്പോള്‍ സ്റ്റീല്‍ കുടുംബത്തീന്റെ ഗെയ്റ്റ് അടയ്ക്കാറില്ല .. അരുടേയും മുന്നില്‍ ആ വീടിന്റെ വാതില്‍ അടയാറില്ല.. ആര്‍ക്കുവേണമെങ്കിലും ഏത് സഹായത്തിനും ഏത് പാതിരാത്രിയിലും അവിടേക്ക് കടന്നു വരാം ... സ്റ്റീല്‍ കുടുംബത്തില്‍ വീണ്ടും സന്തോഷം കടന്നു വന്നു...തോമസ് സ്റ്റീല്‍ ഇപ്പോള്‍ഭവനത്തിന് വെളിയിലേക്ക് ഇറങ്ങിയാല്‍ താമസിച്ചേ എത്താറുള്ളു.. ആളുകള്‍ അയാളോട് ഇപ്പോള്‍ വീണ്ടൂം വളരെ താല്പര്യത്തോടെസംസാരിക്കാന്‍ തുടങ്ങി... പണത്തീന്റെ അന്ധകാരത്തില്‍ നിന്ന് മോചനം നേടി പ്രകാശത്തിലേക്ക് കടന്നുവന്ന സ്റ്റീല്‍ കുടുംബം ....

നൂറ്റാണ്ടുകള്‍ അലഞ്ഞതിനു ശേഷം ഒരു ആത്മാവിനെ നേടിയ സന്‍‌ന്തോഷത്തില്‍ യൂദാസും വൃദ്ധനായ ഭിക്ഷക്കാരനും യാത്ര തുടര്‍ന്നു ... ഇനിയുംഅടുത്ത ക്രിസ്തുമസ്സിന് വീണ്ടും കാണാം എന്ന് പറഞ്ഞ് വൃദ്ധനായ ഭിക്ഷക്കാരനും യൂദാസും വഴിപിരിഞ്ഞു ... ഇനി എത്രനാള്‍ സഞ്ചരിച്ചാല്‍യൂദാസിന് തന്റെ കടങ്ങള്‍ വീട്ടാന്‍ പറ്റും ... യൂദാസ് വഴിവക്കിലെ പൊടിപോലെ വീണ്ടും സഞ്ചരിക്കുകയാണ് ... ഇരുപത്തൊന്‍പത്ആത്മാക്കളെത്തേടി അയാള്‍ വീണ്ടും സഞ്ചരിക്കൂന്നു ..............എന്നെങ്കിലും തന്റെ കടങ്ങള്‍ വീടുമെന്നുള്ള പ്രതീക്ഷയില്‍ ..................
---------- :: അവസാനിച്ചു. ::---------

11. ഡിസംബര്‍ 24 : ഭാഗം 7

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)


( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 7 :
തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി ഒരാത്മാവ് ആണോ ? അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലാതെ മറ്റെന്താണ്. ഒരു മനുഷ്യന്ഒരിക്കല്‍ മാത്രമേ മരണം ഉള്ളു എന്നല്ലേ അയാള്‍ പറഞ്ഞത് .“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് ?എനിക്കൊന്നും മനസ്സിലാകുന്നില്ല. “ പീറ്റര്‍ പറഞ്ഞു.
“നിനക്കെന്നല്ല, ഈ ലോകത്തിലെ ആര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നെ ആര്‍ക്കെങ്കിലുമൊക്കെ മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍വര്‍ഷങ്ങളായുള്ള എന്റെ അലച്ചില്‍ നിര്‍ത്താമായിരുന്നു. .. നിനക്കറിയാമോ പീറ്റര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കല്‍ദാമ എന്ന സ്ഥലത്തുനിന്ന് ഞാന്‍യാത്ര് തിരിച്ചതാണ്. ... ദിക്കുകളും കാലങ്ങളും അറിയാതെയുള്ള യാത്ര....!!!!”
“എനിക്കിപ്പോള്‍ മനസിലായി നിങ്ങളൊരു ഭ്രാന്തന്‍‌ തന്നെയാണന്ന് .. നിങ്ങള്‍ എത്ര്യും വേഗമൊന്ന് പോയിത്തരാമോ ?” പീറ്റര്‍ അയാളോട്പറഞ്ഞു.
“സത്യം പറയുന്നവന്‍ എന്നും സ്മൂഹത്തിന്റെ മുന്നില്‍ ഭ്രാന്തന്‍ തന്നെയാണ്.. ഞാന്‍ ഇവിടേക്ക് വന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാലുടന്‍ ഞാന്‍ ഇവിടെനിന്ന് മടങ്ങും. എനിക്ക് എത്രയും വേഗം എന്റെ കടങ്ങള്‍ തീര്‍ക്കണം.. ഈ അലച്ചില്‍ എനിക്ക് മടുത്ത് കഴിഞ്ഞു ...”
“അരുടെ കടമാണ് നിനക്ക് വീട്ടാനുള്ളത് ... ഈ സ്ഥലത്ത് ഞാനല്ലാതെ മറ്റൊരാള്‍ പണം നല്‍കുന്ന ബിസ്നസ്സ് ചെയ്യുന്നില്ല ... നിങ്ങളെന്റെകൈയ്യില്‍ നിന്ന് പണം വാങ്ങിയതായി ഞാനോര്‍ക്കുന്നില്ല ... നിങ്ങളെ കണ്ടതായിപ്പോലും ഞാനോര്‍ക്കുന്നില്ല ...ആട്ടെ നിങ്ങളെത്ര രൂപയാണ്കടം വാങ്ങിയത് ??”
“ഞാന്‍ നിങ്ങളുടേ കൈയ്യില്‍ നിന്നല്ല പണം വാങിയത് ... നിങ്ങളെക്കാ‍ള്‍ വലിയ അധികാരികളില്‍ നിന്നാണ് ഞാന്‍ പണം വാങ്ങിയത് ... പണയവസ്തുവായി ഞാന്‍ നല്‍കിയത് എന്താണന്ന് അറിയാമോ ? എന്റെ ഗുരുനാഥന്റെ ജീവന്‍ !!! അതിനെനിക്ക് കിട്ടിയത് മുപ്പത് വെള്ളിക്കാശ് ..മുപ്പത് വെള്ളിക്കാശിന്റെ കടക്കാരനാണ് ഞാനിന്ന് ... ഞാന്‍ പണയപ്പെടൂത്തിയ എന്റെ ഗുരുനാഥനെ അവര്‍കൊന്നുകളഞ്ഞു ... ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചതല്ല എന്റെ ഗുരുനാഥന്‍ മരിക്കുമെന്ന്... എത്രയോ പ്രാവിശ്യം എന്റെ ഗുരുനാഥന്‍ അവരുടെകൈയ്യില്‍ നിന്ന് രക്ഷപെട്ടതാണ് ... പക്ഷേ എന്റെ വാക്ക് പാലിക്കാന്‍ കൂടി ആയിരിക്കണം അവരില്‍ നിന്ന് രക്ഷപെടാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞത്.“ഇതു പറഞ്ഞ് ആ നാടോടി കരയാന്‍ തുടങ്ങി...
പീറ്ററിന് അത്ഭുതമായി . മുപ്പത് വെള്ളിക്കാശിന്റെ കടക്കാരന്‍ പോലും. വെള്ളിക്കാശിന്റെ ക്രയവിക്രയം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിലച്ചതാണ്.തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി മുപ്പത വെള്ളിക്കാശിന്റെ കണക്കാണ് പറയുന്നത് . ഇവനൊരു ഭ്രാന്തന്‍ തന്നെ . എന്തെങ്കിലും ഉപായംകണ്ടെത്തി ഇയാളെ ഓഴിവാക്കി എത്രയും വേഗ്ഗം ഇവിടെ നിന്ന് പറഞ്ഞയിക്കണം.
“നീ എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ? എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചാ‍ണോ ?
“നാടോടി പീറ്ററിനോട് ചോദിച്ചു. അയാള്‍ തന്റെ കുപ്പായത്തിലെകീശയിലേക്ക് കൈകള്‍ ഇട്ട് കിലുക്കി.നാണയ ശബ്ദ്ദം മുഴങ്ങി. എന്നിട്ട് അയാള്‍ പീറ്ററ്റിന്റെ മുന്നിലേക്ക് നീങ്ങി നിന്നു.പീറ്ററിന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി.“പീറ്റര്‍ നീ ഈ ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ ? മുപ്പത് വെള്ളിക്കാശിന്റെ ശബ്ദ്ദം ആണിത് . നൂറ്റാണ്ടുകളായി ഈ നാണയങ്ങളുടെ താപം എന്നെ ദഹിപ്പിക്കുകയാണ്. ഇതിന്റെ ഭാരം എന്നെ തളര്‍ത്തി കീഴ്പ്പെടുത്തുകയാണ്. .. എത്രയോ കാലമായി നിരത്തിലെ പൊടിപോലെ ഞാന്‍പറക്കുകയാണ് ..ഇതില്‍ നിന്ന് എനിക്കൊരു മോചനം വേണം ....” അയാളുടെ ശബ്ദ്ദപ്പകര്‍ച്ചയില്‍ പീറ്റര്‍ പകച്ചുപോയി.
“നിങ്ങളെന്തൊക്കെയാണ് ഈ ചെയ്യുന്നത് ...?” പീറ്റര്‍ അയാളോട് ചോദിച്ചു.
അയാള്‍ പീറ്ററിന്റെ തൊട്ടടുത്ത് നിന്ന് മാറിയില്ല.അയാള്‍ തന്റെ കഴുത്ത് പീറ്ററിനെ കാണിച്ചു.... കഴുത്തിലെ പാട് അയാള്‍ കാണിച്ചു കൊടുത്തു.എന്തുകൊണ്ടോ വലിച്ചുമുറുക്കിയ പാടുപോലെ അത് തോന്നി.“നീ എന്റെ കഴുത്തിലേക്ക് നോക്കൂ .. കയര്‍ വലിഞ്ഞു മുറുകിയ പാടാണിത് ....”
പീറ്ററിന്റെയുള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു. അക്കല്‍ദാമയിലെ മരക്കുറ്റി തെളിഞ്ഞു. അതില്‍ വീണ് കുടല്‍മാലകള്‍ പുറത്ത്‌ചാടിയ ഒരു മനുഷ്യരൂപംപീറ്ററിന്റെയുള്ളില്‍ തെളിഞ്ഞു.
“നിങ്ങള്‍ ... നിങ്ങള്‍ .... യൂദാസല്ലേ ????“ പീറ്ററിന്റെ ശബ്ദ്ദം പതറിയിരുന്നു. ആകാശത്ത് ഒരു കൊള്ളിയാന്‍ പാഞ്ഞു. ആ മിന്നലില്‍ ആ നാടോടിയുടെമുഖം ജ്വലിച്ചു.
“അതെ ഞാന്‍ യൂദാസാണ് ,,, ഇസ്ക്കറിയാത്തോയിലെ യൂദാസ് ... സ്വന്തം ഗുരുനാഥനെ മുപ്പത്‌വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത് ദുഷ്ടനായ ശിഷ്യന്‍ ,ഇസ്ക്കറിയാത്തോ യൂദാ ...” അത് പറയുമ്പോള്‍ നാടോടിയുടെ മനസ്സില്‍ അക്കല്‍ദാമയിലെ പിടച്ചില്‍ ആയിരുന്നു. ദേവാലയത്തിലേക്ക്മുപ്പത്‌വെള്ളിക്കാശ് എടുത്തെറിഞ്ഞ് ഓടി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയര്‍ ഇടുന്നവന്‍ ... കയര്‍ അഴിഞ്ഞ് മരക്കുറ്റിയേക്ക് വീണ് കുടല്‍മാലകള്‍വെളിയിലേക്ക് വന്ന് ജീവനായി പിടയുന്നവന്‍ ......
“നിങ്ങള്‍ എന്തിനാണ് എന്നെത്തേടി വന്നത് ?” പീറ്റര്‍ ചോദിച്ചു.
“നിന്റെ മാനസാന്തരത്തിന് ..”
“എന്റെയോ ...?? “
“അതെ നിന്റെ മാനസാന്തരത്തിനാണ് ഞാന്‍ വന്നത് .. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെ രക്ഷിക്കാന്‍ , അതോടൊപ്പം എന്റെ കീസയിലെവെള്ളിക്കാശിന്റെ ഭാരം കുറയ്ക്കാന്‍ ...”
“എനിക്കെന്ത് മാനസാന്തരം വരുത്താനാണ് ... ഞാനതിന് തെറ്റുകളൊന്നും ചെയ്തിട്ടില്ലല്ലോ ?”
“നിന്റെ കാഴ്ചപ്പാടില്‍ നീ ചെയ്യുന്നതെല്ലാം നിനക്ക് ശരിയായിരിക്കാം .. പക്ഷേ പീറ്റര്‍ ,നീ ഇപ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റുകളാണ് ... നീ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ.. ”
പീറ്റര്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ കാണുന്നത് ഗോല്‍ഗാഥാ മലയാണ് .അവിടെ ക്രൂശില്‍ കിടന്ന് പിടയുന്നഒരു ക്രൂശിത രൂപം ... അയാളുടെ കണ്ണുകളില്‍ പെട്ടന്ന് അഗ്നി തെളിയുന്നത് പീറ്റര്‍ കണ്ടു. .. ആ തീ വലുതാവുകയാണ് ....
“തീ ... നിന്റെ കണ്ണൂകളില്‍ തീ ... നിന്റെ കണ്ണുകളിലെ തീജ്വാലകള്‍ എന്നെ പൊള്ളിക്കുന്നു ... അതെന്റെ ശരീരത്തെ ഉരുക്കുമെന്ന് എനിക്ക് തോന്നുന്നു.നിന്റെ കണ്ണുകള്‍ എന്നില്‍ നിന്ന് പിന്മാറ്റൂ.. “പീറ്റര്‍ യൂദാസിനോട് യാചിച്ചു.
“എന്റെ കണ്ണുകളിലെ അഗ്നി ജ്വാലകള്‍ അല്ല നിന്നെ ഉരുക്കുന്നത് ? നിന്റെ മനസാക്ഷിയുടെ പാപാഗ്നിയാണ് നിന്നെ ദഹിപ്പിക്കുന്നത്...”

