ജലപ്രളയത്തിനുശേഷം നോഹ മരിച്ചു. നോഹയുടെ പുത്രന്മാരില്‍ നിന്നാണ് ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത്. ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും ഭാഷ ഒന്നു തന്നെ ആയി രുന്നു. അവര്‍ കിഴക്കോട്ട് യാത്രചെയ്തു. കിഴക്ക് ശിനാര്‍ ദേശത്ത് ഒരു സമഭൂമി കണ്ട് അവര്‍ അവിടെ താമസിച്ചു. ഭാഷ ഒന്നായിരുന്നതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ വിചാരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ ഒരു താമസവും ഉണ്ടായിരുന്നില്ല. വിശാലമായ സമഭൂമിയില്‍ ചിതറിപ്പാര്‍ക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പായിരുന്നു. ഭൂതലത്തില്‍ പലയിടങ്ങളിലായി ചിതറിപ്പാര്‍ക്കുന്നതിന്റെ ആവിശ്യം ഇല്ലന്ന് അവര്‍ക്കു തോന്നി.
പലയിടത്തായി ചിതറിപ്പാര്‍ക്കുന്നതിന്‍ പകരം ഒരിടത്ത് താമസിച്ചാല്‍ നന്നായിരിക്കും എന്നവര്‍ക്ക് തോന്നി. അങ്ങനെയാണ് അവര്‍ ഒരു പട്ടണം പണിയാന്‍ തീരുമാനിച്ചത്. പട്ടണം പണിതുകഴിഞ്ഞാല്‍ പലയിടത്തായി ചിതറിപ്പാര്‍ക്കേണ്ടതിന്റെ കാര്യം ഇല്ല. ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാന്‍ അവര്‍ തീരുമാനിച്ചു. പട്ടണവും ഗോപുരവും പണിയുന്നതിനു മുമ്പ് അവര്‍ ദൈവത്തോട് അനുവാദം ചോദിച്ചി രുന്നില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിതാല്‍ തങ്ങള്‍ക്ക് പേരാവും എന്ന് അവര്‍ കരുതി.അവര്‍ ഗോപുരം പണിയാന്‍ തുടങ്ങി.
മണ്ണു കുഴച്ച് ഇഷ്ടികയുണ്ടാക്കി അവര്‍ ചുട്ടെടുത്തു. ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും അവര്‍ ഉപയോഗിച്ചു. അങ്ങനെ അവര്‍ പട്ടണവും ഗോപുരവും പണിതു തുടങ്ങി. കച്ചവട ത്തിനും താമസത്തിനും വിനോദത്തിനും ഒക്കെയുള്ള സ്ഥലം അവര്‍ പട്ടിണത്തില്‍ ഉണ്ടാക്കിയിരുന്നു. തങ്ങള്‍ ഒരിക്കലും ചിതറിപോകാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പട്ടണം പണിതു തുടങ്ങിയത്. അവരുടെ ഭാഷ ഒന്നായിരുന്നതുകൊണ്ട് പട്ടണം പണി പെട്ടന്ന് മുന്നേറി . പട്ടണം പണിയോടപ്പം ഗോപുരത്തിന്റെ പണിയും തുടര്‍ന്നു കൊണ്ടി രുന്നു. പണികളുടെ മേല്‍വിചാരകന്‍ പറയുന്നത് അയാളുടെ കീഴിലുള്ളവര്‍ക്ക് പെട്ടന്ന് മനസികുമായിരുന്നു. അങ്ങനെ മേലില്‍ നിന്ന് താഴെയുള്ള പണിക്കാരന്‍ വരെ ഒരേ ഭാഷ സംസാരിക്കുന്നവന്‍ ആയിരുന്നതുകൊണ്ട് പണികളില്‍ ഉണ്ടാകുന്ന ഒരു ചെറിയ തെറ്റു പോലും പെട്ടന്ന് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമായിരുന്നു.
