Sunday, August 28, 2011

22. യാക്കോബിന്റെ വിവാഹവും ലാബാന്റെ വാക്കുമാറ്റലും

യാക്കൊബിന്റെ അമ്മയായ റിബെക്കയുടെ സഹോദരനായിരുന്നു ലാബാന്‍. ലാബാന്‍ താമസിച്ചിരുന്നത് പദ്ദാന്‍-അരം എന്ന സ്ഥലത്തായിരുന്നു. യാക്കൊബിന് ഭാര്യയായി ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ വേണ്ടി യിസഹാക്ക് യാക്കൊബിനെ പദ്ദാന്‍-അരാമിലേക്ക് പറഞ്ഞയിച്ചു. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്ന് ഭാര്യയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഇസഹാക്ക് യാക്കൊബിനെ ലാബാന്റെ അടുക്കലേക്ക് പറഞ്ഞ് വിട്ടത്. യാക്കോബ് യാത്രചെയ്ത് പദ്ദാന്‍ -ആരാമില്‍ എത്തി.

യാക്കൊബ് വയലില്‍ ഒരു കിണറു കണ്ട് അതിനടുത്തേക്ക് ചെന്നു. ആ കിണറിനരികെ മൂന്ന് ആട്ടിന്‍‌കൂട്ടം ഉണ്ടായിരുന്നു. ആട്ടിന്‍ കൂട്ടങ്ങള്‍ക്ക് ആ കിണറ്റില്‍ നിന്നായിരുന്നു വെള്ളം എടുത്ത് കൊടുത്തിരുന്നത്. കിണര്‍ വലിയ ഒരു കല്ല് കൊണ്ട് അടച്ചിരിക്കുകയായിരുന്നു. ആ സ്ഥലത്ത് ആടുകളുമായി വരുന്നവര്‍ എല്ലാവരും കൂടി ഒരുമിച്ച് കൂടിയാണ് ആ കല്ല് മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുത്തിരുന്നത്. വെള്ളം കൊടുത്തതിന് ശേഷം അവരെല്ലാം കൂടി ഒരുമിച്ച് ആ വലിയ കല്ല് വെച്ച് കിണര്‍ അടയ്ക്കുകയും ചെയ്യുമായിരുന്നു. ആ പ്രദേശത്ത് ആടുകളുമായി വന്നവര്‍ ആടുകള്‍ക്ക് വെള്ളം കൊടുക്കാനായി എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു യാക്കോബ് അവിടെ എത്തിയത്. യാക്കോബ് തന്റെ അമ്മാവനായ ലാബാനെക്കുറിച്ച് അവരോട് ചോദിച്ചു. അവര്‍ക്ക് ലാബാനെ അറിയാമായിരുന്നു. ആ ആട്ടിടയര്‍ ലാബാനെക്കുറിച്ച് യാക്കൊബിനോട് പറഞ്ഞു.

അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദൂരേന്ന് ഒരു പെണ്‍കുട്ടി ആടുകളെ മേയിച്ചു കൊണ്ട് ആ കിണറിന്റെ അടുക്കലേക്ക് വരുന്നത് കണ്ടത്. അവര്‍ ആ പെണ്‍കുട്ടിയെ കാണിച്ചിട്ട് യാക്കൊബിനോട് പറഞ്ഞു.

“ദാ, ആ ആടുകളുമായി വരുന്ന പെണ്‍കുട്ടി ഇല്ലേ? അവള്‍ നിങ്ങള്‍ അന്വേഷിക്കുന്ന ലാബാന്റെ ഇളയ മകളായ റാഹേല്‍ ആണ്“ .