“എന്നെ എന്തിനാണ് നീ ഇങ്ങനെ ഉപദ്രവിക്കുന്നത്..?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“ഞാന്‍ നിന്നെ ഉപദ്രവിച്ചന്നോ ? ഞാന്‍ നേരത്തെപറഞ്ഞതുപോലെ നിന്നില്‍ നിന്ന് നിനക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെനേടിത്തന്ന് എനിക്കെന്റെ പാപത്തിന്റെ ഭാരം കുറയ്ക്കണം ...”
“എന്റെ ആത്മാവിനെ നേടിയാല്‍ നിങ്ങളുടെ പാപത്തിന്റെ ഭാരം എങ്ങനെയാണ് കുറയുന്നത് ?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“തെറ്റിപ്പോയ ഒരാത്മാവിനെ നേടിയാല്‍ എന്റെ കീശയിലെ വെള്ളിക്കാശില്‍ ഒരെണ്ണത്തിന്റെ ഭാരം കുറയും.. മുപ്പത് വെള്ളിക്കാശ് എന്ന് കുറയുന്നുവോ അന്നെന്റെ കടം തീരും.. ക്രിസ്തുമസിന്റെ തലേ ദിവസം മാത്രമേ എനിക്ക് ഭൂമിയിലേക്ക് വരാന്‍ സാധിക്കൂ ... പാപത്തിലേക്ക് വഴുതിവീണ മനുഷ്യനെ നേരായ വഴിയിലേക്ക് നടത്താന്‍ ഞാനന്ന് ശ്രമിക്കും ... പക്ഷേ എത്രയോ കാലങ്ങളായി ഞാന്‍ നടക്കുന്നു.. ഒരൊറ്റമനുഷ്യനെപ്പോലും നേടാന്‍ എനിക്ക് കഴിഞ്ഞില്ല...” യൂദാ പറഞ്ഞു.
“ഞാനെന്ത് തെറ്റ് ചെയ്തന്നാണ് നിങ്ങള്‍ പറയുന്നത് ? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക്
മാനസാന്തരം വരുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്ന്എനിക്ക് മനസിലാകുന്നില്ല .....”
“നീ ഒരു വലിയ തെറ്റ് ചെയ്ത് കഴിഞ്ഞു ... വിശ്വാസവഞ്ചന നീ കാട്ടി... മുപ്പതുവെള്ളിക്കാശിന് സ്വന്തം ഗുരുവിനോട് ഞാന്‍ വിശ്വാസ വഞ്ചന കാണിച്ചതുപോലെ നീ നിന്റെ സുഹൃത്തായ മാര്‍ട്ടിനോട് വിശ്വാസ വഞ്ചന കാണിച്ചു കഴിഞ്ഞിരിക്കുന്നു ... എന്നേയും നിന്നേയും പണം അന്ധകാരത്തിലേക്ക്തള്ളിയിടുകയായിരുന്നു....നിന്നെ ഏല്‍പ്പിച്ച പണം മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ചിട്ടും നീ ഇതുവരെ തിരികെ നല്‍കിയിട്ടില്ല...”
“നിങ്ങള്‍ പറയുന്നത് കള്ളമാണ് ...” പീറ്റര്‍ യൂദാസ് പറഞ്ഞതെല്ലാം നിഷേധിച്ചു.
“ഞാന്‍ പറഞ്ഞത് സത്യമല്ലന്ന് നിനക്കെന്റെ കണ്ണുകളില്‍ നോക്കി പറയാന്‍ സാധിക്കുമോ ...” യൂദാസ് ചോദിച്ചു.
അല്പസമയത്തേക്ക് പീറ്ററിനൊന്നും പറയാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകളില്‍ നോക്കിയാല്‍ കണ്ണുകളിലെ അഗ്നി തന്നെ ദഹിപ്പിക്കുമെന്ന്പീറ്റര്‍ ഭയപ്പെട്ടു.തന്റെ മുന്നില്‍ നില്‍ക്കുന്ന യൂദാസിന് എല്ല്ലാ കാര്യങ്ങളും അറിയാമെന്ന് പീറ്ററിന് മനസിലായി.
(തുടരും..)

10. ഡിസംബര്‍ 24 : ഭാഗം 6

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)



( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :

ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3 ഡിസംബര്‍ 24 : ഭാഗം 4 ഡിസംബര്‍ 24 : ഭാഗം 5 (തുടര്‍ന്ന് വായിക്കുക..)




: അദ്ധ്യായം 6 :




പീറ്റര്‍ അകത്തേക്ക് കയറി. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ കെട്ടിപ്പിടിച്ചു. നാടോടി ആ മുറിയിലെ വലിയ മേശയുടെ അടുത്തേക്ക്നീങ്ങി നിന്നു. അയാളിലേക്ക് പ്രകാശം വീണിരുന്നില്ല.




“പീറ്റര്‍ .. പീറ്റര്‍ .. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ വിളിച്ചു.




“എന്തുപറ്റി സോഫിയ നിനക്ക് .. നീ എന്തിനാ പേടിക്കുന്നത് ? നീ എന്തെങ്കിലും സ്വപ്നം കണ്ട് പേടിച്ചോ ?”




തന്റെ കൂടെ അപരിചിതനായ മനുഷ്യനെ ഈ അസമയത്ത് കണ്ടാല്‍ ഭര്‍ത്താവ് തന്നെക്കുറിച്ച് എന്ത് വിചാരിക്കൂം എന്നായിരുന്നു അവളുടെ ചിന്ത്.തന്റെ ഭര്‍ത്താവ് ഈ മുറിയില്‍ നാടോടിയെ കണ്ടാല്‍ ?.. താന്‍ കതക് തുറന്നുകൊടുക്കാതെയാണ് അയാള്‍ അകത്ത് വന്നതെന്ന് പറഞ്ഞാല്‍പീറ്റര്‍ വിശ്വസിക്കുമോ? അങ്ങനെ തന്റെ ഭര്‍ത്താവ് വിശ്വസിക്കണം.. അല്ലങ്കില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചന്ന് ഇരിക്കും.




“എന്നെ വീട്ടിലേക്ക് പറഞ്ഞയിക്കരുതേ പീറ്റര്‍ ... എന്നെ പറഞ്ഞുവിടല്ലേ ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല ...” അവളൊരു ഭ്രാന്തിയെപ്പോലെഅലറിക്കരഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.




“നീ എന്തിനാ ഇങ്ങനെ കരയുന്നത് ? എന്താണ് നിനക്ക് സംഭവിച്ചത് ?” പീറ്റര്‍ പറഞ്ഞു.




“പീറ്റര്‍ എന്നെ പറഞ്ഞുവിടരുതേ ...”




“നീ എന്താ പറയുന്നത് സോഫിയ.. നീ എന്തെങ്കിലും കണ്ട് പേറ്റിച്ചോ ? ഞാന്‍ നിന്നോട് എത്രയോ പ്രാവിശ്യം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ ഒറ്റയ്ക്ക്ഇരിക്കരുതന്ന് ...” പീറ്റര്‍ സോഫിയായെ തന്റെ ശരീരത്തില്‍ നിന്ന് അടര്‍ത്തീ മാറ്റി.സോഫിയ ചുറ്റും നോക്കി. അയാളെ കാണാനില്ല. ആനാടോടി എവിടെ ?




“ആ മനുഷ്യന്‍ ഇവിടെയുണ്ട് .. അയാള്‍ എന്നെ ചതിക്കാനായി ഇവിടെ വന്നതാണ് ...”




“ആരെക്കൂറിച്ചാണ് നീ ഈ പറയുന്നത് ?”




“നിങ്ങള്‍ അകത്തേക്ക് കയറിവന്ന്പ്പോള്‍ ഇവിടെ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നില്ലേ? നിങ്ങളുടെ സുഹൃത്താണന്ന് പറഞ്ഞ് അയാള്‍ എന്നെ പറ്റിക്കാന്‍ നോക്കി... ഒരു ചതിയനാണ് അയാള്‍ .. ഒരു കിറുക്കനാണ് അയാള്‍...”




സോഫിയ ആരയോ കണ്ട് പേടിച്ചതാണന്ന് പീറ്ററിന് തോന്നി.അയാള്‍ ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.അവിടെയൊന്നും ആരും ഇല്ലായിരുന്നു.“നീ പോയി കിടക്ക് സോഫിയ. ഇവിടെയൊങ്ങും ആരും ഇല്ല... “പീറ്റര്‍ സോഫിയായെ നിര്‍ബന്ധിച്ച് അകത്തേക്ക് അയച്ചു. താന്‍ കണ്ടത് ഒരു സ്വപ്നമാണോ?സോഫിയായ്ക്ക് ഒരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്വപ്നമല്ലങ്കില്‍ ആ നാടോടി എവിടെ ? ഈ മുറിയില്‍ ഒളിഞ്ഞിരിക്കാന്‍ ആര്‍ക്കും പറ്റുകയില്ല . സോഫിയ അകത്തേക്ക് പോയി. പീറ്റര്‍ ചാരുകസേരയിലേക്ക്കിടന്നു. അന്നത്തെ പണമിടനെക്കുറിച്ച് അയാള്‍ ചിന്തിച്ചു. ഇന്നത്തെ വട്ടപ്പണമിടപാടില്‍ തന്നെ പതിനായിരം രൂപ പലിശയിനത്തില്‍ കിട്ടിയിരിക്കൂന്നു. എന്നും ഇങ്ങനെ ആയിരുന്നെങ്കില്‍ . അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.




തന്നെ ആരോ എടുത്തുകൊണ്ട് പോകുന്നതുപോലെ അയാള്‍ക്ക് തോന്നി.അഗ്നിനാവുകള്‍ തന്റെ നേരെ വരുന്നു. തലയില്ലാത്ത മനുഷ്യരൂപങ്ങള്‍തന്റെ നേരെ വാളുമായി വരുന്നു. അതിലൊരു രൂപം വാള്‍ ആഞ്ഞ് വീശി. കഴുത്ത് മുറിഞ്ഞ് ചോര തെറിച്ചു. പീറ്റര്‍ നിലവിളിച്ചുകൊണ്ട് കണ്ണ്തുറന്നു.അയാള്‍ ചാടി എഴുന്നേറ്റു . അയാള്‍ തന്റെ കഴുത്തില്‍ തപ്പി നോക്കി. താന്‍ തന്റെ വീട്ടിലെ ചാരുകസേരയിലാണന്ന് മനസ്സിലാക്കാന്‍അല്പ സമയം വേണ്ടി വന്നു. പീറ്റര്‍ ഫാനിന്റെ സ്പീഡ് കൂട്ടി. പുറത്ത് നല്ല തണുപ്പ് ആയിരുന്നിട്ടും അയാളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ മുങ്ങി.അയാള്‍വീണ്ടും ചാരു കസേരയില്‍ വന്നു കിടന്നു.




ഇടിമുഴക്കം!!! കാതുകളെ തുളച്ചുകയറുന്ന ഇടിയുടെ ശബ്ദ്ദം. കണ്ണുകളെ അന്ധകാരത്തിലേക്ക് തള്ളിയിടാന്‍ ശക്തിയുള്ള ഇടിമുഴക്കം. പീറ്റര്‍ അത്ഭുതപ്പെട്ടു. ഡിസംബറില്‍ ഈ ഇടിമിന്നല്‍ പതിവുള്ളതല്ല.പെട്ടന്ന് ഒരു മിന്നല്‍ ഉണ്ടായി. കണ്ണുകള്‍ മഞ്ചിപോയി. പെട്ടന്ന് മുറിയിലെ ലൈറ്റുകള്‍അണഞ്ഞു. മിന്നലിന്റെ പ്രകാശത്തില്‍ അയാളതുകണ്ടു ,ലൈറ്റുകള്‍ അണഞ്ഞിട്ടും മുറീയിലെ ഫാന്‍ വേഗതയില്‍ കറങ്ങുന്നു. പുറത്ത് ശക്തമായകാറ്റ് വീശാന്‍ തുടങ്ങി. ജനല്‍ വിരികള്‍ പാറിപ്പറന്നു. കൊളുത്ത് ഇട്ടിരുന്ന ജനലുകള്‍ തുറന്നു. കാറ്റില്‍ ജനല്‍പ്പാ‍ളികള്‍ ശബ്ദ്ദത്തോടെ തുറന്നടഞ്ഞു.പുറത്ത് എന്തക്കയോ ഒടിഞ്ഞു വീഴുന്ന ശബ്ദ്ദം. ഏതൊക്കയോ മൃഗങ്ങള്‍ അപശ്ബ്ദ്ദങ്ങള്‍ പുറപ്പെടുവിക്കൂന്നു. എന്തോ അപകടം ശബ്ദ്ദം സംഭവിക്കാന്‍പോവുകയാണ് ... നായ്ക്കള്‍ ‘ഓലിയിടന്നു’. ആരുടയോ ജീവനെടുക്കാന്‍ കാലന്‍ പോകുന്നുണ്ടാവും. അതോ ഏതോ ഒരാത്മാവ് ഈ തെരുവില്‍ കടന്നോ?കാലനയോ ആത്മാക്കളയോ കാണുമ്പോഴാണ് നായ്ക്കള്‍ ഈ ശബ്ദ്ദം പുറപ്പെടുവിക്കൂന്നത് ...