ആകാശത്തോളം പൊക്കമുള്ള ഗോപുരവും അവര്‍ പണിതു. ഓരോ നിലയും പൂര്‍ത്തിയാകു മ്പോഴും ജനങ്ങള്‍ മതിമറന്നു കൊണ്ട് ആഘോഷങ്ങളില്‍ മുഴുകി. ആകാശത്തോളം എത്തു ന്ന ഗോപുരം പണിയുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ദൈവത്തെക്കുറിച്ച് അവര്‍ ഒരി ക്കല്‍ പോലും ചിന്തിച്ചില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിത് ഭൂമിയില്‍ പേരുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അവസാനത്തെ നിലയും അവര്‍ പണിതു കഴിഞ്ഞു. മേഘങ്ങളില്‍ തൊട്ടു നില്‍ക്കുന്ന ഗോപുരത്തിന്റെ ശില്പഭംഗിയില്‍ ജനങ്ങള്‍ മതിമറന്നു ആഘോഷം തുടങ്ങി. ഗോപുരത്തിന്റെ മുകളില്‍ കയറി മേഘങ്ങളില്‍ കൈതൊടുമ്പോള്‍ തങ്ങള്‍ ആകാശ വാതിക്കല്‍ എത്തിയന്നുള്ള അഹങ്കാരമാ യിരുന്നു അവര്‍ക്ക്. തങ്ങളെക്കൊണ്ട് ഒന്നും അസാദ്ധ്യമാവുകയില്ലന്ന് അവര്‍ക്ക് അറിയാമാ യിരുന്നു. ഇന്ന് ആകാശത്തോളം എത്തുന്ന ഗോപുരം പണിതു.. നാളെ അതിലും ഉയരത്തില്‍ മറ്റൊന്ന്... ജനങ്ങളുടെ ആര്‍പ്പുവിളിയും ആഘോഷവും യഹോവ കേട്ടു.
മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഭൂമിയിലേക്ക് ഇറങ്ങി വന്നു. മനുഷ്യര്‍ തങ്ങളുടെ പട്ടണതിന്റെയും ആകാശ ഗോപുരത്തിന്റെയും പണിയുടെ ഭംഗി അവര്‍ പരസ്പരം പങ്കുവെച്ചു. ചിലര്‍ നൃത്തത്തില്‍ മുഴുകി. ചിലരാകട്ടെ മുന്തിരിതോട്ടത്തില്‍ നിന്നു കൊണ്ടുവന്ന വീഞ്ഞിന്റെ ലഹരിയില്‍ മത്തുപിടിച്ചു നടന്നു. ദൈവത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മനുഷ്യരുടെ ഭാഷ ഒന്നാകകൊണ്ട് അവര്‍ക്ക് ചിന്തിക്കുന്നതൊന്നും അസാദ്ധ്യമാവുകയില്ലന്ന് യഹോവയ്ക്ക് മനസിലായി. മനുഷ്യര്‍ തമ്മിൽ ഭാഷ തിരിച്ചറിയാ തിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് യഹോവ കല്പിച്ചു.
യഹോവയുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. പട്ടണത്തില്‍ ആഘോഷ ത്തില്‍ മുഴുകി നില്‍ക്കുന്നവരുടെ ഇടയിലേക്ക് ദൂതന്മാര്‍ കടന്നു ചെന്നു. അവര്‍ മനുഷ്യരെ ഭൂതലത്തിലെങ്ങും ചിന്നിച്ചു. അവരുടെ ഭാഷ കലക്കികളഞ്ഞു. ഒരുത്തന്‍ പറയുന്നത് അവന്റെ അടുത്തു നില്‍ക്കുന്നവനുപോലും മനസിലായില്ല.പരസ്പരം പറയുന്നതൊന്നും അവര്‍ക്ക് മനസിലാകാത്തതു കൊണ്ട് പട്ടണം പണിയുടെ കണക്കുകള്‍ പിഴച്ചു .മനുഷ്യര്‍ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു. യഹോവ മനുഷ്യരെ ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളഞ്ഞു.സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി.
ആകാശത്തോളം എത്താന്‍ മനുഷ്യര്‍ പണിത ഗോപുരത്തിന് ബാബേല്‍ ഗോപുരം എന്ന് ചരിത്രത്തില്‍ പേരായി. ആകാശത്തോളം വളരാനും ദൈവത്തിന്റെ വാസസ്ഥലത്തേക്ക് ഗോപുരം പണിയാനും അതില്‍ അഹങ്കരിക്കുകയും ചെയ്ത മനുഷ്യന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷതന്നെ യഹോവ നല്‍കി.
****************
:: മുകളിലെ ചിത്രങ്ങള്‍ ഇവിടെ നിന്ന് ::
Engraving The Confusion of Tongues by Gustave Doré (1865).:: http://en.wikipedia.org/wiki/File:Confusion_of_Tongues.png
The Tower of Babel by Pieter Brueghel the Elder (1563).::
:: ബാബേല്‍ ഗോപുരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം .. ::