മനുഷ്യനും സ്ത്രിയും സന്തോഷത്തോടെ ജീവിക്കുന്നതുകണ്ടിട്ട് പാമ്പിന് സഹിച്ചില്ല. മനുഷ്യനേയും അവന്റെഭാര്യയേയും ചതിയില്‍പ്പെടുത്തി ഏദന്‍ തോട്ടത്തിന്റെ പുറത്താക്കാന്‍ പാമ്പ് വഴി ആലോചിച്ചു.മനുഷ്യനെചതിക്കാന്‍ പ്രയാസ്സമാണ്.സ്ത്രിയെ ചതിക്കുകയാണ് എളുപ്പം.സ്ത്രി മനുഷ്യന്റെ അടുത്തുനിന്ന് ഒറ്റയ്ക്ക് ആകുന്നസമയം നോക്കി പാമ്പ് സ്ത്രിയുടെ അടുത്ത് ചെല്ല്ലാന്‍ തുടങ്ങി.മനുഷ്യന്റെയും തന്റേയും ഇടയിലേക്ക് ദൈവം അധികാരത്തോടെ കടന്നുവരുന്നത് സ്ത്രിക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലന്ന് പാമ്പ് മനസ്സിലാക്കി.
മനുഷ്യന്‍ ഇല്ല്ലാത്ത സമയം നോക്കി പാമ്പ് സ്ത്രിയുടെ അടുത്ത് ചെന്ന് ദൈവത്തെക്കുറിച്ച് ഓരോന്ന് പറഞ്ഞുതുടങ്ങി.ആദ്യമൊന്നും സ്ത്രി അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലങ്കിലും പാമ്പ് പുതിയ പുതിയ കാര്യങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രിയുടെ മനസ്സ് ഇളകാന്‍ തുടങ്ങി.പാമ്പ് പറയുന്ന കാര്യങ്ങള്‍ സ്ത്രി മനുഷ്യന്‍എത്തുമ്പോള്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു.പാമ്പിനോട് അധികം അടുക്കേണ്ട എന്ന് പറഞ്ഞ് മനുഷ്യന്‍തന്റെ ഭാര്യയെ വിലക്കി.ദൈവം ഒരിക്കലും തങ്ങള്‍ക്ക് നന്മയല്ലാതെ തിന്മചെയ്യുകയില്ലന്ന് മനുഷ്യന്‍ പറഞ്ഞു.
ഒരിക്കല്‍ പാമ്പ് എത്തിയത് മറ്റൊരു കള്ളവാര്‍ത്തയും കൊണ്ടായിരുന്നു.മനുഷ്യനില്‍ നിന്ന് മറ്റൊരു സ്ത്രിയെക്കൂടി ഉണ്ടാക്കാന്‍ ദൈവം ആലോചിക്കുകയാണത്രെ.ഇത് കേട്ടപ്പോള്‍ സ്ത്രി പേടിച്ചു.മറ്റൊരുവളെ ദൈവംസൃഷ്ടിച്ച് മനുഷ്യന് ഭാര്യയായി നല്‍കിയാല്‍ മനുഷ്യന് തന്നോടുള്ള സ്നേഹം കുറഞ്ഞുപോകും.ഒരു പക്ഷേതന്നെ ഏദന്‍ തോട്ടത്തില്‍ നിന്നുതന്നെ പുറത്താക്കിയെന്ന് ഇരിക്കും. സ്ത്രിയുടെ ഉള്ളില്‍ താന്‍ വിതച്ച വിഷവിത്ത്വളരെവേഗം വളരുമെന്ന് പാമ്പിന് മനസ്സിലായി.അന്ന് വൈകിട്ട് മനുഷ്യന്‍ വന്നപ്പോള്‍ ഭാര്യയുടെ മുഖംവാടിയിരിക്കുന്നത് കണ്ടു.കാര്യം തിരക്കിയെങ്കിലും ഒന്നുമില്ലന്ന് പറഞ്ഞ് സ്ത്രി ഒഴിഞ്ഞുമാറി.
ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് മനുഷ്യന്‍ വിശ്രമിക്കുമ്പോള്‍ സ്ത്രി ഏദന്‍തോട്ടത്തിലൂടെ വെറുതെനടന്നു.സ്ത്രി ഒറ്റയ്ക്കേ ഉള്ളൂ എന്ന് പാമ്പിന് മനസ്സിലായി.ഇന്നു തന്നെ സ്ത്രിയെക്കൊണ്ട് പാപം ചെയ്യിച്ച് തനിക്ക്ഏദന്‍തോട്ടത്തിന്റെ അധികാരം വാങ്ങണം എന്ന് ചിന്തിച്ച് പാമ്പ് സ്ത്രിയുടെ അടുത്തേക്ക് ചെന്നു.പാമ്പിനെകണ്ട് സ്ത്രി നിന്നു.പാമ്പ് ഏദന്‍തോട്ടത്തിലെ ഫലങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി.“നിങ്ങള്‍ക്ക് എല്ലാ വൃക്ഷത്തിന്റേയും ഫലം തിന്നാം അല്ലേ?”എന്ന് പാമ്പ് ഒന്നും അറിയാത്തതുപോലെ സ്ത്രിയോട് ചോദിച്ചു.“നടുവില്‍ നില്‍ക്കുന്ന രണ്ട് വൃക്ഷങ്ങളുടെ ഫലം മാത്രം തിന്നരുതന്ന് ദൈവം തങ്ങളോട് കല്പിച്ചിട്ടുണ്ടന്ന്”സ്ത്രി പറഞ്ഞു.നന്മതിന്മകളുടേയും ജീവവൃക്ഷത്തിന്റേയും ഫലം തിന്നുകയോ അതില്‍ തൊടുകയോ ചെയ്യരുതെന്നാണ്ദൈവം കല്പിച്ചിരിക്കുന്നതെന്ന് സ്ത്രി പറഞ്ഞു.ഇത് കേട്ട് പാമ്പ് ചിരിച്ചു.