“പീറ്റര്‍...” ആരോ വിളിക്കൂന്നുണ്ടല്ലോ ?പീറ്റര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു .




“ആരാണ് നിങ്ങള്‍ ? നിങ്ങള്‍ എവിടെയാണ്...?




“ഞാന്‍ ഇവിടെത്തന്നെയുണ്ട് പീറ്റര്‍ .. നിന്റെ തൊട്ടടുത്ത് ... നിന്റെ ഹൃദയത്തോട് അടുത്ത്...”




“എവിടെ നിങ്ങള്‍...?”




പെട്ടന്ന് ലൈറ്റുകള്‍ തെളീഞ്ഞു. കാറ്റും ഇടിമുഴക്കവും ശമിച്ചു.പെട്ടന്ന് അയാള്‍ പീറ്ററിന്റെ അടുത്തേക്ക് വന്നു. അയാള്‍ എവിടെ നിന്ന് തന്റെ മുന്നിലേക്ക്വന്നു എന്ന് പീറ്ററിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.




“നിങ്ങള്‍ ആരാണ് ..?“ പീറ്റര്‍ ചോദിച്ചു.




“ആ ചോദ്യത്തിന് ഇന്നിവിടെ ,നമ്മുടെ ഇടയില്‍ പ്രശക്തിയില്ല ... അല്ലങ്കില്‍ തന്നെ ഞാന്‍ ആരാണന്ന് പറയാന്‍ എനിക്കറിയില്ല ... ഞാന്‍ ആരുമായിക്കൊള്ളട്ടെ...”




“നിങ്ങള്‍ ഈ മുറിയില്‍ എങ്ങനെ കടന്നു...?? ”




“നീ ഈ മുറിയില്‍ കയറുന്നതിനുമുമ്പ് തന്നെ ഞാനീ മുറിയില്‍ കയറിയിരുന്നു .. നിന്റെ വീട്ടിലേക്ക് എന്നെ കയറിവരാന്‍ വാതില്‍ തുറന്ന് തന്നത്നിന്റെ ഭാര്യയാണ് ” അപരിചിതനായ നാടോടി പറഞ്ഞു.




“അപ്പോള്‍ എന്റെ ഭാര്യയെ ഭയപ്പെടുത്തീയ കിറുക്കന്‍ നീ ആണല്ലേ..?”




“നിങ്ങളുടെ ഭാര്യയെ ഭയപ്പെടുത്താന്‍ ആര്‍ ശ്രമിച്ചു ?? ആരാണ് ഈ അസംബന്ധം നിന്നോട് പറഞ്ഞത൉ ?ഞാന്‍ നിന്റെ ഭാര്യയ്ക്ക് ഉപദേശം നല്‍കാന്‍ശ്രമിക്കുകയായിരുന്നു....” ആ നാടോടി പറഞ്ഞു.




പീറ്ററിന് ആ നാടോടിയുടെ സംസാരം ഇഷ്ടമായില്ല. പീറ്റര്‍ അയാളെ പിടിച്ചു തള്ളനായി മുന്നോട്ടാഞ്ഞു.“അര്‍ദ്ധരാത്രിയില്‍ സ്ത്രികള്‍ക്ക് ഉപദേശംനല്‍കാന്‍ നീ ആരാണ് ? നീ എത്ര്യും വേഗം ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ... അല്ലങ്കില്‍.......” പീറ്റര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി.




പീറ്ററിന്റെ വാക്കുകള്‍ കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ അവസാനം പറഞ്ഞത് കേട്ട് പീറ്റര്‍ ഭയപ്പെട്ടു.“പീറ്റര്‍ നിനക്കെന്നല്ല.. , ലോകത്തിലെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന് ഒരിക്കല്‍ മാത്രമേ മരണം ഉള്ളൂ എന്നസത്യം വിസ്മരിക്കാന്‍ പാടില്ല “




(തുടരും... )
അദ്ധ്യായം1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം7
അവസാനഅദ്ധ്യായം

Sunday, September 21, 2008

9. ഡിസംബര്‍ 24 : ഭാഗം 5

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)

( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3
ഡിസംബര്‍ 24 : ഭാഗം 4 (തുടര്‍ന്ന് വായിക്കുക..)
: അദ്ധ്യായം 5 :
തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ ഒരപകടകാരിയാണന്ന് സോഫിയായ്ക്ക് തോന്നി. അയാളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അയാളുടെ കുപ്പായത്തീലെ കീശയിലെ പണത്തിന്റെ കിലുക്കം ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നു.
“നിങ്ങളെന്തിനാണ് അയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് ? എന്തിനാണ് വാങ്ങിയത് ?“ സോഫിയ നാടോടിയോട് ചോദിച്ചു.
“ഞാനയാളുടെ കൈയ്യില്‍ നിന്ന് വങ്ങിയതല്ല ... എന്റെ കൈയ്യിലിരിക്കുന്ന പണം രക്തമാണ് ... അതെ ഇത് രക്തത്തില്‍ മുങ്ങിയ പണമാണ് ...ചോരയുടെ മണമുള്ള വെള്ളിനാണയങ്ങള്‍ ...”
“ആരുടെ രക്തത്തിന്റെ പണമാണന്നാണ് നിങ്ങള്‍ പറയുന്നത്..?”
“നിങ്ങളുടെ വാതിക്കല്‍ കുറച്ചുമുമ്പ് വന്ന് അഭയം ചോദിച്ച മനുഷ്യനില്ലേ ... അയാളുടെ രക്തത്തിന്റെ വിലയാണ് ...”
“നിങ്ങളെന്തൊക്കെയാണ് പറയുന്നത് ... എനിക്കൊന്നും മനസ്സിലാകുന്നില്ല ...“
“ആ മനുഷ്യന്‍ ഒന്നും പറഞ്ഞില്ലേ..?”
“അയാളൊന്നും എന്നോട് പറഞ്ഞില്ല..”
“നിങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല എന്ന് പറയുന്നതല്ലേ കൂടുതല്‍ശരി “
“ഒരു പക്ഷേ അതായിരിക്കാം ശരി. പാതിരാത്രിയില്‍ വീട്ടില്‍ വരുന്ന ഭിക്ഷക്കാരോട് അവരുടെ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല...”
“അതെ സോഫിയ അയാള്‍ നിനക്കൊരു ഭിക്ഷക്കാരനായിരിക്കാം ... അയാളെങ്ങനെയാണ് ഒരു ഭിക്ഷക്കാരനായതെന്ന് നിനക്ക് അറിയാമോ ?അത് നീ വായിച്ചിട്ടില്ലേ ? “
“ഞാനെങ്ങനെ വായിക്കാനാണ് .. ബൈബിള്‍ അല്ലാതെ മറ്റൊരു പുസ്തകവും ഞാന്‍ സാധാരണയായി വായിക്കാറില്ല ...”
“നീ വായിക്കൂന്ന ആ പുസ്തകത്തില്‍ തന്നെയുണ്ട് അയാള്‍ എന്റിനുവേണ്ടിയാണ് ഭിക്ഷക്കാരനായതന്ന് ...”
“നിങ്ങള്‍ എന്തൊരു വിഢിത്തരമാണ് പറയുന്നത് ? “
“ഞാന്‍ വിഢിത്തരമല്ല സോഫിയാ പറയുന്നത്.. നീ ബൈബിള്‍ ശരിക്ക് മനസിലാക്കാത്തതു കൊണ്ടാണ് എന്നോടിങ്ങനെ സംസാരിക്കുന്നത്?”
സോഫിയ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. “ഉപദേശം തരാന്‍ പറ്റിയ ഒരാള്‍ . രാത്രിയില്‍ ഒരു സ്ത്രിയുടെ അടുത്ത് വന്ന് ബൈബിളിനെക്കുറിച്ച് ഉപദേശം തരാന്‍ നിങ്ങളാരാ ...ക്രിസ്തുവോ? അതോക്രിസ്തുവിന്റെ ശിഷ്യനോ?“ സോഫിയ നാടോടിയുടേ നേരെ കൈചൂണ്ടി കയര്‍ത്തു.
“ഇരിക്കാന്‍...” നാടോടി സോഫിയായോട് പറഞ്ഞു. ആ ശബ്ദ്ദത്തിന്റെ കാഠിന്യം മൂലം അവളറിയാതെ കസേരയിലേക്ക് ഇരുന്നു.
“ഞാന്‍ നിന്നെ ഉപദേശിക്കാന്‍ ആളല്ല.. എന്നാലും നീ ഒന്ന് ഓര്‍ക്കണമായിരുന്നു...അഭയം ചോദിച്ചുവന്ന ഒരാളെയാണ് നീ ആട്ടിയോടിച്ചത് .അയാളുടെമുന്നില്‍ നിന്റെ വീടിന്റെ വാതില്‍ കൊട്ടിയടച്ചു. നീ അയാളെ ആട്ടിയോടിച്ച് കൊട്ടിയടച്ച വാതിലാണ് നിന്റെ ഒരു സഹായവും ഇല്ലാതെ ഞാന്‍തുറന്നത്. അയാള്‍ പോകുമ്പോള്‍ പുലമ്പുന്നത് ഞാന്‍ കേട്ടു,- ‘ മനുഷ്യര്‍ വിചിത്രരാണ് ,അവര്‍ക്ക് സ്നേഹമില്ല.ഞാനതില്‍ വളരെ ദുഃഖിതനാണ് ‘;നിനക്കിനിയും ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ല എന്നുണ്ടോ ?”
“അതെ നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല....”
“മനസിലാകില്ല ,ഞാന്‍ പറയുന്നത് നിനക്കെന്നല്ല ഭൂമിയിലെ ആര്‍ക്കും മനസ്സിലാകില്ല . മനസിലായാലും മനസിലായില്ല എന്ന് നടിക്കും. ഞാനയാളെതിരിച്ച് വിളിക്കാന്‍ പോവുകയാണ് . നീ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞാനയാളെ തിരിച്ചുകൊണ്ടുവരും ..”
“നിങ്ങളെന്താണ് അര്‍ത്ഥമാക്കുന്നത് ?”
“മനസിലായില്ലേ ? ഞാനയാളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരുമന്ന് .. നിന്റെ ഉള്ളിലെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഞാനയാളെ ഇവിടേക്ക് കൊണ്ടുവരും ...”
പുറത്താരോ വാതിലില്‍ മുട്ടുന്ന ശബ്ദ്ദം ഉയര്‍ന്നു. വാതില്‍ അനങ്ങുന്നുണ്ട്. സോഫിയ ചെവിയോര്‍ത്തു. പരിചിതമായ ശബ്ദ്ദമാണ്. അതെ അത്തന്റെ ഭര്‍ത്താവായ പീറ്ററിന്റെ ശബ്ദ്ദമാണ്. “കതക് തുറക്ക് സോഫിയ, നീ ഉറങ്ങിപ്പോയോ...”
പീറ്ററിന്റെ വിളികേട്ട് സോഫിയ ഞെട്ടി. ഇതാ പീറ്റര്‍ എത്തിയിരിക്കുന്നു. ഈ അര്‍ദ്ധരാത്രിയില്‍ അപരിചിതനായ ഒരുത്തനോടോപ്പം തന്നെ കണ്ടാല്‍പീറ്ററെന്ത് വിചാരിക്കും. ഈ നാടോടിയോട് സംസാരിക്കാന്‍ കിട്ടിയ ധൈര്യമെല്ലാം കൈമോശം വന്നതുപോലെ ... ഇയാളോടൊപ്പംതന്നെ കണ്ടാല്‍ പീറ്ററെന്ത് ചെയ്യുമെന്ന് തനിക്കറിയില്ല. എന്റെ ദൈവമേ ഞാനെന്താണ് ചെയ്യേണ്ടത് ?
“നീവാതില്‍ തുറക്ക് സോഫിയ “ സോഫിയായുടെ മനോഗതം അറിഞ്ഞെട്ടന്നവണ്ണം അപരിചിതനയ നാടോടി പറഞ്ഞു.
അവള്‍ വാതില്‍ തുറക്കാനായി എഴുന്നേറ്റു.അവള്‍ വാതിലിന്റെ കുറ്റികള്‍ ഓരോന്നായി എടുത്തു. കുറ്റികളെല്ലാം അടച്ച സ്ഥിതിയിലായിരുന്നു.ഒരൊറ്റകുറ്റിപോലും തുറക്കാതെ ആ അപരിചിതന്‍ എങ്ങനെയാണ് അകത്തുകയറിയത്??? പീറ്റര്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. അവള്‍വാതിലടച്ച് തിരിഞ്ഞു. അപരിചിതനായ നാടോടി വലിച്ചുതള്ളിയ ചുരുട്ടിന്റെ പുക എവിടയോ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
(തുടരും....)

