ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു. മനുഷരുടെ ഉള്ളിലെ ദുഷ്‌ടത വലുതാണന്ന് ദൈവത്തിന് മനസിലായി. മനുഷ്യര്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ ദോഷമുള്ളതാണന്ന്
ദൈവം അറിഞ്ഞു. മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനിതപിക്കുകയും ദു:ഖിക്കുകയും ചെയ്തു. മനുഷ്യര്‍ ഇങ്ങനെയാവുമെന്ന് ദൈവം വിചാരിച്ചിരുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ച തുപോലും തന്റെ രൂപത്തിലും സാദൃശ്യത്തിലും ആയിരുന്നല്ലോ ? ആ മനുഷ്യനാണ് ഇപ്പോള്‍ ദോഷങ്ങള്‍ മാത്രം ചിന്തിക്കുന്നത്. മനുഷ്യനെ ഓര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വന്നപ്പോള്‍ ദൈവം വേദനയോടെ ഒരു തീരുമാനം എടുത്തു.
മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചു കളയുക!!!
മനുഷ്യനെ മാത്രമല്ല; മൃഗങ്ങളെയും ഇഴജാതികളെയും പറവകളേയും ഒക്കെ നശിപ്പിക്കാന്‍ ദൈവം ഉറപ്പിച്ചു. ഭൂമിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ദൈവം ഭൂമിയെ നോക്കിയപ്പോള്‍ ഭൂമി വഷളായി എന്ന് ദൈവം കണ്ടു. വഷളായി നടക്കുന്ന ജനങ്ങളുടെ ഇടയില്‍ ദൈവം നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കണ്ടു.
നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്‌കളങ്കനും ആയിരുന്നു മാത്രമല്ല ദൈവത്തോടുകൂടി നടന്നവനും ആയിരുന്നു.
ഭൂമിയെ നശിപ്പിക്കാന്‍ ഉറപ്പിച്ച ദൈവത്തിന്റെ കൃപ നോഹയ്ക്ക് ലഭിച്ചു. മനുഷ്യരെകൊണ്ടുള്ള അതിക്രമം
ഭൂമിയില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് താന്‍ ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ദൈവം നോഹയോട് പറഞ്ഞു.ഗോഫർ മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ നോഹയോട് ദൈവം കല്പിച്ചു. പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം എന്നും ദൈവം പറഞ്ഞും. പെട്ടകം ഉണ്ടാക്കാനുള്ള അളവും ദൈവം നോഹയോട് പറഞ്ഞുകൊടുത്തു.
“പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേ ണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”
താന്‍ ഭൂമിയില്‍ ജലപ്രളയം നടത്തിയാണ് ഭൂമിയെ നശിപ്പിക്കാന്‍ പോകുന്നതെന്നും ദൈവം നോഹ യോട് പറഞ്ഞു. പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ നോഹയും കുടുംബവും പെട്ടകത്തില്‍ കടക്കണം. സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം എന്നും ദൈവം നോഹയോട് പറഞ്ഞു. ദൈവം പറഞ്ഞതെല്ലാം നോഹ ചെയ്തു.
നോഹയുടെ അറുന്നൂറം വയസില്‍ ആയിരുന്നു പ്രളയം ഉണ്ടായത്. നോഹയും കുടുംബവും പെട്ടകത്തില്‍ കയറി. ജീവനുള്ളതില്‍ നിന്ന് രണ്ടണ്ണം വീതം നോഹയോടുകൂടി പെട്ടകത്തില്‍ കയറി. ദൈവം പെട്ടകത്തിന്റെ വാതില്‍ അടച്ചു. നാല്‍പതു ദിവസമാണ് ഭൂമിയില്‍ നിര്‍ത്താതെ മഴ പെയ്തത്. ഭൂമിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടകം ഒഴുകിത്തുടങ്ങി. പര്‍വ്വതങ്ങളെപ്പോലും മുങ്ങുന്ന പ്രളായമായിരുന്നു അത്.
ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് നശിച്ചു പോയി. നോഹയുടെകൂടെ പെട്ടക ത്തിലുള്ളവര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. പ്രളയജലം നൂറ്റമ്പത് ദിവസമാണ് വെള്ളം
ഭൂമിയില്‍ പൊങ്ങിക്കൊണ്ടിരുന്നത് .
.