: പാട്ട് 1 :
ആ ആമീന്‍ ആനന്ദം
ഈ ഇങ്ങനെ പാടിടാം
ഊ ഊതാം കുഴലൂതാം
എ എന്തൊരു സന്തോഷം
ആട്ടിന്‍കൂട്ടമുണര്‍ന്നപ്പോള്‍
പാട്ടുകള്‍ പാടിയ നേരത്ത്
ഞെട്ടിയുണര്‍ന്നൊരു പൈതലിനെ
കണ്ടവര്‍ ആരന്നു പറയാമോ?
വിദ്വാന്മാര്‍... അല്ലല്ല.. ആട്ടിടയര്‍ (ആ ആമീന്‍ ആനന്ദം...)
പാരില്‍ പാദമണിഞ്ഞിടുവാന്‍
മേരിസുതനായ് പിറന്നവന്‍
ഈ നേരം പാതിരാനേരം
ജനിച്ചതവിടെന്നറിയാമോ?
സ്വര്‍ഗ്ഗത്തില്‍ ... അല്ലല്ല.. ബേദ്‌ലഹേമില്‍ (ആ ആമീന്‍ ആനന്ദം...)
: പാട്ട് 2 :
ഇന്നാവെള്ളിത്താര മുദിച്ചല്ലോ
വാനൊളി വാനില്‍ വന്നല്ലോ
ദേവനിന്നു പിറന്നല്ലോ രാവില്‍
മേരിസുതന്‍ സൂനുവായ് ബേദലഹേമില്‍
വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം
സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍
കിളിപാടുന്നിതാ തിരുന്നാളിന്നിതാ
ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2)
ഹാലേലുയ്യാ പാടാം (2)
വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)