Friday, September 19, 2008

8. ഡിസംബര്‍ 24 : ഭാഗം 4

: അദ്ധ്യായം 4 :
പീറ്റര്‍ എപ്പോള്‍ വരുമെന്ന് സോഫിയായ്ക്ക് അറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവ് വരുന്നതിനു മുമ്പ് ഈ അപരിചിതനെ ഒഴിവാക്കണം. സൊരു അപരിചിതനോടൊത്ത് ഈ അര്‍ദ്ധരാത്രിയില്‍ താന്‍ ഇവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു വെന്ന് തന്റെ ഭര്‍ത്താവ് അറിഞ്ഞാല്‍ ?എത്രയും പെട്ടന്ന്ഇയാളെ ഒഴിവാക്കിയേ തീരൂ ...
“പീറ്റര്‍ ഉടനെതന്നെ എത്തും. പീറ്റര്‍ വരുന്നതിനു മുമ്പ് നിങ്ങള്‍ സ്ഥലം വിടുന്നതാണ് നല്ലത് . അതാണ് നിങ്ങളുടെ ശരീരത്തിനും നല്ലത് ..”നാടോടി ചുരുട്ട് വലിച്ചുകൊണ്ട് മുറിയുടെ നടൂക്ക് കിടന്ന മേശയുടെ അടുത്ത് ചെന്ന് നിന്നു.അയാള്‍ പതിയെ ആ മേശയുടെ പുറത്ത് ഇരുന്നു.
അയാള്‍ സോഫിയെ നോക്കി. അവള്‍ അയാളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
“നിന്റെ മനസ്സ് എത്രമാത്രം ഇടൂങ്ങിയതാണന്ന് എനിക്കറിയാന്‍ സാധിക്കുന്നു. നിന്റെ കൈകളില്‍ കിടക്കൂന്ന അദൃശ്യമായ ചങ്ങല എനിക്ക് കാണാന്‍കഴിയുന്നുണ്ട്. നന്മയെ എതിര്‍ക്കുന്ന ചങ്ങല! ഞാന്‍ ആരാണന്ന് നിനക്കറിയേണ്ടേ ? എന്നാല്‍ കേട്ടോളൂ .. എല്ലാവരാലും വെറുക്കപ്പെട്ട മനുഷ്യനാണ്ഞാനിന്ന് .. രാത്രിയില്‍ ശക്തിലഭിക്കൂന്ന ഒരു മനുഷ്യന്‍ ! രാത്രിയില്‍ ശക്തിലഭിക്കൂന്ന മനുഷ്യന്‍ എന്നതിലുപരി ,രാത്രിയില്‍ ,നിശബ്ദ്ദതയെ ഭേദിച്ചുകൊണ്ട്വീടുകളീല്‍ കയറീ സ്നേഹബന്ധം തുടങ്ങാന്‍ ശ്രമിക്കുന്ന ഒരു അസാധാരണ മനുഷ്യന്‍ . നിന്നെക്കാള്‍ ഉപരിയായിട്ട് സാമാന്യമര്യാദ എന്താണന്ന് അറിയാവുന്ന മനുഷ്യന്‍ .. നീ എന്താ വിചാരിച്ചിരുന്നത് ? നീ വിളമ്പുന്ന റൊട്ടിയും പലഹാരങ്ങള്‍ഊം കഴിക്കാന്‍ വന്ന് ഒരുവനാണന്നോ ഞാന്‍. പാപങ്ങളുടെകറയാന്‍ കറുത്തുപോയ നിന്റെ കൈകളില്‍ സ്നേഹചുംബനം അര്‍പ്പിക്കാന്‍ വെമ്പുന്ന ഒരതിഥിയാണന്നോ ഞാന്‍. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ , നീഇതുവരെ കണ്ടിട്ടൂള്ള മനുഷ്യരില്‍ നിന്നെല്ലാം വെത്യസ്തനാണ് ഞാന്‍ ... നിനക്കൊന്ന് ഉറപ്പിക്കാം... നിന്നെ കുഴപ്പങ്ങളീല്‍ ചാടീക്കാനല്ല ഞാന്‍ വന്നിരിക്കുന്നത് .. നിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കൂന്നത്...”
അയാളുടെ ദീര്‍ഘമായ സംസാരം കേട്ട് നില്‍ക്കുകയായിരുന്ന സോഫിയായുടേ ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.“കൊള്ളാം ഒരു നാടോടിയാണങ്കിലും നിന്റെ സംസാരം കേട്ട് നില്‍ക്കാന്‍ നല്ല രസമുണ്ട്.. നിന്റെ ഈ ചുരുട്ടിന്റെ മണം എന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെടുകയില്ലന്ന് മാത്രമല്ല നീ ഇവിടുരുന്ന് ചുരുട്ട് വലിച്ചാല്‍ അദ്ദേഹം എന്തായിരിക്കും ചെയ്യുകയന്ന് അദ്ദേഹത്തിനു തന്നെ അറിവുണ്ടാകണമെന്നില്ല “ അവള്‍ തന്റെചാരുകസേരയിലേക്ക് വന്നിരുന്നു.
“നിന്റെ ഭര്‍ത്താവ് വന്നിട്ടേ ,അയാളെ കണ്ടിട്ടേ ഞാനിവിടെ നിന്ന് പോകുന്നുള്ളു...”
“അദ്ദേഹം നിന്റെ കാലും കൈയ്യും തല്ലിയോടിക്കും.. ചിലപ്പോള്‍ നിന്റെ തല ക്ഴുത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കും... “
“നിന്റെ ഭര്‍ത്താവ് അങ്ങനെയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല...” നാടോടി പറഞ്ഞു.
“അത് നിങ്ങളുടെ തോന്നലാണ് .. അദ്ദേഹം ഒറ്റയടിക്കുതന്നെ നിന്റെ അണപ്പല്ലുകള്‍ തെറിപ്പിക്കും..”
സോഫിയായുടെ ഈ വാക്കുകള്‍ക്ക് അയാള്‍മറുപിടി ഒന്നും പറഞ്ഞില്ല.
നാടോടി ചുരുട്ട് ആഞ്ഞാഞ്ഞ് വലിച്ചു. അയാള്‍ സാവാധാനം പുക പുറത്തേക്ക് ഊതി. പുകച്ചുരുളുകള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകുന്നത് നോക്കിഅയാള്‍ അല്പസമയം ഇരുന്നു. അയാള്‍ എന്തോ ഓര്‍ത്തിട്ടന്നവണ്ണം സോഫിയായോട് ചോദിച്ചു. അയാളുടേ ശബ്ദ്ദം ദൃഡവും പതിഞ്ഞതുമായിരുന്നു.
“സോഫിയാ സ്റ്റീല്‍ എനിക്ക്മുമ്പ് ഇവിടെ വന്ന ആ വൃദ്ധനായ ഭിക്ഷക്കാരനെ നീ എന്താണ് തിരിച്ചയിച്ചത് ..”
ആ നാടോടിയുടെ ചോദ്യം അവളില്‍ അത്ഭുതം ഉണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.“നിങ്ങള്‍ക്കെന്റെ പേര് എങ്ങനെ അറിയാം..”അയാളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അവളിങ്ങനെ ചോദിച്ചത് .
“സോഫിയ സ്റ്റീല്‍ എന്നത് ക്രൂരതയുടെ പര്യായമല്ലേ? നിങ്ങളുടേ ശബ്ദ്ദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ക്രൂരതയാണ് ...നിങ്ങളുടെ പെരുമാറ്റവും ക്രൂരമാണ്...”
“ഹോ, അപ്പോള്‍ നിങ്ങള്‍ എന്നെക്കുറിച്ച് എല്ലാം അറിഞ്നുകൊണ്ടാണല്ലോ വന്നിരിക്കൂന്നത് ?“
അയാള്‍ ഇതിനു മറുപിടി പറയാതെ തന്റെചോദ്യം ആവര്‍ത്തിച്ചു.
“നീ എന്തിനാണ് അയാളെ ഇറക്കി വിട്ടത് ?”
“ആരെ ഇറക്കിവിട്ടന്നാണ് നിങ്ങള്‍ ഈ പറയുന്നത് ?”
“നീ ഇത്രപെട്ടന്ന് ആ വൃദ്ധനെ മറന്നുപോയോ ?കൈകളില്‍ ബാന്‍ഡേജിട്ട മനുഷ്യന്‍.. നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നതായി നിനക്ക് തോന്നിയമനുഷ്യന്‍ .. കമ്പിളി പുതപ്പില്‍ രക്തക്കറകള്‍ നീ കണ്ട മനുഷ്യന്‍ ... “
“അയാളെക്കുറിച്ചാണോ നിങ്ങള്‍ ചോദിച്ചത് ? എന്റെ വീട്ടില്‍ ആരൊയൊക്കെ കയറ്റി ഇരുത്തണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് .. ആട്ടെഞാനയാളെ ഇറക്കിവിട്ടതാണന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ...അയാള്‍ പറഞ്ഞോ ..?”
“ഞാന്‍ ഈ വഴിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഇങ്ങോട്ട് കയറി വരുന്നതും അഭയം ചോദിക്കൂന്നതും നീ വാതില്‍ അടയ്ക്കുന്നതെല്ലാംകണ്ടുകൊണ്ട് ഞാനവടെ നില്‍പ്പുണ്ടായിരുന്നു. ഇവിടെ മാത്രമല്ല ആയിരക്കണക്കിന് വീടുകളീല്‍ അയാള്‍ അഭയം ചോദിക്കൂന്നതും അവിടെനിന്നെല്ലാം അയാളെ ആട്ടിയിറക്കുന്നതും കണ്ടുകൊണ്ടിരിക്കൂന്നവനാണ് ഞാന്‍...”
“ഹോ, അങ്ങനെവരട്ടെ ,അയാള്‍ നിങ്ങളുടെ സുഹൃത്താണല്ലേ ?അയാള്‍ ഞാന്‍ ഇറക്കിവിട്ടതിന് പകരം ചോദിക്കാന്‍ ബലമായി നിങ്ങളെന്റെവീട്ടിലേക്ക് കടന്നുവന്നതാണല്ലേ..?”
“അല്ല, ഞാന്‍ പകരം ചോദിക്കാന്‍ വേണ്ടി വന്നതല്ല. അയാളെന്റെ സ്നേഹിതനായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാനയാളുടെ സ്നേഹിതന്‍ ആണന്ന്പറയുന്നതിലും നല്ലത് അയാളുടെ കടക്കാരന്‍ ആണന്ന് പറയുന്നതാണ്...”
“അയാള്‍ പറഞ്ഞായിരുന്നു പണംകൊടുക്കാനുള്ള ഒരുവനെത്തേടി ഇറങ്ങിയതാണന്ന് ... കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ മുങ്ങി നടക്കുന്നനിങ്ങളാണോ എന്നെ ഉപദേശിക്കുന്നത് ? ”
“പണം അതാര്‍ക്കുവേണം ? ഇന്നു വന്നിട്ട് നാളെപ്പോകുന്ന കുറേ ലോഹക്കഷ്ണങ്ങളും കടലാസുകീറലുകളും. അയാക്ക് കൊടുക്കാനുള്ള പണം ഇപ്പോഴുംഎന്റെ കൈയ്യില്‍ ഉണ്ട്. “
നാടോടി തന്റെ കുപ്പായത്തിലെ കീശയിലേക്ക് കൈയ്യിട്ടു. അയാള്‍ കീശയിലെ നാണയങ്ങള്‍ കിലുക്കി. വെള്ളിനാണയങ്ങള്‍കിലുങ്ങുന്ന ശബ്ദ്ദം സോഫിയ കേട്ടു.
“പണം ഉണ്ടായിട്ടും നിങ്ങളെന്താണ് പണം കൊടുക്കാത്തത്..?”
“എന്റെ കടം പെട്ടന്ന് തീരുന്നതല്ല.. നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല സോഫിയ,എങ്കിലും ഞാന്‍ പറയും... വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഞങ്ങള്‍തമ്മില്‍ കാണാറുള്ളു. ക്രിസ്തുമസിന്റെ തലേദിവസം ഞങ്ങള്‍ ഒരേ തെരുവിലൂടെ നടക്കും. അയാള്‍ക്ക് കൊടുക്കാനുള്ള പണവുമായി അയാളുടെ പുറകെഞാന്‍ നടക്കും. പക്ഷേ അയാളിതുവരെ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല ...എന്റെ പണസഞ്ചിയിലേക്ക് നോക്കിയിട്ടില്ല. അയാള്‍ക്ക് വെള്ളിനാണയങ്ങള്‍ക്ക് പകരം തെറ്റിപ്പോയ ആത്മാവിനെ മതിയന്ന് ..അയാളുടേ കടം വീട്ടാനായി ഞാനയാളുടേ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.ഇതുവരെ ഒരു വെള്ളിക്കാശുപോലും തിരിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ജറുശലേമിലെ റോമന്‍ നാണയം അച്ചടിക്കുന്ന അച്ചടിശാലയിലെമുപ്പത് വെള്ളിക്കാശ് ....”
ഇത് പറയുമ്പോള്‍ നാടോടിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാളുടെ ശബ്ദ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മുറിയില്‍ കത്തിച്ചുവച്ചിരുന്ന വിളക്ക് അണഞ്ഞു.ലൈറ്റുകളും കെട്ടു.നെരിപ്പോടിനുള്ളിലെ വെളിച്ചം മാത്രം. കനലുകളുടെ ചുവന്ന വെളിച്ചം അയാളുടെ മുഖത്ത് പടര്‍ന്നു.തീക്കനലുകളുടെ പ്രകാശമേറ്റ്അയാളുടെ കണ്ണുകള്‍ തിളങ്ങി.
നാടോടി പണത്തീന്റെ കാര്യം പറഞ്ഞപ്പോള്‍ സോഫിയായുടെ ഹൃദയം ഇടിക്കുകയായിരുന്നു. തിരിച്ചു കൊടുക്കാനാവാത്ത പണം.!!! നാടോടിയുടെകുപ്പായത്തിലെ വെള്ളിക്കാശ് ആയിരുന്നു അയാളുടെ മനസ്സില്‍ ... ആ വെള്ളിക്കാശിന്റെ കിലുക്കം അവളുടെ ഉള്ളില്‍ വീണ്ടും വീണ്ടും മുഴങ്ങി.തിരിച്ചുകൊടുക്കാത്ത പണത്തിന്റെ കിലുക്കം ....
(തുടരും...)

