ഒരു ദിവസം അബ്രാഹാമിനെ ദൈവം വിളിച്ചു. അബ്രാഹാം വിളികേട്ടുകൊണ്ട് “ഞാന്‍ ഇതാ” എന്ന് പറഞ്ഞു. ദൈവത്തിന് തന്നോട് എന്തോ പറയാനുണ്ടന്ന് അബ്രാഹാമിന് മനസിലായിരുന്നു. ദൈവം പറയുന്നതെല്ലാം കേട്ട് അനുഅസരിച്ചിട്ടേയുള്ളൂ അബ്രാഹാം. അബ്രാഹാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അബ്രാഹാമിന്റെ മകനായ യിസഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാ ദേശത്ത് ചെന്ന് ദൈവം പറയുന്ന മലയില്‍ ചെന്ന് യിസഹാക്കിനെ ഹോമയാഗം കഴിക്കണം എന്നാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത്. ദൈവം പറഞ്ഞത് അബ്രഹാം കേട്ടു.
അതിരാവിലെ തന്നെ അബ്രാഹാം എഴുന്നേറ്റു. യിസഹാക്കിനെ വിളിച്ചുണര്‍ത്തി അവനെ ഒരുക്കി. കഴുതയെ യാത്രയ്ക്കായി തയ്യാറാക്കി. യാത്രയ്ക്ക് സഹായത്തിനായി രണ്ട് ഭൃത്യന്മാരേയും തയ്യാറാക്കി. ഹോമയാഗത്തിനുള്ള വിറകുമായി അബ്രഹാമും യിസഹാക്കും അബ്രാഹാമിന്റെ രണ്ടു ബൃത്യന്മാരു കൂടി യഹോവ പറഞ്ഞ മോരിയാ ദേശത്തേക്ക് പോയി. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ മോരിയാ ദേശത്തിന് അടുത്തെത്തി. അബ്രാഹാം നോക്കിയപ്പോള്‍ ദൂരെ മോരിയാ ദേശത്തെ ദൈവം പറഞ്ഞ മല കണ്ടു. കഴുതയെ ബാല്യക്കാരെ ഏല്‍പ്പിച്ചിട്ടു അബ്രാഹാം പറഞ്ഞു. “നിങ്ങള്‍ കഴുതയുമായി ഇവിടെ ഇരുന്നാല്‍ മതി. ഞാനും യിസഹാക്കും കൂടി അവിടെ ചെന്ന് ഹോമയാഗം കഴിച്ചിട്ട് വരാം”.
ഹോമയാഗത്തിനുള്ള വിറക് എടുത്ത് യിസഹാക്കിന്റെ തലയില്‍ വെച്ചു. തീയും കത്തിയും അബ്രാഹാം എടുത്തു. എന്നിട്ടവര്‍ ഒരു മിച്ച് മലയിലേക്ക് നടന്നു. താനും അപ്പനും കൂടി ദൈവത്തിന് ഹോമയാഗം കഴിക്കാനാണ് പോകുന്നതെന്ന് യിസഹാക്കിന് അറിയാം. പക്ഷേ ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ തങ്ങള്‍ കൊണ്ടു വന്നിട്ടും ഇല്ല. പിന്നെ എങ്ങനെ തങ്ങള്‍ യഹോവയ്ക്ക് ഹോമയാഗം കഴിക്കും. യിസഹാക്കിന് സംശയം ആയി. യിഅസഹാക്ക് അബ്രഹാമിനെ വിളിച്ചു,
“അപ്പാ..”
“എന്താ മോനേ..” അബ്രാഹാം വിളി കേട്ടു.
“അപ്പാ.. നമ്മുടെ കൈയ്യില്‍ തീയും വിറകുമുണ്ട്. പക്ഷേ ഹോമയാഗം കഴിക്കേണ്ട ആട്ടിന്‍ കുട്ടിയെ നമ്മള്‍ കൊണ്ടു വന്നിട്ടില്ലല്ലോ? പിന്നെങ്ങനെ നമ്മള്‍ ഹോമയാഗം കഴിക്കും” യിസഹാക്ക് തന്റെ സംശയം അബ്രാഹാമിനോട് ചോദിച്ചു. അബ്രാഹാം ഒരു നിമിഷം നിന്നു.