അവള്‍ ആടുകളുമായി ആ കിണറിന്റെ അടുക്കലേക്ക് എത്തി. മറ്റുള്ള ആട്ടിടയര്‍ ആടുകളുമായി വരാന്‍ അവര്‍ കാത്തു നിന്നു. എല്ലാവരും കൂടെ ശ്രമിച്ചാലേ കിണറിന്റെ വായ്ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ പറ്റൂ. തന്റെ അമ്മാവന്റെ മകളേയും അമ്മാവന്റെ ആടുകളേയും കണ്ടപ്പോള്‍ യാക്കൊബ് കിണറിന്റെ അടച്ചു വെച്ചിരുന്ന കല്ല് ഒറ്റയ്ക്ക് ഉരുട്ടി മാറ്റി ലാബാന്റെ ആടുകള്‍ക്ക് വെള്ളം കൊടുത്തു.

യാക്കോബ് റാഹേലിനെ ചുംബിച്ച് പൊട്ടിക്കരഞ്ഞു. താന്‍ ആരാണന്ന് യാക്കൊബ് അവളോട് പറഞ്ഞു. താന്‍ അവളുടെ അപ്പന്റെ സഹോദരനും അപ്പന്റെ സഹോദരിയായ റിബേക്കയുടെ മകനും ആണന്നാണ് യാക്കോബ് പറഞ്ഞത്. ബന്ധം പറഞ്ഞു വരുമ്പോള്‍ യാക്കോവ് ലാബാന്റെ സഹോദരനാണ്. യാക്കൊബിന്റെ അപ്പച്ചനായ അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകനാണ് ലാബാന്‍. ചേട്ടന്റേയും അനുജന്റേയും കൊച്ചുമക്കളാണ് യാക്കൊബും ലാബാനും. തന്റെ അപ്പന്റെ സഹോദരിയുടെ മകന്‍ വന്ന കാര്യം അവള്‍ ഓടിച്ചെന്ന് അപ്പനെ അറിയിച്ചു.

തന്റെ സഹോദരിയായ റിബേക്കയുടേ മകന്‍ വന്നിരിക്കുന്ന വിവരം അറിഞ്ഞ് അവനെ കൂട്ടിക്കോണ്ടു വരാനായി ലാബാന്‍ കിണറിന്റെ അരികലേക്ക് ചെന്നു. ലാബാന്‍ യാക്കൊബിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ചു. യാക്കൊബ് ലാബാന്റെ ആടുകളെയും കൃഷി നോക്കിയും ഒക്കെ ഒരുമാസം താമസിച്ചു.

ഒരു ദിവസം ലാബാന്‍ യാക്കൊബിന്റെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു.
“നീ എന്റെ സഹോദരനാണ്. നീ എനിക്ക് വേണ്ടി വെറുതെ പണിചെയ്യേണ്ട കാര്യമില്ല. നിനക്ക് എന്ത് പ്രതിഫലം വേണമെങ്കിലും എന്നോട് ചോദിക്കാം. ഞാനത് നിനക്ക് അത് തരാം”

ലാബാന് രണ്ടു പെണ്‍‌മക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മൂത്തവള്‍ ലേയാ, ഇളയവള്‍ റാഹേല്‍. ലേയയുടെ കണ്ണുകള്‍ക്ക് തിളക്കം കുറവായിരുന്നു. റാഹേലിന്റെ കണ്ണുകള്‍ നല്ല തിളക്കമുള്ളതും അവള്‍ സുന്ദരിയും ആയിരുന്നു. ആദ്യം കിണറ്റരികില്‍ വെച്ച് കണ്ടപ്പോഴേ യാക്കോബിന് റാഹേലിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. യാക്കോബ് അന്നു‌മുതലേ റാഹേലിനെ സ്നേഹിച്ചിരുന്നു. തന്നെ സേവിക്കുന്നതിന് എന്ത് പ്രതിഫലം വേണമെങ്കിലും ചോദിച്ചോ എന്ന് ലാബാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാന്‍ യാക്കോബ് ചിന്തിച്ചില്ല.