7. ഡിസംബര്‍ 24 : ഭാഗം 3


(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)

( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
ഡിസംബര്‍ 24 : ഭാഗം 2 (തുടര്‍ന്ന് വായിക്കുക..)

: അദ്ധ്യായം 3 :
സോഫിയ താന്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റില്ല.ആരോ തന്റെ അടുത്തേക്ക് വരുന്നുണ്ടന്ന് അവള്‍ക്ക് തോന്നി.ആരോ തന്റെ അടുത്ത് ആരോ നില്‍ക്കുന്നുണ്ട്. ഈ അസമയത്ത് തന്റെ ഭര്‍ത്താവല്ലാതെ മറ്റാര് വരാനാണ്.“നിങ്ങളെന്താണ് ഇത്രയും താമസിച്ചത് ?” അവള്‍ തന്റെ ഭര്‍ത്താവാണന്ന് കരുതിചോദിച്ചു.അപരിചിതന്‍ ഒരു നിമിഷം നിശബ്ദ്ദനായി. പെട്ടന്ന് തന്നെ അയാള്‍ മറുപിടിയും നല്‍കി.
“ഹോ ,ഞാനല്പം താമസിച്ചുപോയി .. റോഡിലൊക്കെ എന്ത് തിരക്കാണ് ..” അയാള്‍ ഇങ്ങനെയാണ് , മറുപിടി പറഞ്ഞത് .
തന്റെ ഭര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ മാറ്റം അവള്‍ തിരിച്ചറിഞ്ഞു. ശബ്ദ്ദഠിന് എന്തു പറ്റിയന്ന് ചോദിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.“നിങ്ങളുടെ ശബദ്ദം എന്താണ് അടഞ്ഞിരിക്കൂന്നത് ? എന്താപറ്റിയത്..? അതോ പപ്പ അവിടെയങ്ങാണം നില്‍പ്പുണ്ടോ ?” അവള്‍ ചോദിച്ചു.
“ഇത് എന്റെ അവസരമാണ് ... ഇന്നത്തെ അവസാന അവസരം !!!

 “സോഫിയ ചോദിച്ചതിന് ഉത്തരമല്ല അയാള്‍ പറഞ്ഞത് .ശബ്ദ്ദം താഴ്ത്തി പറഞ്ഞതുകൊണ്ട് അയാള്‍ എന്താണ് പറഞ്ഞതന്ന് അവള്‍ കേട്ടില്ല.
അവള്‍ വീണ്ടും ചോദിച്ചു.“എന്താണ് നിങ്ങളുടെ ശബ്ദ്ദത്തിനുപറ്റിയതന്ന് പറയു..”
“പുറത്ത് നല്ല മഞ്ഞാണ് ... തണുപ്പ് തൊണ്ടയ്ക്ക് പിടിച്ചന്നാ തോന്നുന്നത്..”
സോഫിയ കസേരയില്‍ നിന്ന് എഴുന്നേറ്റു. നോടോടി മുറിയിലെ നിഴല്‍ ഭാഗഠേക്ക് നീങ്ങി.അയാള്‍ നിഴലില്‍ മറഞ്ഞു നിന്നു.“പീറ്റര്‍ നിങ്ങളൊന്ന് എന്റെ അടുത്തേക്കൊന്ന് വരൂ ... ഞാനൊന്ന് നിങ്ങളെ കാണട്ടെ. നിങ്ങള്‍ഊടെ ശബ്ദ്ദം പാടെ മാറിപ്പോയല്ലോ?”തന്റെ ഭര്‍ത്താവ് അകത്തെ മുറിയിലേക്ക് പോയി എന്നുള്ള വിചാരത്തിലാണ് അവള്‍ പറഞ്ഞത്. നാടോടി നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് മാറി നിന്നു.
“ഞാനിവിടയുണ്ട് സോഫിയാ സ്റ്റീല്‍ ,നോക്കികൊള്ളൂ...”നാടോടിയുടെ ശബ്ദ്ദം കേട്ട് അവള്‍ നോക്കി.
തന്റെ ഭര്‍ത്താവിന് പകരം മറ്റൊരാള്‍ ...തന്റെ ഭര്‍ത്താവ് എവിടെ?? അപരിചിതനായ ഒരുത്തന്‍ രാത്രിയില്‍ തന്റെ അടുത്ത്.. അതും മ഑്റാരും ഇല്ലാത്തപ്പോള്‍ ...പപ്പായെ വിളിക്കണോ ?അവളുടെ ഉള്ളില്‍ അപകടം നിറഞ്ഞു.മനസില്‍ നിലവിളി മുഴങ്ങി. 
“എന്റെ ദൈവമേ നിങ്ങള്‍ ആരാണ് ?എന്റെ ഭര്‍ത്താവാണന്നാണ് ഞാന്‍ വിചാരിച്ചത്. ...” സോഫിയായുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു.
“നിങ്ങളെന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത് ? ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഒരു സുഹൃത്താണ് . ഞാന്‍ എത്രയോ പ്രാവിശ്യം നിന്റെഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരിക്കുന്നു. ഞാന്‍ നിങ്ങളുടെ സുഹൃത്ത് എന്നതിലുപരി നല്ലൊരു സ്നേഹിതനുമാണ് ..“ ഇങ്ങനെ പറഞ്ഞുകൊണ്ട്അയാള്‍ മുകളിലേക്കൂള്ള പടികള്‍ക്ക് താഴെയായി വന്നു നിന്നു.അയാള്‍ മുകളിലേക്ക് കയറാന്‍ ഭാവിച്ചു.
“നിങ്ങളവിടെ നില്‍ക്കൂ... നിങ്ങള്‍ക്കെന്താണ് വേണ്ടത് ..നിങ്ങളാരാണ് ?” സോഫിയ ചോദിച്ചു.
“എനിക്ക് വേണ്ടത് എന്താണന്ന് പറഞ്ഞാല്‍ നീ അത് തരുമോ..?” അയാള്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.സോഫിയ പിന്നോട്ട് നീങ്ങി.
“ആ പ്രശ്നപരിഹാരത്തിനായി നിങ്ങളെന്ത് ചെയ്യാന്‍ പോകുന്നു എന്നറിയാനാണ് ഞാന്‍ വന്നത് ..? അയാള്‍ പറഞ്ഞു.
“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് .? എനിക്കൊന്നും മനസ്സിലാകുന്നില്ല.. നിങ്ങളെന്റെ വീട്ടില്‍ നിന്ന് പുറത്തുപോകണം.എനിക്ക് നിങ്ങളോടൊന്നും പറയാനില്ല... നിങ്ങളെ എനിക്ക് അറിയുകയും ഇല്ല ,,,” സോഫിയായുടെ വാക്കുകള്‍ ആ നാടോടിയില്‍ ഒരു പ്രതികരണവുംഉണ്ടാക്കിയില്ല.
“നിങ്ങളൊരു ബുദ്ധിമതിയായ സ്ത്രിയാണ് സോഫിയ...” അയാള്‍ പറഞ്ഞു.
സോഫിയായുടെ ഉള്ളില്‍ എവിടെ നിന്നോ ധൈര്യം വന്ന് നിറഞ്ഞു.അല്ലങ്കില്‍ അവള്‍ ധൈര്യവതിയെപ്പോലെ അഭിനയിച്ചു. അവള്‍ ആ നാടോടിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“എനിക്കറിയാം നിങ്ങളെന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരനല്ലന്ന് .പീറ്ററിന്റെ കൂടെ നിങ്ങളെ ഞാനൊരിക്കല്‍ പോലും കണ്ടിട്ടില്ല. എന്റെ ഭര്‍ത്താവ്പുറത്തുപോകുന്ന സമയം നോക്കി വരുന്ന ഭിക്ഷക്കാരനില്‍ ഒരുവനാണ് നിങ്ങള്‍. രാത്രിയില്‍ എലികള്‍ പതുങ്ങിവരുന്നതുപോലെ പതുങ്ങിപതുങ്ങിനിങ്ങള്‍ വന്നതെന്തിനാണന്ന് എനിക്കറിയാം.. പപ്പായെ വശീകരിച്ച് സൂത്രത്തില്‍ പണം വങ്ങാന്‍ എത്തിയവനാണ് നിങ്ങള്‍. ഞാന്‍ കണ്ടതുകൊണ്ട്നിങ്ങള്‍ കള്ളം പറയുകയാണ് ..”

“നിങ്ങള്‍ക്ക് ശരിക്കും സംസാരിക്കാന്‍ അറിയാം സോഫിയ. തകരപ്പാളികള്‍ അടിച്ച ദേവാലയ ഗോപുരഠിന്റെ മുകളീല്‍ കാറ്റ് അടിക്കും പോലെയാണ്നിങ്ങളുടെ സംസാരം. വീട്ടില്‍ കയറിവരുന്ന ഒരു അതിഥിയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് ? നെരിപ്പോടിനരുകിലെ കസേരയില്‍ ഇരിക്കാന്‍നിങ്ങളെന്നെ ക്ഷണിക്കുമെന്ന് ഞാന്‍ കരുതി. നിങ്ങളെനിക്ക് കുടിക്കാന്‍ ചൂടുള്ള എന്തെങ്കിലും തരുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതെല്ലാംവെറുതെയായി...”നാടോടി പറഞ്ഞു.

വെറുതെയായി...”നാടോടി പറഞ്ഞു.“നിങ്ങളെങ്ങനെയാണ് അകത്തുവന്നത് ? നിങ്ങള്‍ വന്ന വഴിയേതന്നെ പുറത്തുപോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാനെന്റെ പട്ടിയെ അഴിച്ചുവിട്ടാല്‍അതുനിങ്ങളെ കടിച്ചുകീറും..”

“ക്രിസ്തുമസിന്റെ തലേ ദിവസം നിങ്ങളുടെ ഭവനത്തിലേക്ക് കടന്നുവന്ന എനിക്കു തന്ന അതിഥി സല്‍ക്കാരം നന്നായി സോഫിയ ... ഇങ്ങനെതന്നെ വേണംഅതിഥികളോട് പെരുമാറാന്‍ ...”

“നിങ്ങളാരാണ് ...? ഇത്രയ്ക്ക് അധികാരത്തോട് എന്നെ പറയാന്‍ നിങ്ങളാരാണ് ?” സോഫിയ തന്റെ ചോദ്യം ആവര്‍ത്തിച്ചു.

നാടോടി നെരിപ്പോടിനരുകിലേക്ക് നീങ്ങി നിന്നു. നെരിപ്പോടിനുള്ളിലെ കനലുകളുടെ തിളക്കം അയാളുടെ മുഖത്തേക്ക് പതിച്ചു.അയാള്‍ നെരിപ്പോടിനുള്ളിലേക്ക് നോക്കി. അയാള്‍ നെരിപ്പോടിനരുകില്‍ ഇരുന്ന കമ്പെടുത്ത് കനലുകള്‍ ഇളക്കി.കനലുകള്‍ ആളി. നെരിപ്പോടിനുള്ളില്‍ നിന്ന്തീപ്പൊരികളും ചാരവും പറന്നു.

“ഞാന്‍ വെറും പൊടി ... നിരത്തിലെ പൊടിയാണ് ഞാന്‍ ...കത്തിയെരിയുന്ന ഈ തീക്കനലുകള്‍ പൊട്ടുമ്പോഴുള്ള തീപ്പൊരിയില്ലേ , അതാണ് ഞാന്‍!അതേ മനുഷ്യരുടെ മനസുകളില്‍ ഒരിക്കലും കെടാത്ത തീപ്പൊരിയാണ് ഞാന്‍ ..“ നാടോടി പറയുന്നതൊന്നും അവള്‍ക്ക് മനസ്സിലായില്ല.

“നിങ്ങളൊരു നാടോടിയാണ് .. നിങ്ങളെ കണ്ടാലേ അറിയാം നിങ്ങളൊരു നാടോടിയാണന്ന് ... “

“അതെ ഞാനൊരു നാടോടിയാണ് ... നൂറ്റാണ്ടുകളായി അലഞ്ഞു നടക്കൂന്ന നാടോടി... മലയും കടലും കടന്ന് ദേശാടനം ചെയ്യുന്ന നാടോടി.. സൂര്യനേയുംചന്ദ്രനേയും നക്ഷത്രങ്ങളേയും സന്തോഷത്തോടെ നോക്കി നടക്കുന്നവന്‍ ..വസന്തകാലത്തെ പൂക്കളുടെ സൌന്ദ്യര്യം ആസ്വദിച്ചും കിളികളുടെശബ്ദ്ദം കേട്ടും ... ദേശാടനക്കിളികളെപ്പോലെ പറന്നു നടക്കൂന്ന ഒരു പാവം നാടോടി.. ഹൃദയങ്ങളെ കൊട്ടിയടച്ച് സ്വയം തീര്‍ക്കുന്ന ചങ്ങലകളില്‍ബന്ധനസ്ഥനായി കഴിയുന്ന മനുഷ്യനെ തേടി നടക്കൂന്ന നാടോടി ...! പണക്കാരന്റെ മേശകളെ നോക്കി ആ മേശകളീലെ പാപം ഇല്ലാതാക്കാന്‍നടക്കുന്ന ഒരു നാടോടിയാണ് ഞാന്‍ ..“ നാടോടി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.

