: പാട്ട് 6 :
കൂടുമോ കൂടുമോ മത്സോദരാ ആടിടാം പാടിടാം ആമോദരായി(2)
മന്നവന്‍ ... മന്നവന്‍ ബേദലഹേം നഗരിയില്‍
ലോകരേ ഈ ദിനം പാരിതില്‍ ജാതനായ് (കൂടുമോ കൂടുമോ ...)
മുമ്പെമുമ്പെ ഒരു പൊന്‍താരകം
അതുകണ്ടെത്തി രാജാക്കളും
ഈ ഇമ്പാമിമ്പമൊരു ഗാനത്തിനായ്
അജപാലകര്‍ കാതോര്‍ത്തതും (യേശു മുമ്പെമുമ്പെ....)
പൊന്നുമൂരു കുന്തിരിക്കമെല്ലാമുണ്ട്
മന്നവരില്‍ മൂന്നുപേരും ഗോശാലയില്‍
ആനന്ദമായ് പരമാന്ദമായ്
വാനവര്‍.. വാനവര്‍... വാഴ്‌ത്തിടാം വേളയില്‍ (കൂടുമോ കൂടുമോ...)
: പാട്ട് 7 :
ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ തുമ്പികളെ
ബേദലഹേമിലെ കാലിക്കൂട്ടില്‍
യേശു പിറന്നല്ലോ
യേശു പിറന്നല്ലോ [ജില്‍ ജില്‍...]
വാനില്‍ ഗാനം പടരുന്നു
ദൂതര്‍ഗാനം പാടുന്നു
വിദ്വാന്മാരവരെത്തുന്നു
കാഴ്ചകളേകി നമിക്കുന്നു [ജില്‍ ജില്‍ ജില്‍]
ഹേരോദാവ് വിറയ്ക്കുന്നു
സാത്തോനോടിയോളിക്കുന്നു
മറിയം പുഞ്ചിരി തൂകുന്നു
മഞ്ഞില്‍ ഭൂമി തണുക്കുന്നു [ജില്‍ ജില്‍ ജില്‍]
: പാട്ട് 8 :
മറിയത്തിന്‍ പൊന്‍മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിനോര്‍മ്മ ദിനം
ഒരു മണ്ണിലെ ഇടയന്മാരെ
പടുവിണ്ണിലെ മാലാഖമാരെ
പാടൂ തബുരുവും കിന്നരവും താളവുമായ് [പുല്‍ക്കുടിലില്‍ ....]
ബത്സറും കാത്സറും ബത്സസറും വാഴ്ത്തും
ഉന്നതരില്‍ ഉന്നതനാം മശിഹാപിറന്നു [ഒരു മണ്ണിലെ...]
ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം [ഒരു മണ്ണിലെ...]
: പാട്ട് 9 :
മനുജനായ് ക്രിസ്തു മനുജനായ് (2) ഏദനിലാദാം ചെയ്ത പിഴപോക്കാന്‍
ഏദനില്‍ സൌഖ്യം വെടിഞ്ഞവനായ് (മനുജനായ്..)
സ്വര്‍ഗീയ സൈന്യങ്ങളാര്‍ത്തുപാടി
രാവില്‍ സാമോദ നൂതന ഗാനം പാടി (മനുജനായ്..)
മിന്നിത്തെളിഞ്ഞൊരു താരം വാനില്‍
കണ്ടുവന്നവര്‍ കാഴ്ചയുമായ് ഗമിച്ചു (മനുജനായ്..)
ബേദലഹേമിലെ കാലിക്കൂട്ടില്‍
പുല്ലുമെത്തയില്‍ കന്യകാനന്ദനാഗതനായ് (മനുജനായ്..)
: പാട്ട് 10 :
നി പിറന്നനാള്‍ സന്തോഷനാള്‍
പ്രഭുക്കന്മാരുടെ പ്രഭുവായ് നീ
ജാതം ചെയ്തു പുല്‍ക്കൂട്ടില്‍(2)
പാരില്‍ ദിവ്യയൊളി വീശിയനേരം
പാരിലെങ്ങും സന്തോഷം പൂരിതമായ്
ദൂതവൃന്ദങ്ങള്‍..ഹ..ഹ.. ആശ്ചര്യമോടെ
കര്‍ത്താതി കര്‍ത്തനെ വാഴ്ത്തിപ്പാടാം (യഹൂദന്‍മാരുടെ....)
കുസുമ വല്ലരികള്‍ കാറ്റിലാടി
കുയിലുകള്‍ ..കൂ..കൂ.. ഗാനം മുഴക്കി
മയിലുകള്‍ ..ഹ..ഹ.. നര്‍ത്തനമാടി
പാരിലെങ്ങും സന്തോഷം പൂരിതമായി. (യഹൂദന്‍മാരുടെ..)
.