“മോനേ, ഹോമയാഗത്തിനുള്ള ആട്ടിന്‍ കുട്ടിയെ ദൈവം നമുക്ക് തരും “ അബ്രാഹാം യിസഹാക്കിനോട് പറഞ്ഞു. അവര്‍ വീണ്ടും മലയിലേക്ക് ഒന്നിച്ചു നടന്നു.
ദൈവം പറഞ്ഞ സ്ഥലത്ത് അവര്‍ എത്തി. യിസഹാക്കിന്റെ തലയില്‍ നിന്ന് അബ്രാഹാം വിറക് എടുത്ത് താഴ്‌ത്തി വെച്ചു. അബ്രാഹാം അവിടെ ഒരു യാഗ പീഠം പണിതു. ആ യാഠപീഠത്തിന്റെ മുകളിലേക്ക് വിറക് അടുക്കി വെച്ചു. എന്നിട്ട് തന്റെ മകനായ യിസഹാക്കിനെ കെട്ടി യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്‍ മുകളില്‍ കിടത്തി. ഹോമയാഗം അര്‍പ്പിക്കാനായി ആടിനെ അറക്കുന്നതുപോലെ യാഗവസ്തുവായി യാഗപീഠത്തിന്മേല്‍ കിടത്തിയിരിക്കുന്ന യിസഹാക്കിനെ അറുക്കാനായി കത്തി എടുത്തു. പെട്ടന്ന് യഹോവയുടെ ദൂതന്റെ ശബ്ദ്ദം അവിടെ ഉയര്‍ന്നു. യഹോവയുടെ ദൂതന്റെ ശബ്ദ്ദം ആകാശത്ത് നിന്ന് അബ്രാഹാം കേട്ടു,
“അബ്രാഹാമേ.. അബ്രാഹാമേ..” ദൂതന്‍ അബ്രാഹാമിനെ വിളിച്ചു.
“ഞാന്‍ ഇതാ” അബ്രഹാം വിളി കേട്ടു.
“യിസഹാക്കിനെ ഒന്നും ചെയ്യരുത്. അവന്റെ മേല്‍ കൈ വെക്കരുത്. നിന്റെ മകനെ ഹോമയാഗമായി അര്‍പ്പിക്കാനായി തയ്യാറായതുകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ അറിയുന്നു” ദൂതന്റെ ശബ്ദ്ദം വീണ്ടു മുഴങ്ങി. ഒരു ആടിന്റെ ശബ്ദ്ദം അബ്രാഹാം കേട്ടു. അബ്രാഹാം തലപൊക്കി ചുറ്റും നോക്കി. ഒരു ആട്ടില്‍ കുട്ടി കൊമ്പ് കുറ്റികാട്ടില്‍ കുരുങ്ങി കിടക്കൂന്നത് അബ്രഹാം കണ്ടു. അബ്രാഹാം ആ ആടിനെ പിടീകൂടി കൊണ്ടു വന്നു. യിസഹാക്കിനെ വിറകിന്‍ പുറത്ത് നിന്ന് എടുത്ത് അവനെ സ്വതന്ത്ര്യ്യനാക്കി. ആടിനെ യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്റെ മുകളിലേക്ക് കിടത്തി. തന്റെ മകനു പകരമായി ആ ആടിനെ അബ്രാഹാം ഹോമയാഗം കഴിച്ചു. അബ്രഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു.
ചിത്രങ്ങള്‍ ::
http://www.oneil.com.au/lds/pictures/abraham.jpg
http://www.christinyourworld.com/illus-05.jpg
http://www.wikipaintings.org/en/titian/sacrifice-of-isaac-1544#supersized-artistPaintings-225003