“നിങ്ങളെ ആരാണ് ഇങ്ങോട്ട് വിളിച്ചത് ? സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ഒരാളുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കയറി വന്ന് അസംബന്ധം പറയുന്നതാണോ നിങ്ങളുടെ തൊഴില്‍.... പണക്കാരന്റെ മേശകള്‍ഊടെ പാപം തീര്‍ക്കുന്ന നോടോടിയാണന്ന് പോലും ...? നിങ്ങള്‍ക്കെന്താ തലയ്ക്ക്സുഖമില്ലേ ?

സോഫിയായുടേ ചോദ്യത്തിന് അയാള്‍ ഉത്തരം പറഞ്ഞില്ല. അയാള്‍ തന്റെ കോട്ടിന്റെ കീശയില്‍ നിന്ന് ഒരു ചുരുട്ട് എടുത്ത് ചുണ്ടില്‍ വച്ചു.നെരിപ്പോടിനുള്ളില്‍ നിന്ന് ഒരു കനല്‍ എടുത്ത് അയാള്‍ തന്റെ ചുരുട്ട് കത്തിച്ചു. അയാക്ക് ചുരുട്ട് ആഞ്ഞ് വലിച്ചു.“നിങ്ങളുടെ ഭര്‍ത്താവ് ഉടനെ വരുമോ?” അയാള്‍ സോഫിയായോട് ചോദിച്ചു. എന്തുപറയണമെന്ന് അവള്‍ ഒരു നിമിഷം ചിന്തിച്ചു. അയാള്‍ചുരുട്ട് ആഞ്ഞ് വലിക്കുകയാണ് ......

(തുടരും...)

Thursday, September 18, 2008

6. ഡിസംബര്‍ 24 :ഭാഗം 2

കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)


( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....
‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 2 :

മൂന്നാം തെരുവിലെ നൂറ്റിതൊണ്ണൂറ്റിരണ്ടാം നമ്പര്‍ വീട്. പട്ടണത്തിലെ എണ്ണപ്പെട്ട പണക്കാ‍ാരില്‍ ഒരുവനായ പീറ്റര്‍ സ്റ്റീലിന്റെ ഭവനം.പരമ്പരാഗതമായി‘സ്റ്റീല്‍ ‘ കുടുംബഠിന്റെ തൊഴില്‍ പണമിടപാടുകള്‍ ആണ്.പീറ്റര്‍ സ്റ്റീല്‍ തന്റെ പിതാവായ തോമസ് സ്റ്റീലില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുക്കുമ്പോള്‍സത്യസന്ധ്യനായ ബിസ്നസ്കാരനായിരുന്നു. പക്ഷേ അയാള്‍ സോഫിയ എന്ന പൊങ്ങച്ചക്കാരിയെ വിവാഹം കഴിച്ചതോടെ ബിസിനസ് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗ്മായി മാത്രം മാറി. സത്യവും ന്യായവും അയാളുടെ ബിസിനസ്സില്‍ ഇപ്പോള്‍ ഇല്ല.

സോഫിയാ സ്റ്റീല്‍ കുടും ബത്തിന്റെ ഭരണം ഏറ്റെടുത്തതോടുകൂടി സ്റ്റീല്‍ കുടുംബത്തിന്റെ തകര്‍ച്ചതുടങ്ങി. ഏത് പാതിരാത്രിയിലും ആളുകള്‍ക്കായിതുറന്നുകിടന്നിരുന്ന സ്റ്റീല്‍ കുടുംബത്തിന്റെ വാതില്‍ കടന്നുവന്ന് സഹായം തേടാന്‍ ഇപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. പട്ടണക്കാരുടെ സ്നേഹഭാജനമായിരുന്ന തോമസ് സ്റ്റീല്‍ , പീറ്റര്‍ സ്റ്റീലിന്റെ പിതാവ് ;ഇന്ന് ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ല. അതിന് അയാള്‍ക്ക് അധികാരമില്ലന്ന് പറയുന്നതാവുംശരി. പണ്ട് അയാളുടെ വാക്ക് ആയിരുന്നു ആ തെരുവിന്റെ അവസാന വാക്ക്. വൃദ്ധനായ തോമസ് സ്റ്റീലിന്റെ വാക്കുകള്‍ക്ക് ഇന്ന് ആ വീട്ടില്‍ ആരുംവകവച്ച് കൊടുക്കാറില്ല. അതുകൊണ്ട് അയാള്‍ അധികമൊന്നും സംസാരിക്കാറില്ല.

തോമസ് സ്റ്റീല്‍ നെരിപ്പോടിനടുത്ത് നിന്ന് എഴുന്നേറ്റ് ജനലരികെ ചെന്നു നിന്നു.അയാള്‍ ജനല്‍ തുറന്ന് നോക്കി. തെരുവിലെ വിളക്കുകള്‍ ഇപ്പോള്‍പ്രകാശിക്കുന്നുണ്ട്. മഞ്ഞ് പെയ്യുന്നുണ്ട്. മഞ്ഞ് കാറ്റിന്റെ ശക്തിയും കൂടിയിട്ടുണ്ട്. അയാളുടെ നോട്ടം തെരുവിലേക്ക് നീണ്ടു. സോഫിയ വാതിലുകള്‍കൊട്ടിയടച്ച വൃദ്ധനായ ഭിക്ഷക്കാരന്‍ വേച്ച് വേച്ച് പോകുന്നത് കണ്ടു.

“പപ്പ എന്തോന്നാ നോക്കുന്നത്..” സോഫിയ തോമസ് സ്റ്റീലിനോട് ചോദിച്ചു.

“നീ അയാളെ പറഞ്ഞുവിട്ടുകളഞ്ഞല്ലോ മോളേ..?” സോഫിയായുടെ ചോദ്യത്തിനുള്ള ഉത്തരമല്ല അയാള്‍ പറഞ്ഞത്.

“ആരുടെ കാര്യമാ അങ്കിള്‍ പറയുന്നത് ?” അവള്‍ അജ്ജത നടിച്ചു.

“കുറച്ചുമുമ്പ് ഇവിടെ വന്ന മനുഷ്യനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്..... പാവം മനുഷ്യന്‍, പുറത്ത് നല്ല തണുപ്പ് ആണ് ..”

“അതിനു ഞാനെന്ത് വേണം? അയാള്‍ക്ക് പുതപ്പ് കൊടുക്കണമായിരുന്നോ ?അതോ വീടിനകത്തേക്ക് വിളിച്ച് ക്ഷണിച്ചിരുത്തി സല്‍ക്കരിക്കണമായിരുന്നോ ? രാത്രിയില്‍ മനുഷ്യരെ ശല്യപ്പെടുത്താന്‍ ഓരോ ശവങ്ങള്‍ ഇറങ്ങിക്കോളും...” അവളുടെ ശബ്ദ്ദം ഉയര്‍ന്നു.

“മോളെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്..? പാവപ്പെട്ട അയാളെ സഹായിച്ചിരുന്നുവെങ്കില്‍ നമുക്ക് പുണ്യം കിട്ടിയേനെ.... മോള്‍ അയാളെ ശ്രദ്ധിച്ചായിരുന്നോ.. അയാള്‍ഊടെ നീലക്കണ്ണുകളുടെ തിളക്കം ഞാന്‍ ശരിക്ക് കണ്ടായിരുന്നു.അയാളുടെ കവളുകള്‍ ശ്രദ്ധിച്ചായിരുന്നോ.... അയാളെ കണ്ടാലേഅറിയാം ,അയാളൊരു അസാധാരണ മനുഷ്യന്‍ ആണന്ന്..” തോമസ്സ് പറഞ്ഞുകൊണ്ടിരുന്നു.

“പപ്പ പോയി കിടക്കുന്നുണ്ടോ... സമയം ഒന്നര കഴിഞ്നിരിക്കൂന്നു... ഈ പാതിരാത്രിയില്‍ എനിക്ക് സ്വസ്ഥത തരാതിരിക്കാനാണോ ഉണര്‍ന്നിരിക്കുന്നത് ...” വൃദ്ധന്‍ മരുമകള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ആരോടെന്നില്ല്ലാതെ പറഞ്ഞുകൊണ്ടിരുന്നു...

“അയാളുടെ കൈയ്യില്‍ ബാന്‍ഡേജ് ഇല്ലായിരുന്നോ..? നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നുവെന്ന് തൊന്നുന്നു ... അയാലുടെ മുറിവില്‍വച്ച് കെട്ടാനുള്ള മരുന്നെങ്കിലും കൊടുക്കാമായിരുന്നു...“

“പപ്പ എന്തൊക്കെ പറഞ്ഞാലും ഒരു ഭിക്ഷക്കാരനെ വീട്ടില്‍ വിളിച്ച് കയറ്റി സല്‍ക്കരിക്കാനൊന്നും എന്നെ കിട്ടില്ല ... വയ്യായെങ്കില്‍ അയാള്‍ഏതെങ്കിലും സത്രത്തില്‍ പോകട്ടെ... അല്ലങ്കില്‍ അയാളോട് ആരാ പറഞ്ഞത് ഈ പാതിരാത്രിയില്‍ കൂട്ടുകാരനെ തിരക്കി ഇറങ്ങാന്‍...”വൃദ്ധന്‍ ജനലിലൂടെ വെളിയിലേക്ക് തന്നെ നോക്കുകയായിരുന്നു.

“ദേ അയാള്‍ വില്ലോ മരങ്ങള്‍ക്കീടയില്‍ വീഴാന്‍ തുടങ്ങുന്നല്ലോ? ഇല്ല ..അയാള്‍ വീണില്ല..അയാള്‍ വേച്ച്‌വേച്ച് പോകുന്നു..അയ്യോ മഞ്ഞ് ശക്തമായിവീഴുകയാണ് .. ഈ മഞ്ഞില്‍ക്കിടന്ന് അയാള്‍ മരിക്കുമല്ലോ... ഞാനയാളെ തിരിച്ചു വിളിക്കട്ടെ മോളേ..” വൃദ്ധന്‍ മരുമകളോട് അനുവാദം ചോദിച്ചു.

“പപ്പയോട് പോയിക്കിടക്കാനല്ലേ പറഞ്ഞത് ...“ അവള്‍ ദേഷ്യത്തോടെ വന്ന് ജനല്‍ വലിച്ചടച്ചു.

വൃദ്ധന്‍ പതിയെ ജനാലയ്ക്കല്‍ നിന്ന് പുറകോട്ട് മാറി. അയാള്‍ തന്റെ മുറിയിലേക്ക് നടന്നു. വാതിക്കല്‍ ചെന്നിട്ടു മരുമകളുടെ നേരെ തിരിഞ്ഞു.“നീ ശരിക്ക് ചിന്തിക്കൂ സോഫിയാമോളേ .. നീ ശരിക്കൊന്ന് ചിന്തിച്ചു നോക്ക് , നീ അയാളോട് ചെയ്തത് ശരിയാണോ എന്ന് ...”

“അലപ്പ് നിര്‍ത്തൂ ... ദയവായി പപ്പയൊന്നു മിണ്ടാതിരിക്ക് .. കുറച്ചുസമയത്തേക്ക് ആ വായൊന്നു അടച്ച് വയ്ക്ക്.. ഞാനൊന്ന് സ്വസ്ഥമായിട്ടിരുന്ന് ഈ ബൈബിള്‍ ഒന്നു വായിച്ചോട്ടെ..” അവള്‍മേശപ്പുറത്തിരുന്ന ബൈബിള്‍ എടുത്തുകൊണ്ട് നെരിപ്പോടിനടൂത്ത് ഇട്ടിരുന്ന ചാരുകസേരയില്‍ ചെന്നിരുന്നു. വൃദ്ധന് തന്റെ മരുമകളുടെ സംസാരംപിടിച്ചില്ല. അയാളുടെ മുഖം ദേഷ്യംകൊണ്ടും സങ്കടം കൊണ്ടും വിറച്ചു.

“നീ എന്നോട് എന്താ പറഞ്ഞത് ? എന്റെ വായടയ്ക്കാനോ .. എനിക്കറിയാം ഞാനിങ്ങനെ ഇരിക്കുന്നത് നിനക്ക് വിഷമമാണന്ന് ...ദൈവം മുകളിലേക്ക്എന്നെ വിളിക്കുന്നതുവരെ ഞാന്‍ സംസാരിക്കും.. അതു തടയാന്‍ നിനക്കെന്നല്ല ആര്‍ക്കും കഴിയില്ല...”

“പപ്പയെന്തിനാ എഴുതാപ്പുറം വായിക്കുന്നത് ... പപ്പയെന്നെ എന്തിനാ എന്നെ നിന്ദിച്ച് സംസാരിക്കുന്നത് ? ഞാന്‍ പപ്പായെ നിന്ദിച്ച് ഒന്നുംപറഞ്ഞില്ലല്ലോ..” ഇതുകൂടെ കേട്ടപ്പോള്‍ വൃദ്ധന്റെ സര്‍വ്വ നിയന്ത്രണവും വിട്ടു.

