രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്‍ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്‍പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില്‍ നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള്‍ രാജാവാക്കും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട് യേശു യരുശലേമിലേക്ക് ആഘോഷപൂര്‍വ്വം ജനങ്ങളുടെ ഹോശാനാ ആര്‍പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു.
കഴുത സമാധാനത്തിന്റെ പ്രതീകം :
രാജാക്കന്മാര്‍ യുദ്ധസമയങ്ങളില്‍ കുതിരപ്പുറത്തും സമാധാനസമയങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന് ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന്‍ നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു. സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്‍യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്‍ക്കൂടി തങ്ങളെ വീണ്ടെടുക്കാന്‍ വരുന്ന ഒരാളെയാണ് യഹൂദന്മാര്‍പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന്‍ യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു.
കഴുത വിനയത്തിന്റെ പ്രതീകം :
കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്‍വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന്‍ കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില്‍ തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചത്
രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.
പ്രവചനങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകുവാന്‍ :
സെഖര്‍യ്യാവു പ്രവാചകന്റെ പുസ്തകം 9 ആം അദ്ധ്യായം 9 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. “ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. വി.മത്തായിയുടെ സുവിശേഷം 21 ആം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍പഴയനിയമ പ്രവചനം നിവര്‍ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്‍ക്ക് നിവര്‍ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.