യിസഹാക്ക് പ്രായം ചെന്ന് കണ്ണിന്റെ കാഴ്ച ഒക്കെ കുറഞ്ഞു തുടങ്ങി. ഒരു ദിവസം യിസഹാക്ക് മൂത്തമകനായ ഏശാവിനെ വിളിച്ചു. ഏശാവ് വന്നു.
“ഞാന്‍ വൃദ്ധനായി.ഞാനിനി എപ്പോള്‍ മരിക്കുമെന്ന് എനിക്കറിയില്ല. നീ ഉടന്‍ തന്നെ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്ത് കാട്ടില്‍ പോയി വേട്ടയാടി കൊണ്ടുവന്ന് എനിക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കി കൊണ്ടു വരണം. മരിക്കുന്നതിനു മുമ്പുള്ള എന്റെ ആഗ്രഹമാണത്. അത് കഴിച്ചതിനു ശേഷം എനിക്ക് നിന്നെ അനുഗ്രഹിക്കണം” യിസഹാക്ക് ഏശാവിനോട് പറഞ്ഞു. ഏശാവ് ഉടന്‍ തന്നെ വില്ല് എടുത്തുകൊണ്ട് കാട്ടിലേക്ക് വേട്ടയാടാനായി പോയി.
യിസഹാക്ക് ഏശാവിനെ വിളിക്കുന്നതും ഏശാവിനോട് പറയുന്നതും എല്ലാം റിബെക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏശാവ് വേട്ടയ്ക്കായി പോയി എന്ന് കണ്ട് ഉടനെ തന്നെ അവള്‍ രണ്ടാമത്തെ മകനായ യാക്കൊബിനെ വിളിച്ചു. യിസഹാക്ക് ഏശാവിനോട് പറഞ്ഞതെല്ലാം റിബേക്കാ യാക്കോബിനോട് പറഞ്ഞു.
“ഞാനതിന് എന്താണമ്മേ ചെയ്യേണ്ടത് “ യാക്കോബ് ചോദിച്ചു.
“ഞാന്‍ പറയുന്നതുപോലെ നീ ചെയ്താല്‍ മതി. നീ പോയി നമ്മുടെ ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ കൊണ്ടു വന്ന് എനിക്ക് തന്നാല്‍ മതി. ഞാന്‍ അവയെകൊണ്ട് അപ്പനു ഇഷ്ടവും രുസികരവുമായ ഭക്ഷണം ഉണ്ടാക്കാം. നീ അതുകൊണ്ട് പോയി നിന്റെ അപ്പന് കൊടുത്താല്‍ മതി. അപ്പന്‍ മരണത്തിനു മുമ്പ് അത് തിന്നതിനു ശെഷം നിന്നെ അനുഗ്രഹിക്കും” റിബേക്കാ യാക്കൊബിനോട് പറഞ്ഞു.
അമ്മയുടെ ഉപായം ചെയ്താല്‍ ചിലപ്പോള്‍ അപ്പന്‍ പിടിക്കും. തനിക്കും ഏശാവിനും തമ്മില്‍ ഭയങ്കര വെത്യാസം ഉണ്ട്. അപ്പന് അത് പെട്ടന്ന് മനസിലാക്കാന്‍ പറ്റും. യിസഹാക്ക് ആലോസിച്ച് നില്‍ക്കുന്നതു കണ്ടിട്ട് റിബേക്കാ ചോദിച്ചു.
“എന്താ നീ ആലോചിക്കുന്നത്?”
“അമ്മേ, ഏശാവും ഞാനും തമ്മില്‍ നല്ല വെത്യാസം ഉണ്ട്. ഏശാവിന്റെ ശരീരം മുഴുവനും രോമം ഉണ്ട്. ഞാന്‍ ആണങ്കില്‍ രോമം ഇല്ലാത്തവനും. അനുഗ്രഹിക്കാന്‍ നേരത്ത് അപ്പന്‍ എന്നെ തപ്പി നോക്കിയാല്‍ ഞാന്‍ ഏശാവല്ലന്ന് മനസിലാകും. ഞാന്‍ ഒരു ചതിയനാണന്ന് അപ്പനു തോന്നിയാല്‍ അനുഗ്രഹത്തിന് പകരം അപ്പന് എനിക്ക് തരുന്നത് ശാപമായിരിക്കും” യിസഹാക്ക് റിബേക്കയോട് പറഞ്ഞു.
“നിന്നെ അപ്പന്‍ ശപിക്കുവാണങ്കില്‍ ആ ശാപം ഞാന്‍ എടു വാങ്ങിക്കോളാം. നീ ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി. നീ പോയി ഉടന്‍ തന്നെ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളെ കൊണ്ടു വാ” റിബേക്കാ യിസഹാക്കിനെ ആട്ടിന്‍ കൂട്ടത്തിനടുത്തേക്ക് പറഞ്ഞു വിട്ടു. യിസഹാക്ക് ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ പിടിച്ചു കൊണ്ട് വന്നു റിബേക്കായെ ഏല്‍പ്പിച്ചു. റിബേക്കാ ആട്ടിന്‍ കുട്ടികളെ യിസഹാക്കിന് ഇഷ്ടകരമായ രീതിയില്‍ പാകം ചെയ്തു.