“നീ എന്നെ ഒന്നും പറഞ്ഞില്ല അല്ലേ ?ഞാനെന്റെ വായ് അടച്ചു വയ്ക്കത്തില്ല..ഞാനിപ്പോഴും ആ ദിവസം ശരിക്ക് ഓര്‍ക്കുന്നുണ്ട്.. ഞാനത് വാ തുറന്ന്പറഞ്ഞില്ലങ്കില്‍ ദൈവം എന്നോട് ചോദിക്കും..ദൈവത്തോട് ഞാനാണ് ഉത്തരം പറയേണ്ടത്..” വൃദ്ധന്‍ തന്റെ ഉള്ളിലെ സങ്കടം മുഴുവന്‍ വാക്കുകളിലൂടെ പുറത്തേക്ക് ഒഴുക്കുകയായിരുന്നു.

"നിങ്ങള്‍ പറയുന്നത് ആര് വിശ്വസിക്കും?ബുദ്ധിസ്ഥിരതയില്ലാത്ത നിങ്ങളുടെ വാക്കുകള്‍ ആരാണ് കേള്‍ക്കുന്നത് ?”

“ഞാനത് എല്ലാവരോടും പറയും .. പീറ്റര്‍ അത് മറന്നിരിക്കാന്‍ വഴിയില്ല.. ഈ മുറിയില്‍ വച്ച് എന്താണ് നടന്നതെന്ന് നിനക്കും അറിയാം .. ഞാനുംഅത് കണ്ടിരുന്നു ... എവിടെ വേണമെങ്കിലും ചെന്ന് ഞാനത് വിളിച്ചു പറയും... ഞാനും അത് കണ്ടിരുന്നു .. നീ ഇപ്പോള്‍ അറിവില്ലായ്‌മ നടിക്കുകയാണ് ..”

സോഫിയായ്ക്ക് ശരിക്കും കോപം വന്നു. അവള്‍ ബൈബിള്‍ കസേരയിലേക്ക് ഇട്ടിട്ട് ചാടി എഴുന്നേറ്റ് തന്റെ അമ്മായിയപ്പന്റെ അടുത്തേക്ക് ചെന്നു.“ഈ മുറിയില്‍ വച്ച് എന്ത് നടന്നന്നാ പപ്പാ പറയുന്നത് ..???”

“മാര്‍ട്ടിന്‍ തന്ന മൂന്നു ലക്ഷം രൂപായുടെ പച്ചനോട്ടുകള്‍ ഈ കിടക്കൂന്ന മേശയില്‍ വച്ചല്ലേ എണ്ണിയത് ??” വൃദ്ധന്‍ ആ മുറിയുടെ നടുക്ക് കിടക്കുന്നമേശയിലേക്ക് ചൂണ്ടികൊണ്ടാണ് പറഞ്ഞത് . ആ വാക്കുകള്‍ കേട്ട് സോഫിയ ഞെട്ടി.

“പോയിക്കിടന്നുറങ്ങാന്‍ ....” അവള്‍ വൃദ്ധന്റെ നേരെ വിരല്‍ ചൂണ്ടി.

“ഞാന്‍ പോയി കിടന്നുറങ്ങിയേക്കാം ... നീ ഒന്നു ഓര്‍ത്തോ ഈ പാപങ്ങളെല്ലാം കഴുകിക്കളയാന്‍ നിനക്കീ ലോകത്തിലെ എല്ലാ നദികളിലേയുംവെള്ളം പോരാതെ വരും... നീ ഇന്ന് അഭയം തേടി വന്ന ഒരു പാവപ്പെട്ടവനെ ഓടിച്ചുവിട്ടു. സന്തോഷകരമായ ഒരു ക്രിസ്തുമസിന്റെ തലേരാവാണ്ഇന്ന് എന്നത് നീ മറന്നു.ന്യായവിധിയില്‍ ദൈവം ഇത് നിന്നോട് ചോദിക്കും.അന്ന് ഇതിനെല്ലാം നീ ഉത്തരം പറയേണ്ടിവരും.. ദൈവത്തിന്റെപുസ്തകത്തില്‍ ഇതെല്ലാം എഴുതി വച്ചിട്ടുണ്ട് ....”

ആ വൃദ്ധന്‍ ഇത്രയും പറഞ്ഞിട്ട് തന്റെ മുറിയിലേക്ക് പോയി. സോഫിയ ജനല്‍പ്പാളികള്‍ ശരിക്കു അടഞ്ഞിട്ടുണ്ടോ എന്ന് നോക്കി. വാതില്‍ ശരിക്ക്അടച്ചിട്ടുണ്ടന്ന് ഉറപ്പാക്കി. അവള്‍ മേശപ്പുറത്തിരുന്ന വിളക്കിന്റെ തിരി അല്പം കൂട്ടി നീട്ടി വച്ചു. നെരിപ്പോടിന്നരികിലുള്ള ചെറിയ മേശപ്പുറത്ത് പച്ചനിറത്തിലുള്ള ടേബിള്‍ ലാമ്പ് കത്തുന്നുണ്ടായിരുന്നു. ടേബിള്‍ ലാമ്പിന്റെ നിഴല്‍ ആ മുറിയില്‍ ചെറിയ നിഴല്‍ വീഴ്ത്തുന്നതായിരുന്നു.നെരിപ്പോടിനുള്ളിലെവിറകു കൊള്ളികള്‍ സോഫിയ ഇളക്കിയിട്ടു.നെരിപ്പോടിനുള്ളില്‍ തീക്കനല്‍ പൊട്ടുമ്പോഴുള്ള ശബ്ദ്ദം ഇടയ്ക്കിടെ മുഴങ്ങി.

സോഫിയ നെരിപ്പോടിന്നരികിലുള്ള ചാരുകസേരയില്‍ വന്നിരുന്നു. അവളുടെ മുഖത്തേക്ക് നെരിപ്പോടിനുള്ളിലെ തീക്കനലുകളുടെ വെളിച്ചംപ്രതിഫലിക്കുന്നുണ്ടായിരുന്നു. അവള്‍ വായിക്കാനായി ബൈബിള്‍ മടറ്റില്‍ തുറന്നു വച്ചു. അവള്‍ ബൈബിളിലേക്ക് നോക്കി.കണ്ണുകള്‍ അടഞ്ഞുവരുന്നു. അവള്‍ കണ്ണുകള്‍ വലിച്ചു തുറന്നു. അവള്‍ തന്റെ മുഖം കൈകൊണ്ട് താങ്ങി. അവള്‍ താടിക്ക് കൈ കൊണ്ട് ഊന്ന് കൊടുത്ത് ബൈബിള്‍വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ താനേ അടയുകയാണ്.അവളുടെ മടിയില്‍ നിന്ന് ബൈബിള്‍ നിലത്തേക്ക് വീണു.

വാതില്‍ തുറന്ന് അകത്തേക്ക് ആരോ കയറിവരുന്നു. അയാളുടെ തോളില്‍ ഒരു മാറാപ്പ് ഉണ്ടായിരുന്നു. അയാള്‍ സോഫിയായുടെ അടുത്തേക്ക്വന്നു. അവള്‍ ബൈബിളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ് . അവളുടെ കണ്ണുകളില്‍ ഉറക്കം നിറഞ്ഞു നില്‍ക്കുകയാണ് . അയാള്‍അവളെ ശ്രദ്ധിച്ചിട്ട് തിരിച്ച് കതകിനടൂത്തേക്ക് ചെന്നു. വാതില്‍ ശബ്ദ്ദം ഉണ്ടാക്കാതെ ചേര്‍ത്തടച്ചു. ശബ്ദ്ദം ഉണ്ടാക്കാതെ വാതിലിന്റെ ബോള്‍ട്ട് ഇട്ടു. അയാള്‍ സോഫിയായുടേ അടുത്തേക്ക് വന്നു.


(തുടരും....)

Wednesday, September 17, 2008

5. ഡിസംബര്‍ 24 : ഭാഗം1

..കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ..

ഇന്ന് ഡിസംബര്‍ 24! മനുഷ്യപുത്രനായി ദൈവപുത്രന്‍ ജനിച്ചതിന്റെ ഓര്‍മ്മ ആഘോഷിക്കാന്‍ ലോകം തയ്യാ‍റായി നില്‍ക്കുകയാണ്.പട്ടണത്തിന്റെ തെരുവുകളില്‍ ക്രിസ്തുമസ് കച്ചവടം തകര്‍ക്കുകയാണ്. വീഥികള്‍ക്കിരുവശവും അലങ്കാര വിളക്കൂകള്‍ പ്രകാശം പരത്തി അണയാതെ നില്‍ക്കുകയായിരുന്നു.ആകാശത്ത് ഇന്ന് പൂര്‍ണ്ണ ചന്ദ്രനാണ്.നക്ഷത്രങ്ങള്‍ പതിവിലധികമായിട്ടുണ്ട്.സമയം പാതിരാ കഴിഞ്ഞുവെങ്കിലും കച്ചവടസ്ഥാപനങ്ങളീലെതിരക്കീന് കുറവ് വന്നിട്ടില്ല.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആഘോഷിക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്.പൈത്സ്മരങ്ങളുടെ ഇലകളീല്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചുതുടങ്ങിയിരുന്നു.നല്ല തണുത്ത കാറ്റ് വീശാന്‍ തുടങ്ങി.കാറ്റ് അടിച്ചു തുടങ്ങിയാല്‍ എപ്പോള്‍വേണമെങ്കിലും മഞ്ഞ് വീഴാം. കടകളില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങി.തണുത്ത കാറ്റിന്റെ ശക്തി കൂടികൂടി വന്നു.

പട്ടണത്തിലെ മൂന്നാം നമ്പര്‍ വീഥിയില്‍ഊടെ ആ വൃദ്ധന്‍ നടന്നു.കീറിപ്പറിഞ്ഞ വേഷം.ആരോ കൊടുത്ത കമ്പിളിപ്പുതപ്പ് അയാള്‍ പുതച്ചിട്ടുണ്ടായിരുന്നു.എങ്കിലും ആ തണുപ്പില്‍ അയാള്‍ പുതച്ചിരുന്ന കമ്പിളിപ്പുതപ്പ് അയാള്‍ക്ക് ചൂട് നല്‍കുന്നുണ്ടായിരുന്നില്ല.മഞ്ഞില്‍ അയാള്‍ തണുത്തുവിറച്ചുതുടങ്ങി.മഞ്ഞുപൊഴിയാനും ആരംഭിച്ചു.മഞ്ഞു കാറ്റിനു ശക്തിയും കൂടി.അയാള്‍ ഒരു അഭയത്തിനു വേണ്ടി ചുറ്റും നോക്കി.വിഥികള്‍ വിജനമായിരുന്നു.ചുറ്റിനുമുള്ള വീടുകളീലെ വിളക്കുകളും അണഞ്ഞിരുന്നു.അടുത്തുതന്നെയുള്ള ഒരു വീട്ടിലപ്പോഴും വിളക്കൂകള്‍ അണഞ്ഞിരുന്നില്ല.അയാള്‍ വേഗം ആനൂറ്റിതൊണ്ണൂറ്റി രണ്ടാം നമ്പര്‍ വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി.നെരിപ്പോടിനുള്ളില്‍ തീകത്തുന്ന പ്രകാശം ജനല്‍ ചീല്ലുകളിലൂടെഅയാള്‍ കണ്ടു. ആ വൃദ്ധന്‍ വേഗം കാളിംങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.അകത്തുനിന്ന് ആരോ നടാന്നു വരുന്ന ശബ്ദ്ദം.വാതില്‍ തുറക്കപ്പെട്ടും.വാതില്‍ തുറന്ന സ്ത്രിയെ അയാള്‍ ശ്രദ്ധിച്ചു.വിലകൂടിയ നിശാവസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. കഴുത്തില്‍ വൈരക്കല്ലുകള്‍ പതിപ്പിച്ച രത്നമാല.

“ഹും എന്താ....??? എന്തുവേണം???..”അവളുടെ ശബ്ദ്ദത്തിന്റെ കാഠിന്യത്തില്‍ ആ വൃദ്ധന്‍ ഞെട്ടി.

“കുഞ്ഞേ പുറത്ത് നല്ല മഞ്ഞുവീഴ്ചയാണ്.ഈ മഞ്ഞില്‍ എന്റെ ശരീരം തണുത്തുവിറയ്ക്കുകയാണ്. എനിക്ക് ഒഅരടിപോലും ഈ ശീതകാറ്റില്‍ മുന്നോട്ട്വയ്ക്കാന്‍ പറ്റുന്നില്ല. ഇന്ന് രാത്രിയില്‍ എന്നെ ഇവിടെ തങ്ങാന്‍ മോളൊന്ന് അനുവദിക്കണാം..” വൃദ്ധന്‍ പറഞ്ഞു.

“നിങ്ങള്‍ ഈ രാത്രിയില്‍ എങ്ങോട്ട് പോകുന്നു.നിങ്ങള്‍ക്ക് വീട്ടില്‍ ആരുമില്ലേ?” അവള്‍ വാതില്‍ പൂര്‍ണ്ണമായിട്ട് തുറക്കാതെയാണ് ചോദിച്ചത്.

