കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ
2. പീലാത്തോസിന്റെ ഭാര്യ (മത്തായി 27:19) :: wife of pontius pilate - Procla (Claudia)
അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. (മത്തായി 27:19)
വേദപുസ്തകത്തിൽ ഒരു ഭാഗത്ത് മാത്രം പരാമർശിക്കപ്പെടൂന്ന ഒരാളാണ് പീലാത്തോസിന്റെ ഭാര്യ. ഗത്സമനതോട്ടത്തിൽ നിന്ന് പിടിച്ച യേശൂവിനെ ആദ്യം കൊണ്ടു പോകുന്നത് മഹാപുരോഹിതനായ കയ്യഫായുടെ അടുക്കലേക്കാണ്. രാത്രിമുഴുവൻ യേശുവിനെതിരെയുള്ള കുറ്റങ്ങൾ കണ്ടെത്താൻ ശാസ്ത്രിമാരും മൂപ്പന്മാരും ഉൾപ്പെടെയുള്ളവർ സൻഹെദ്രിനിൽ(യഹൂദന്മാരുടെ യരുശലേംമിലെ കോടതി) കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു. കള്ളസാക്ഷികൾ വന്നിട്ടൂം യേശുവിനെതിരെയുള്ള കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.രാത്രിമുഴുവൻ മാനസിക ശാരീരിക പീഡനങ്ങളിൽ കൂടി യേശൂവിൽ കുറ്റം കണ്ടെത്താൻ അവർ ശ്രമിച്ചു . അവസാനം ദൈവനിന്ദ (ദൈവദൂഷ്ണം) എന്ന കുറ്റം യേശുവിൽ കണ്ടെത്താൻ കഴിഞ്ഞു.രാവിലെ പുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുവാൻ തീരുമാനിച്ച് ഗവർണറായ (നാടൂവാഴിയായ) പീലാത്തോസിന്റെ അടൂക്കൽ യേശുവിനെ വിസ്തരിക്കാനായി കൊണ്ടുവന്നു. വിസ്താര സമയത്ത് പീലാത്തോസ് യേശുവിനോട് പലതും ചോദിച്ചൂ എങ്കിലും യേശൂ ഉത്തരം നൽകാതെ നിന്നു. യഹൂദർ യേശുവിനെതിരെ കുറ്റം ചുമത്തുമ്പോൾ അത് നിഷേധിക്കാതെ യേശു നിൽക്കുന്നത് കണ്ട് പീലാത്തോസ് ആശ്ചര്യപ്പെട്ടു. യേശു നിരപരാധിയാണന്ന് പീലാത്തോസിന് അറിയാമായിരുന്നു. അതുകൊണ്ട് അവനെ വിട്ടയപ്പാൻ പീലാത്തോസ് ശ്രമിച്ചു. ഈ സമയത്താണ് ന്യായാധിപസ്ഥാനത്തിരിക്കുന്ന പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ദൂതനെ വിട്ട് പറയിക്കുന്നു , "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു"...
പീലാത്തോസിന്റെ ഭാര്യ എങ്ങനെയാണ് യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുവരുന്നു എന്ന് അറിഞ്ഞത്? എന്തുകൊണ്ടാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്നത്തിൽ കഷ്ടം അനുഭവിച്ചത്. യേശുവിനെ യഹൂദർ പിടിക്കുന്നത് പെസഹ ആഘോഷത്തിന്റെ ദിവസമാണ്. പിറ്റേദിവസമാണ് (വെള്ളിയാഴ്ച) യേശുവിനെ പീലാത്തോസിന്റെ അടുക്കൽ
എത്തിക്കുന്നത്. യഹൂദർ യേശുവിനെ പിടിച്ചുകൊണ്ട് സൻഹെദ്രിൻ സംഘത്തിൽ എത്തിച്ച രാത്രിയിലാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്‌നം കാണുന്നത്. ആ രാത്രിയിൽ സ്വപ്‌നത്തിൽ ആണ് യേശു നിമിത്തം അവൾ കഷ്ടം അനുഭവിക്കുന്നത്. യെശുവിനെ പീലാത്തോസിന്റെ ഭാര്യ വിശേഷിപ്പിക്കൂന്നത് നീതിമാൻ എന്നാണ്. അവൾ പീലാത്തോസിനോട് പറയുന്നത് , ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണ്. യേശു നീതിമാൻ ആണന്ന് അവൾക്ക് ഉറപ്പായിരുന്നു. കുറ്റവാളിയായി അതും ദൈവനിന്ദ കുറ്റം ആരോപിക്കപ്പെട്ട് മരണശിക്ഷയ്ക്കായി ന്യായാധിപനായ തന്റെ ഭർത്താവിന്റെ മുന്നിൽ വിധിക്കായി കാത്തുനിൽക്കുന്ന ഒരു കുറ്റവാളിയെ ആണ് അവൾ നീതിമാൻ എന്ന് വിശേഷിപ്പിക്കുന്നത്. പീലാത്തോസിന്റെ ഭാര്യയ്ക്ക് യേശുവിനെക്കുറിച്ച് നെരത്തെ തന്നെ അറിയാമായിരുന്നു. അവന്റെ പ്രവൃത്തികളും അത്ഭുത വർത്തമാനങ്ങളും അവളും കേട്ടിരുന്നു. യേശുവിനെ യഹൂദർ പിടിച്ചു എന്നറിഞ്ഞപ്പോഴേ അവൾക്ക് ഉറപ്പായിരുന്നു തന്റെ ഭർത്താവിന്റെ ന്യായാസനത്തിന്റെ മുമ്പിൽ അവൻ എത്തുമെന്ന്. തന്റെ ഭർത്താവ് അവന്റെ കാര്യത്തിൽ എന്ത് തീരുമാനം എടൂക്കുമെന്ന് അവൾക്ക് ഭയമായിരുന്നു. നിരപരാധിയായ യേശുവിനെ യഹൂദരുടെ നിർബന്ധത്തിന് വഴങ്ങി ശിക്ഷയ്ക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം തന്റെ ഭർത്താവിന്റെ ബലഹീനത അവൾക്കറിയാമാരുന്നു. ജനക്കൂട്ടത്തെ പീലാത്തോസിന് ഭയമായിരുന്നു. ആ ഭയം ഉള്ളിൽ ഉള്ളപ്പോഴാണ് അവൾ ഉറങ്ങുന്നത്. സൻഹെദ്രിസംഘത്തിന് മുമ്പിൽ വെച്ച് യേശുവിന് മർദ്ദനം ഏറ്റതൊക്കെ അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു.
പുതിയ നിയമത്തിൽ സുവിശേഷത്തിൽ മറ്റ് ചില സന്ദർഭങ്ങളിലും സ്വപ്നങ്ങളിൽ കൂടി മുന്നറിയിപ്പ് നൽകിയതായി കാണാം. യോസഫിന് നാലു സന്ദർഭങ്ങളിൽ സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായതായി നമുക്ക് കാണാൻ സാധിക്കും. വി. മത്തായി 1: 20 ,2:13 , 2:18 , 2:21. ഉണ്ണിയേശുവിനെ കാണാനായി എത്തിയ വിദ്വാന്മാർക്കും സ്വപ്നത്തിൽ വെളിപാട് ഉണ്ടായതായി കാണാം. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. (മത്തായി 2:12) . ഇതുപോലൊരു മുന്നറിയിപ്പായിരിക്കണം പീലാത്തോസിന്റെ ഭാര്യയ്ക്കും സ്വപ്നത്തിൽ ലഭിച്ചത്.
ചരിത്രം രേഖപ്പെടൂത്തുന്നത് പീലാത്തോസിന്റെ ഭാര്യ യേശുവിന്റെ മരണശേഷം ക്രിസ്ത്യാനിയായി എന്നാണ്. വേദപുസ്തകത്തിൽ പീലാത്തോസിന്റെ ഭാര്യയുടെ പേര് പറയുന്നില്ലങ്കിലും ക്ലൗഡിയ പ്രോക്കുള എന്നാണ് പീലാത്തോസിന്റെ ഭാര്യയുടെ പേര് എന്ന് ചില ചരിത്ര രേഖകൾ പറയുന്നു. പീലാത്തോസ് (ഹെരോദാവിന്) എഴുതിയ എഴുത്തുകളിൽ Procla , my wife എന്ന് പീലാത്തോസ് എഴുതുന്നുണ്ട്. ക്രിസ്തുവിന്റെ മരണശേഷം പീലാത്തോസിന്റെ ഭാര്യയായ പ്രോക്കുള മാമോദീസ മുങ്ങി ക്ലൗഡിയ (ക്ലൗദിയ) എന്ന പേര് സ്വീകരിച്ചു എന്ന് ചിലർ വിശ്വസിക്കുന്നു. പൗലോസിന്റെ ലേഖനത്തിൽ ഒരിടത്തുമാത്രം പരാമർശിച്ചു പോകുന്ന ക്ലൗഡിയ എന്ന ആൾ പീലാത്തോസിന്റെ ഭാര്യയായ
പ്രോക്കുളയായിരിക്കാം. (ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. 2 തിമൊഥെയൊസ് 4:21 ) . ക്ലൗഡിയ പ്രോക്കുളയെ വിശുദ്ധയായി കരുതി അവരുടെ പെരുന്നാൾ ആഘോഷിക്കുന്ന ക്രൈസ്തവ സഭകളും ഉണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭ ഒക്ടോബർ 27 നും എത്യോപ്യൻ ഓർത്തഡോക്സ് സഭ ജൂൺ 25 നും ക്ലൗഡിയ പ്രോക്കുളയുടെ പെരുന്നാൾ ആഘോഷിക്കുന്നു.(എത്യോപ്യൻ സഭ പീലാത്തോസിന്റെയും ക്ലൗദിയയുടെയും പെരുന്നാൾ ഒരുമിച്ചാഘോഷിക്കൂന്നു) പീലാത്തോസ് എഴുതിയ എഴുത്തുകൾ (ഹെരോദാവിന്) എന്ന പുസ്തകത്തിൽ (വേദപുസ്തകത്തിൽ ഉളപ്പെടാത്ത) പീലാത്തോസ് തന്റെ ഭാര്യയെ പേരു ചൊല്ലി വിശേഷിപ്പിക്കുന്നുണ്ട്. (Procla my wife is believing in the visions which appeared unto her when you sent that I should deliver Jesus to the people of Israel, because of the ill-will they had.And when Procla my wife and the Romans heard these things, they came and told me, weeping; for they also were against him, പീലാത്തോസ് ഹെരോദാവിന് എഴുതുമ്പോഴും ഹെരോദാവ് പീലാത്തോസിന് എഴുതുമ്പോഴും പീലാത്തോസിന്റെ ഭാര്യയെ പ്രോക്കുള എന്ന് സൂചിപ്പിക്കുന്നുണ്ട്)
