ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം അവന് താമസിക്കാനായി ഏദന്‍തോട്ടം ഉണ്ടാക്കി കൊടുത്തു.അതിലെ ഫലങ്ങളെല്ലാം വളരെ സ്വാദുള്ളതായിരുന്നു.വിശക്കുമ്പോള്‍ മനുഷ്യന്‍ ഏതെങ്കിലും ഫലംപറിച്ചുതിന്നു വിശപ്പടക്കം.ഉറക്കം വരുമ്പോള്‍ ഏതെങ്കിലും മരത്തിന്റെ തണലില്‍ പോയിക്കിടക്കും.മനുഷ്യന്റെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് പാമ്പ് എപ്പോഴും അവന്റെ പിന്നാലെയുണ്ടായിരുന്നു.ദൈവംഏദന്‍തോട്ടത്തിന്റെയും മൃഗജാലങ്ങളുടേയും എല്ലാം അധികാരം മനുഷ്യനെ ഏല്പിച്ചത് പാമ്പിന് അത്രയ്ക്ക് ഇഷ്ടമായില്ല.എങ്ങനേയും മനുഷ്യനെ തോട്ടത്തില്‍ നിന്ന് പുറത്താക്കി ഏദന്‍തോട്ടത്തിന്റെ യെങ്കിലുംഅധികാരം നേടണമെന്ന് പാമ്പ് മനസ്സില്‍ കൂട്ടി.അതിനവന്‍ തക്കം നോക്കിയിരുന്നു.
മനുഷ്യന്‍ ഒരിക്കല്‍പോലും തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന രണ്ട് വൃക്ഷങ്ങളുടെ ഫലം തിന്നുന്നത് പാമ്പ്കണ്ടില്ല.പാമ്പ് ഉപായത്തില്‍ മനുഷ്യന്റെ അടുത്ത് എത്തി നടുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഫലംതിന്നാത്തത് എന്താണന്ന് അന്വേഷിച്ചു.നടുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഫലം തിന്നരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടന്ന് മനുഷ്യന്‍ പാമ്പിനോട് പറഞ്ഞു.ഇതുകേട്ടപ്പോള്‍ പാമ്പ് മനുഷ്യനെ കളിയാക്കി.ദൈവംമനുഷ്യനെ കളിപ്പിക്കന്‍ വേണ്ടി അങ്ങനെ പറഞ്ഞതാണന്നും ഫലം തിന്നാല്‍ ദൈവത്തെപ്പോലെ ആകുമെന്നും ഒക്കെ പറഞ്ഞ് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു.എന്നാല്‍ മനുഷ്യന്‍ പാമ്പിന്റെ വാക്കുകള്‍ കേട്ടതായി നടിച്ചില്ല.മനുഷ്യന്‍ ഒരിക്കലും ദൈവത്തിന്റെവാക്കുകള്‍ ധിക്കരിക്കുകയില്ലന്ന് പാമ്പിന് മനസ്സിലായി. ദൈവത്തോട് അനുസരണക്കേട് മനുഷ്യന്‍കാണിക്കാത്തിടത്തോളം കാലം തന്റെ ആഗ്രഹങ്ങള്‍ ഒന്നും നടക്കത്തില്ലന്ന് പാമ്പിന് മനസ്സിലായി.അതുകൊണ്ട് പ്രലോഭനത്തിന്റെ വഴി ഉപേക്ഷിച്ച് സ്നേഹത്തിന്റെ വഴി നോക്കിയാലോ ?
മനുഷ്യന്‍ എപ്പോഴും ഒറ്റയ്ക്കാണ് ഇരിക്കുന്നത്.അവന് സംസാരിക്കാന്‍ പോലും ഒരു കൂട്ടില്ല.മനുഷ്യനോട്സ്നേഹം നടിച്ച് അവന്റെ ഒപ്പം കൂടി അവനെ ചതിച്ച് ഏദന്‍തോട്ട ത്തിന്റെ അവകാശം നേടിയെടുക്കാന്‍പാമ്പ് തീരുമാനിച്ചു.മനുഷ്യന്‍ ഒറ്റയ്‌ക്കിരിക്കു മ്പോഴെക്കെ അവന്റെ കൂടെ ഇരിക്കാന്‍ പാമ്പ് ശ്രദ്ധിച്ചു.അവന്റെഉള്ളില്‍ കയറിപറ്റിയാല്‍ അവനെ തന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമാണ്.മനുഷ്യന്‍ ഒറ്റയ്ക്കിരിക്കുന്നതു കൊണ്ട് അവന് പറ്റിയ ഒരു തുണയെ ദൈവം തിരയുന്നുണ്ടന്നും പാമ്പിന് അറിയാമായി രുന്നു. അതുകൊണ്ട്ദൈവത്തിനും മനുഷ്യനും തന്നോട് ഒരു ഇഷ്ടമുണ്ടാകണം. ദൈവത്തെകൊണ്ട് മനുഷ്യന്റെ തുണയായിതന്നെ തിരഞ്ഞെടുപ്പിക്കണം.എന്നിട്ട് മനുഷ്യനെ എങ്ങനെയെങ്കിലും ചതിച്ച് ഏദന്‍തോട്ടത്തിന്റെ പുറത്താക്കിതൊട്ടത്തിന്റെ അധികാരം തനിക്ക് നേടണം.എന്നിട്ട്...നടുവില്‍ നില്‍ക്കുന്ന ജീവവൃക്ഷത്തിന്റെ ഫലം തിന്ന്ദൈവത്തെപോലെ ശക്തിനേടണം...എന്നിട്ട്.... പാമ്പ് ഓരോ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി...
ദൈവം തന്റെ സൃഷ്ടികള്‍ക്ക് പേരിടുന്നതിനായി എല്ലാ സൃഷ്ടികളേയും ആദാമിന്റെ മുന്നില്‍ വരുത്തി.ഓരോസൃഷ്ടിയും ആദാമിന്റെ മുന്നില്‍ വരുമ്പോള്‍ അവയ്ക്ക് മനുഷ്യന്റെ തുണയായിരിക്കാന്‍ കഴിയുമോ എന്ന് ദൈവം നോക്കി.അങ്ങനെ പാമ്പും മനുഷ്യന്റെ മുന്നില്‍ എത്തി.പാമ്പ് വന്നപ്പോള്‍ മനുഷ്യന്‍ ഒരു ഭാവവെത്യാസവുംഇല്ലാതെ അതിന് പേരിട്ടു.തന്റെ സൃഷ്ടികളില്‍ ഏറ്റവും കൌശലമുള്ളത് പാമ്പിനാണന്ന് ദൈവത്തിന് അറിയാമായിരുന്നു. പാമ്പിനെ മനുഷ്യന് തുണയായി തിരഞ്ഞെടുത്താന്‍ പാമ്പ് മനുഷ്യനെ നശിപ്പിക്കുമെന്ന് ദൈവത്തിന്അറിയാമായിരുന്നു.തന്നെ മനുഷ്യന്റെ തുണയായി തിരഞ്ഞെടുക്കുമെന്ന് പാമ്പ് കരുതിയിരുന്നു.അങ്ങനെയുണ്ടാവാതിരുന്നപ്പോള്‍ പാമ്പിന് മനുഷ്യനോടും ദൈവത്തോടും പകയുണ്ടായി.എങ്ങനേയും മനുഷ്യനെ പാപത്തില്‍മുക്കുമെന്ന് പാമ്പ് ശപഥം(?) ചെയ്തു.
ദൈവം മനുഷ്യന് ഗാഢനിദ്രവരുത്തി സ്ത്രിയെ ഉണ്ടാക്കുന്നത് പാമ്പ് മറഞ്ഞുനിന്നു കണ്ടു.സ്ത്രിയുടെ സൌന്ദര്യംകണ്ടപ്പോള്‍ ഇനി ഒരിക്കലും തനിക്ക് മനുഷ്യന്റെ മനസ്സില്‍ കയറിപറ്റാല്‍ കഴിയില്ലന്ന് പാമ്പിന് മനസ്സിലായി.ഇനി എത്രയും പെട്ടന്ന് മനുഷ്യനേയും സ്ത്രിയേയും ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്താക്കണം.സ്ത്രിയെപ്രലോഭിപ്പിച്ച് പാപം ചെയ്യിച്ചിട്ട് സ്ത്രി വഴി മനുഷ്യനേയും പാപത്തില്‍ തളയ്ക്കണം.അങ്ങനെ സ്ത്രിയേയും മനുഷ്യനേയും തോട്ടത്തില്‍ നിന്ന് പുറത്താക്കാം.സ്ത്രിയെ വശീകരിച്ച് പാപം ചെയ്യിക്കാന്‍ പാമ്പ് കാത്തിരുന്നു.