“എന്താ ചിരിക്കുന്നത് ?” സ്ത്രി ചോദിച്ചു.”നിന്റെ മണ്ടത്തരം ഓര്‍ത്ത് ചിരിച്ചതാ.... എന്തുകൊണ്ടാണ് നടുവില്‍നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതെന്ന് ദൈവം പറഞ്ഞതന്ന് അറിയാമോ?”പാമ്പ് ചോദിച്ചു.“അത് തിന്നാല്‍ ഞങ്ങള്‍ മരിക്കും എന്നുള്ളതുകൊണ്ട് ...” സ്ത്രി പറഞ്ഞു. ”അല്ല..” “പിന്നെ?” സ്ത്രി ചോദിച്ചു.നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ വൃക്ഷത്തെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും പാമ്പ് ഓരോന്ന് പറഞ്ഞു.”ഇത് തിന്നാല്‍ നിങ്ങള്‍ മരിക്കകയല്ല മറിച്ച് നിങ്ങളുടെ കണ്ണ് തുറക്കപെട്ട് നന്മതിന്മകളെക്കുറിച്ച് മനസിലാക്കി ദൈവത്തെപ്പോലെനിങ്ങളും ആകും..അത് ദൈവത്തിന് അറിയാം ..അതുകൊണ്ടാണ് ഫലം തിന്നരുതന്ന് ദൈവം പറഞ്ഞത്..”പാമ്പ് പറഞ്ഞത് സ്ത്രി വിശ്വസിച്ചു.
ഫലം തിന്നാല്‍ തങ്ങള്‍ക്കും ദൈവത്തെപ്പോലെ ആകാം എന്ന് കേട്ടപ്പോള്‍ സ്ത്രി നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ അടുത്തേക്ക് ചെന്നു.ചുവന്ന് തുടുത്ത് നില്‍ക്കുന്ന നന്മതിന്മകളുടെ വൃക്ഷത്തിന്റെ ഫലം തിന്മാന്‍ നല്ലതുംകാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിക്കാന്‍ നല്ലതുമാണന്ന് സ്ത്രിക്ക് തോന്നി .സ്ത്രി നന്മതിന്മകളുടെവൃക്ഷത്തിന്റെ ഫലം പറിച്ച് തിന്നു.താന്‍ മരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ വീണ്ടും ഫലം പറിച്ച് തിന്നു.തങ്ങളെദൈവം ഇത്രയും നാളും പറ്റിക്കുകയായിരുന്നു.സ്ത്രി ഫലം പറിച്ച് ഭര്‍ത്താവിനും കൊണ്ടുകൊടുത്തു.മനുഷ്യന്‍ഫലം തിന്നുമോ എന്ന് പാമ്പിന് സംശയമായിരുന്നു.
തന്റെ ഭാര്യകൊണ്ടുവന്ന ഫലം അവളോട് ഒന്നും ചോദിക്കാതെ അവന്‍ ഫലം തിന്നു.പെട്ടന്ന് അവരുടെ കണ്ണിന്എന്തോ വെത്യാസം സംഭവിച്ചതായി അവര്‍ക്ക് തോന്നി.തങ്ങള്‍ ഇരുവരും നഗ്നരാണന്ന് അവര്‍ തിരിച്ചറിച്ചു.മനുഷ്യരെക്കൊണ്ട് പാപം ചെയ്യിച്ച സന്തോഷത്തില്‍ പാമ്പ് ഓടി മറഞ്ഞു.തങ്ങള്‍ പാപം ചെയ്തതായി മനുഷ്യര്‍ക്ക്മനസ്സിലായി.സംഭവിച്ചതെല്ലാം ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു.തങ്ങള്‍ നഗ്നരാണന്ന് തിരിച്ചറിവ് അവര്‍ക്കുണ്ടായി.വെയിലാറിത്തുടങ്ങി.ദൈവം എത്താന്‍ സമയം ആയിരിക്കുന്നു.അവര്‍ അത്തിയിലപറിച്ച് തങ്ങള്‍ക്ക് അരയാടഉണ്ടാക്കി.ദൈവം വരുന്ന കാലൊച്ച അവര്‍ കേട്ടു.ദൈവം കാണാതിരിക്കാന്‍ അവര്‍ മരങ്ങളുടെ ഇടയിലേക്ക് ഒളിച്ചു.