“എനിക്ക് എല്ലാവരും ഉണ്ടായിരുന്നു.ഞാന്‍ എന്നെക്കാള്‍ ഉപരിയായി സ്നേഹിച്ച പന്ത്രണ്ടു കൂട്ടുകാര്‍.. പക്ഷേ ,കുഞ്ഞേ; അവരില്‍ ഒരാള്‍ ...” വൃദ്ധന്‍ഇടയ്ക്ക് വച്ച് നിര്‍ത്തി.

“ഒരുവന്‍ നിങ്ങളെ എന്തു ചെയ്തു ...?”

“അവനെന്നെ ചതിച്ചു കുഞ്ഞേ..എന്റെ പേരില്‍ അവന്‍ മുപ്പതുവെള്ളിക്കാശുവാങ്ങി....”

“മുപ്പതുവെള്ളിക്കാശോ? മുപ്പതുവെള്ളിക്കാശു വങ്ങിയതാണോ വലിയ കാര്യം...ഇന്നത്തെക്കാലത്ത് മുപ്പതുവെള്ളിക്കാശുകൊണ്ട് എന്തു പ്രയോജനമാഉണ്ടാകുന്നത്..?”

“വളരെ നാളുകളായി കുഞ്ഞേ അവനാപണം വാങ്ങിയിട്ട്..ഇതുവരെ അവന്‍ ആ പണം തിരിച്ച് അടച്ചിട്ടില്ല...അവനെ കാണാനായി ഇറങ്ങിയതാഞാന്‍..” വൃദ്ധന് തണുപ്പ് അസഹനീയമായിത്തുടങ്ങി.

“ഈ തണുപ്പില്‍ , ഈ രാത്രിയിലാണോ നിങ്ങളവനെ തിരക്കി ഇറങ്ങുന്നത്..?”

“അത്ര് കുഞ്ഞേ എല്ലാവര്‍ഷവും ക്രിസ്തുമസിന്റെ തലേദിവസമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത് . ഇതുവരെ അവനൊരു വെള്ളിക്കാശുപോലും തിരിച്ച്തന്നിട്ടില്ല... ഇന്നവന്‍ ഈ തെരുവിലേക്കാണ് വരുന്നതെന്ന് ഞാനറിഞ്ഞു...”

“ഈ തണുത്തരാത്രിയില്‍ നിങ്ങളെ കാണാതാവുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ തിരക്കുകയില്ലേ..?”

“ഇന്ന് എന്ന് ആരും തിരക്കുകയില്ല... പക്ഷേ നാളെ എല്ലാവരും എന്നെ തിരക്കൂം.....”

വൃദ്ധനെ എങ്ങനെ ഒഴിവാക്കണം എന്ന ചിന്തയിലായിരുന്നു ആ സ്ത്രി. എന്തുപറഞ്ഞാണ് ഇപ്പോള്‍ ഈ വൃദ്ധനെ ഒഴിവാക്കുന്നത്.ഭര്‍ത്താവായിരിക്കുംഎന്ന് വിചാരിച്ചാണ് വാതില്‍ത്തുറന്നത്.അവള്‍ വൃദ്ധനെ സൂക്ഷിച്ചുനോക്കി.അയാളുടെ മുഖം ശരിക്ക് കാണാന്‍ കഴിയുന്നില്ല.ശബ്ദ്ദത്തില്‍ നിന്ന്അയാളുടെ പ്രായം മനസ്സിലാക്കാനും പറ്റുന്നില്ല.ഇയാള്‍ ഇനി വൃദ്ധന്‍ തന്നെയാണോ?അതോ ക്രിസ്തുമസ് തലേന്ന് മോഷ്ണത്തിനായി വേഷം മാറിവന്നആരെങ്കിലും ആണോ? പക്ഷേ അയാളുടെ നീലക്കണ്ണുകളുടെ തിളക്കം ശരിക്ക് കാണാം.അവള്‍ വൃദ്ധനെതന്നെ നോക്കിനിന്നു.അയാള്‍ അവളുടെവാതിലിന് അടുത്തേക്ക് അല്പം കൂടി അടുത്ത് നിന്നു.നെരിപ്പോടില്‍ നിന്നുള്ള വെളിച്ചം അയാളുടെ മുഖത്തേക്ക് വീണു. അയാളുടെ നെറ്റിയില്‍ രക്തത്തുള്ളികള്‍. അയാളുടെ കമ്പിളിപ്പുതപ്പിലും രക്തക്കറകള്‍ കാണുന്നുണ്ടോ? അവളുടെ ഉള്ളില്‍ ഭയം നിറഞ്ഞു.

“നിങ്ങളുടെ നെറ്റിയില്‍ എന്താ രക്തം ?...“ അവള്‍ ചോദിച്ചു.

“എവിടാ കുഞ്ഞേ എന്റെ നെറ്റിയില്‍ രക്തം..കുഞ്ഞിന് തോന്നിയതായിരിക്കും...”ആ‍യാള്‍ തന്റെ കൈത്തലം കൊണ്ട് നെറ്റി തുടച്ച് കൈയ്യിലേക്ക് നോക്കി.

അയാള്‍ കൈത്തലം അവളുടെ നേരെ നീട്ടി.. അവള്‍ അയാളെ വീണ്ടും നോക്കി.നെരിപ്പോടിലെ കനലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദ്ദം.നെരിപ്പോടില്‍തീ ആളി.അയാളുടെ മുഖത്തേക്ക് കൂടുതല്‍ വെളിച്ചം വീണു.അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മുഖത്ത് ഇപ്പോള്‍ രക്തത്തുള്ളികള്‍ഇല്ല. ഇയാള്‍ ഇനി മന്ത്രവാദിയോ മറ്റോ ആണോ ?തെരുവില്‍ അടിയോ മറ്റോ നടന്നപ്പോള്‍ ഇടയില്‍ അകപ്പെട്ട നാടോടിയാണോ ഇയാള്‍ ?അയാളുടെ നെറ്റിയിലെ രക്തം താന്‍ കണ്ടതാണ്. ആ വൃദ്ധനെ ഒഴിവാക്കാന്‍ അവളുടെ ഉള്ളില്‍ മറ്റൊരു ഉപായം തെളിഞ്ഞു. പെട്ടന്നവളുടെമുഖഭാവം മാറി.

“നിങ്ങളൊരു കള്ളനാണ് ...എനിക്കറിയാം, നിങ്ങളെ കണ്ടപ്പോഴോ എനിക്കറിയാമായിരുന്നു നിങ്ങളൊരു കള്ളനാണന്ന്... തെരുവില്‍ ആളുകള്‍അടിച്ചോടിച്ചപ്പോള്‍ ഉണ്ടായതാണ് നിങ്ങളുടെ ശരീരത്തില്‍ കാണുന്ന രക്തപ്പാടുകള്‍..പോലീസ് എത്തിയപ്പോള്‍ നിങ്ങള്‍ ഇവിടേക്ക്ഓടിക്കയറിയതല്ലേ..?”

“അല്ല ഞാന്‍ കള്ളനല്ല.. ഞാന്‍ കള്ളനല്ല,,, “ അയാള്‍ കരഞ്ഞുതുടങ്ങിയിരുന്നു. തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ ആ സ്ത്രി തയ്യാറല്ലായിരുന്നു.

“നിങ്ങള്‍ കള്ളന്‍ തന്നെയാണ്...കൂറേ നാളുകള്‍ക്ക് മുമ്പ് കള്ളന്മാരുടെ കൂടെ നിങ്ങളെ ഈ തെരുവിലൂടെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ട്താണ്...” അവള്‍ തറപ്പിച്ച് പറഞ്ഞു.

“അത്.. അത് ... “ അയാളുടെ ശബ്ദ്ദം ഇടയ്ക്ക് വച്ച് മുറിഞ്ഞു.എന്ത് പറയണമെന്ന് അറിയാതെ അയാള്‍ കുഴങ്ങി... ”സ്ത്യമായിട്ടും ഞാ‍നൊരു തെറ്റുംചെയ്തിട്ടില്ലായിരുന്നു... മോള്‍ പറഞ്ഞത് ശരിയാണ് .. എന്റെ ശരീരത്തിലെ പാടുകള്‍ തെരുവില്‍ വച്ച് ആളുകള്‍ അടിച്ചപ്പോള്‍ ഉണ്ടായതാണ് ..അവരെന്നെ അറിഞ്ഞുകൊണ്ട് കള്ളനാക്കിയതാണ് ...” വൃദ്ധന്‍ പറഞ്ഞു.

“ഞാന്‍ പറഞ്നില്ലേ നിങ്ങളൊരു കള്ളനാണന്ന് ... എന്നെപ്പറ്റിച്ച് എന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഇവിടിത്തെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ആ മാര്‍ട്ടിന്റെ മകന്‍ അയച്ചതല്ലേ നിങ്ങളെ..???!!! “

“അല്ല...ഞാന്‍ പറഞ്ഞത് സത്യമാണ്... ഞാന്‍ കള്ളനല്ല.. എന്നെ വിശ്വസിക്കൂ..എന്നെ വാതില്‍ത്തുറന്ന് അകത്തേക്ക് കയറ്റൂ..അല്ലങ്കില്‍ ഈതണുപ്പില്‍ മരവിച്ച് ഞാന്‍ മരിക്കും.നെരിപ്പോടിനരുകില്‍ അല്പസമയം ഇരുന്ന് ശരീരം ചൂടാകുമ്പോള്‍ , മഞ്ഞുമഴ മാറുമ്പോള്‍ ഞാന്‍ പൊയ്ക്കൊള്ളാം..”ആ വൃദ്ധന്‍ കേഴുകയായിരുന്നു.

“ഒക്കത്തില്ലന്ന് ഞാന്‍ പറഞ്ഞില്ലേ?.. നിങ്ങളെപ്പോലെ ഒരാളെ വീട്റ്റില്‍ കയറ്റാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല... നിങ്ങളിവിടെ നിന്ന് ഒന്ന് പോയിത്തരുന്നുണ്ടോ ?”അവള്‍ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

“കുഞ്ഞേ കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയരുതേ ..”

“നാശം പിടിക്കാന്‍ ക്രിസ്തുമസിന്റെ തലേന്ന് ഒരോ മാരണങ്ങള്‍ വലിഞ്ഞുകയറി വരും.... അവള്‍ സ്വയം പറഞ്ഞു. അവള്‍ വാതിലടയ്ക്കാനായി തുടങ്ങി.

“നാശം പിടിക്കാന്‍ ക്രിസ്തുമസിന്റെ തലേന്ന് ഒരോ മാരണങ്ങള്‍ വലിഞ്ഞുകയറി വരും.... അവള്‍ സ്വയം പറഞ്ഞു. അവള്‍ വാതിലടയ്ക്കാനായി തുടങ്ങി.“മോളേ അയാള്‍ ഇവിടേക്ക് കയറി ഇരുന്നോട്ടെ... കുറച്ചുകഴിയുമ്പോള്‍ ഞാന്‍ തന്നെ പറഞ്ഞുവിട്ടോളാം..”വീടിനകത്തുനിന്ന് ഒരു വൃദ്ധന്‍ അവളുടെഅടുത്തേക്ക് വന്ന വൃദ്ധന്‍ പറഞ്ഞു.

“അങ്കിളിവിടെ അടങ്ങിയിരുന്നാല്‍ മതി... ഇവിടിത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞാ‍നുണ്ട്..“ അവള്‍ അയാളോട് കയര്‍ത്തു.ആ വൃദ്ധന്‍ പതിയെനെരിപ്പോടിനടുത്ത് പോയിരുന്നു.

സ്ത്രി കതക് അടയ്ക്കാനായി തിരിഞ്ഞു.അപ്പോഴും വാതിക്കല്‍ അപരിചിതനായ വൃദ്ധന്‍ അവളുടെ ദയയും കാത്ത് ഉണ്ടായിരുന്നു.“നിങ്ങളിതുവരെ പോയില്ലേ..?” അവള്‍ ചോദിച്ചു.

“ഇല്ല.. മോളുടെ മനസ്സ് മാറുന്നതും കാത്ത് നിന്നതാണ് ...”

“നിങ്ങള്‍ നിന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.. ഞാന്‍ നിങ്ങളെ ഒരിക്കലും അകത്തേക്ക് കയറ്റുകയില്ല... മഞ്ഞ് വീഴ്ച വര്‍ദ്ധിക്കുന്നതിനുമുമ്പ്പൊയ്ക്കോളൂ...”

അവള്‍ വാതില്‍ വലിച്ചടച്ചു. വൃദ്ധന്റെ മുഖത്ത് വിഷാദം നിറഞ്ഞ് ഒരു ചിരിയുണ്ടായി. അയാളുടെ തിളക്കമുള്ള നീലക്കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ താഴേക്ക് വീണു. പെട്ടന്ന് അയാളുടെ മുഖത്ത് നിന്ന് രക്തത്തുള്ളികള്‍ നിലത്തേക്ക് ഇറ്റിറ്റ് വീഴാന്‍ തുടങ്ങി. ഭയാനകമായ തണുത്തകാറ്റ്വീശാന്‍ തുടങ്ങി. പൈല്‍ മരങ്ങള്‍ കാറ്റില്‍ ശക്തമായി ആടിയുലഞ്ഞു. മഞ്ഞുകട്ടകള്‍ മഴപോലെ പെയ്യാന്‍ തുടങ്ങി.പെട്ടന്ന് തെരുവിലെ വൈദ്യുതവിളക്കുകള്‍ അണഞ്ഞു.ആ വൃദ്ധന്‍ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു....

(തുടരും .....)