തന്റെ കൈവശമുള്ള മൂത്തമകനായ ഏശാവിന്റെ വിശെഷ വസ്ത്രം എടുത്ത് ഇളയമകനായ യാക്കൊബിനെ ധരിപ്പിച്ചു. യാക്കൊബിനെ ഏശാവിനെ പോലെ തോന്നിക്കാന്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍ കൊണ്ട് അവന്റെ കൈകളും കഴുത്തും പൊതിഞ്ഞു. യിസഹാക്കിനെ സ്‌പര്‍ശിച്ചാല്‍ ഏശാവല്ലന്ന് യിസഹാക്കിന് സംശയം ഒന്നും തോന്നുകയില്ല. രുചികരമായ ഭക്ഷണവും അപ്പവും എടുത്ത് യിസഹാക്കിന്റെ കൈയ്യില്‍ കൊടുത്തിട്ട് റിബേക്ക യാക്കോബിനെ പിതാവായ യിസഹാക്കിന്റെ അടുക്കലേക്ക് വിട്ടു.
യാക്കോവ് അപ്പനായ യിസഹാക്കിന്റെ മുന്നില്‍ ചെന്നു നിന്നു.
“അപ്പാ” അവന്‍ വിളിച്ചു
“നീ ആരാ , മകനേ?” യിസഹാക്ക് ചോദിച്ചു.
“ഞാന്‍ നിന്റെ മൂത്തമകനായ ഏശാവ്. നീ എന്നോട് പറഞ്ഞതു പോലെ ഞാന്‍ പോയി നായാടി കൊണ്ടു വന്ന വേട്ടയിറച്ചി അപ്പന് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്ത് കൊണ്ടു വന്നിരിക്കുന്നു. എഴുന്നേറ്റ് ഞാന്‍ കൊണ്ടുവന്ന വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കണം” യാക്കോബ് യിസഹാക്കിനോട് പറഞ്ഞു
“മകനേ, നിനക്ക് ഇത്രപെട്ടന്ന് വേട്ടയിറച്ചി കിട്ടിയോ?” യിസഹാക്ക് ചോദിച്ചു.
“അപ്പന്റെ ദൈവമായ യഹോവ എനിക്ക് മൃഗത്തെ നേര്‍ക്കു വരുത്തി തന്നതുകൊണ്ട് എനിക്ക് അലയേണ്ടി വന്നില്ല” യാക്കൊബ് പറഞ്ഞു
യിസഹാക്കിന് എന്തോ ഒരു സംശയം തോന്നി. അവന്‍ യാക്കോബിനോട് പറഞ്ഞു.
“മകനെ നീ എന്റെ അരികിലേക്ക് വരിക. ഞാന്‍ നിന്നെ തപ്പി നോക്കി നീ ഏശാവ് തന്നെ ആണോ എന്ന് നോക്കട്ട്.”
യാക്കോബ് യിസഹാകിന്റെ അടുത്തേക്ക് ചെന്നു. യിസഹാക്ക് അവനെ തപ്പി നോക്കി.
“ശബ്‌ദ്ദം യാക്കോബിന്റെ ആണങ്കിലും കൈകള്‍ ഏശാവിന്റെ കൈകള്‍ പോലെ രോമങ്ങള്‍ നിറഞ്ഞതാണ്. കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നെ” യിസഹാക് പറഞ്ഞു. റിബേക്കാ യിസഹാക്കിന്റെ കൈകളിള്‍ കോലാട്ടില്‍ കുട്ടികളുടെ തോല്‍ കൊണ്ട് പൊതിഞ്ഞായിരുന്നതുകൊണ്ട് യിസഹാക്കിന് യാക്കോബിനെ തിരിച്ചറിയാന്‍ പറ്റിയില്ല. എശാവാണന്ന് കരുതി യിസഹാക് യാക്കൊബിനെ അനുഗ്രഹിച്ചു. തന്റെ അടുത്ത് വന്നിരിക്കുന്ന മകന്‍ ഏശാവ് തന്നെയാണന്ന് ഉറപ്പിക്കാനായി വീണ്ടും യിസഹാക് ചോദിച്ചു.
“നീ എന്റെ മകന്‍ ഏശാവ് തന്നെയാണോ?”
“അതെ, ഞാന്‍ നിന്റെ മകന്‍ ഏശാവ് തന്നെയാണ്”യാക്കോബ് പറഞ്ഞു.
“നീ കൊണ്ടു വന്ന വേട്ടയിറച്ചുമായി എന്റെ അടുക്കലേക്ക് വാ. ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഞാന്‍ നിന്റെ വേട്ടയിറച്ചി തിന്നാം” യിസഹാക് യാക്കൊബിനോട് പറഞ്ഞു.
യാക്കോബ് വേട്ടയിറച്ചിയുമായി അവന്റെ അടുക്കന്‍ കൊണ്ടു ചെന്നു. യിസഹാക് അത് തിന്നു. യാക്കോബ് വീഞ്ഞു കൊണ്ടു ചെന്ന് കൊടുത്തു.യിസഹാക് വീഞ്ഞു വാങ്ങി കുടിച്ചു.
“മകനേ നീ എന്റെ അടുക്കലേക്ക് വന്ന് എന്നെ ചുംബിക്കുക” യിസഹാക് പറഞ്ഞു.
യാക്കോബ് യിസഹാക്കിന്റെ അടുക്കല്‍ ചെന്ന് അവനെ ചുംബിച്ചു. യിസഹാക്ക് യാക്കോബ് ധരിച്ചിരുന്ന എശാവിന്റെ വസ്ത്രങ്ങളുടെ വാസന മണത്തു യിസഹാക്കിനെ ഏശാവാണന്ന് കരുതി അനുഗ്രഹിച്ചു. അനുഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ യാക്കോബ് അപ്പനായ ഇസഹാക്കിന്റെ മുന്നില്‍ നിന്ന് മടങ്ങി.
ചിത്രങ്ങള്‍ ::
http://bible-study-notes.info/wp-content/uploads/2008/11/jacob-dressed-like-esau.gif
http://www.bibleexplained.com/moses/Gene/ge27.htm
http://www.htmlbible.com/kjv30/B01C027.htm