പീലാത്തോസ് ന്യായസത്തിൽ ഇരിക്കുമ്പോൾ ഭാര്യ ദൂതനെ വിട്ട് യേശുവിനെ കുറ്റം വിധിക്കരുതെന്നും താൻ സ്വപ്നം കണ്ടതായി പീലാത്തോസിനോട് അറിയിക്കുന്നുണ്ടല്ലോ. 'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' ഇതിന്റെ ബാക്കിസംഭവിച്ചത് പറയുന്നുണ്ട്. തന്റെ ഭാര്യ സ്വപ്നം കണ്ടത് പീലാത്തോസ് യഹൂദന്മാരോട് പറയുന്നുണ്ട് . വളരെ നാടകീയമായിട്ടാണ് പീലാത്തോസ് അത് അവതരിപ്പിക്കുന്നത്. "നിങ്ങൾക്ക് എന്റെ ഭാര്യയെക്കുറിച്ച് അറിയാമല്ലോ , അവൾ യഹോവയെ ഭയപ്പെടൂന്നവളും യഹൂദന്മാരുടെ എല്ലാ ആചാരങ്ങളും പിന്തുടരുന്ന ആളും ആണന്ന് ?" . "അതെ ഞങ്ങൾക്കറിയാം" അവർ പറഞ്ഞു. "യേശു നിമിത്തം അവൾക്കിന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലന്നും നിരപരാധിയായ അയാളെ കുറ്റം വിധിക്കരുതെന്നും അവൾ എന്റെ അടുക്കലേക്ക് ആളെ വിട്ട് പറയിച്ചിരിക്കുന്നു". പീലാത്തോസ് അവരോട് പറഞ്ഞു. അതിന് യഹൂദർ പീലാത്തോസിന് നൽകുന്ന മറുപിടി ഇങ്ങനെയാണ് , " ആ യേശു ഒരു ജാലവിദ്യക്കാരനാണന്ന് അറിയില്ലേ? ജാലവിദ്യയിലൂടെയാണ് യേശു നിങ്ങളുടെ ഭാര്യയെ ഉറക്കത്തിൽ ശല്യപ്പെടുത്തിയത്.". യേശുവിനെ ക്രൂശിൽ തറച്ചപ്പോൾ അതിസങ്കടത്തോടെ പീലാത്തോസും ഭാര്യയും ആ ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചു എന്നും 'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' പറയുന്നു.
പീലാത്തോസിന്റെയും ഹെരോദാവിന്റെയും എഴുത്തുകളിൽ നിന്ന് ചില കാര്യങ്ങൾ കൂടി മനസിലാക്കാൻ സാധിക്കൂം. യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന വാർത്ത് കേട്ടപ്പോൾ പീലാത്തോസിന്റെ ഭാര്യ പട്ടാളക്കാരുടെ കൂടെ കല്ലറയ്ക്കൽ പോയതായും ശിഷ്യന്മാരോടൊപ്പം ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ടതായും പറയുന്നു.
:: കൂടുതൽ വായനയ്ക്ക് ::
പീലാത്തോസിന്റെ എഴുത്തുകൾ - http://www.orthodox.cn/patristics/apostolicfathers/herpilat.htm
The Dream of Pilate's Wife |
പുതിയ നിയമത്തിൽ സുവിശേഷത്തിൽ മറ്റ് ചില സന്ദർഭങ്ങളിലും സ്വപ്നങ്ങളിൽ കൂടി മുന്നറിയിപ്പ് നൽകിയതായി കാണാം. യോസഫിന് നാലു സന്ദർഭങ്ങളിൽ സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായതായി നമുക്ക് കാണാൻ സാധിക്കും. വി. മത്തായി 1: 20 ,2:13 , 2:18 , 2:21. ഉണ്ണിയേശുവിനെ കാണാനായി എത്തിയ വിദ്വാന്മാർക്കും സ്വപ്നത്തിൽ വെളിപാട് ഉണ്ടായതായി കാണാം. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. (മത്തായി 2:12) . ഇതുപോലൊരു മുന്നറിയിപ്പായിരിക്കണം പീലാത്തോസിന്റെ ഭാര്യയ്ക്കും സ്വപ്നത്തിൽ ലഭിച്ചത്.
Icon of Saint Claudia Procles |