“നിന്റെ ഇളയമകള്‍ റാഹേലിനു വേണ്ടി ഞാന്‍ നിന്നെ ഏഴുവര്‍ഷം സേവിക്കാം” എന്ന് യാക്കൊബ് ലാബാനോട് പറഞ്ഞു. ലാബാന്‍ അത് സമ്മതിച്ചു.
യാക്കോബ് ഏഴുവര്‍ഷം റാഹേലിനെ വേണ്ടി ലാബാനെ സേവിച്ചു. റാഹേലിനെ ഭാര്യയായി കിട്ടുന്നതിനു വേണ്ടിയും അവന്‍ അവളെ വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഏഴു വര്‍ഷം എന്നുള്ളത് അവന് കുറച്ചുകാലമായിട്ടേ തോന്നിയുള്ളൂ.

ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ യാക്കോബ് ലാബാന്റെ അടുക്കല്‍ ചെന്നു.
“ഞാനിപ്പോള്‍ ഏഴു വര്‍ഷമായി നിന്നെ സേവിക്കുന്നു. നമ്മള്‍ പറഞ്ഞ ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. റാഹേലിനെ ഇനി എനിക്ക് തരണം” ലാബാനോട് യാക്കൊബ് പറഞ്ഞു. ലാബാന്‍ ആ സ്ഥലത്തെ എല്ലാ ആളുകളേയും വിളിച്ച് ഒരു വലിയ വിരുന്ന് നല്‍‌കി. എല്ലാവരും ആഘോഷത്തോടെ വിരുന്ന് ആസ്വദിച്ചു.

അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ മൂത്ത മകളായ ലേയയെ ആണ് യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കിയത്. .തന്റെ ദാസിയായ സില്പയെ ലേയക്ക് പരിചാരികയായി ലാബാന്‍ കൊടുത്തു.

നേരം വെളുത്തപ്പോഴാണ് തന്റെ കൂടെ രാത്രിയില്‍ ഉണ്ടായിരുന്നത് റാഹേലല്ല ലേയ ആയിരുന്നു എന്ന് യാക്കൊബിന് മനസിലായത്. യാക്കൊബ് വേഗം ലാബാന്റെ അടുക്കല്‍ ചെന്നു.
“ ഞാന്‍ റാഹേലിനു വേണ്ടിയല്ലേ നിന്നെ ഏഴു വര്‍ഷം സേവിച്ചത്. അങ്ങനെയാണ് നീ പ്രതിഫലം ആവിശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞതും. പിന്നെ നീ എന്തിനാണ് റാഹേലിനു പകരം ലേയയെ തന്ന് എന്നെ ചതിച്ചത്.?” യാക്കോബ് ലാബാനോട് ചോദിച്ചു.

“ഞങ്ങളുടെ ഈ സ്ഥലത്ത് മൂത്തമകള്‍ നില്‍‌ക്കുമ്പോള്‍ ഇളയവളുടെ വിവാഹം നടത്താറില്ല. നീ ഇപ്പോള്‍ ലേലയുടെ കൂടെ താമസിക്കുക. റാഹേലിലെ ഭാര്യയായി നിനക്ക് തരില്ല എന്ന് ഞാന്‍ പറയില്ല. ഇനി ഒരു ഏഴുവര്‍ഷം കൂടി എനിക്ക് വേണ്ടി പണി ചെയ്താ ഞാന്‍ നിനക്ക് റാഹേലിനെ ഭാര്യയായി തരാം” ലാബാന്‍ യാക്കോബിനോട് പറഞ്ഞു. യാക്കോബ് അത് സമ്മതിച്ചു.

ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ ലാബാന്‍ വീണ്ടും ഒരു വിരുന്നൊരുക്കി. അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ ഇളയ മകളായ റാഹേലിനെ യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി.തന്റെ ദാസിയായ ബില്‍ഹയെ റാഹേലിന് പരിചാരികയായി ലാബാന്‍ കൊടുത്തു. യാക്കോബ് ലേയെക്കാള്‍ അധികമായി റാഹേലിനെ സ്നേഹിച്ചു. വീണ്ടും ഏഴു വര്‍ഷം കൂടി യാ‍ക്കോബ് ലാബാനെ സേവിച്ചു. അങ്ങനെ ഇരുപത്തൊന്ന് വര്‍ഷമാണ് യാക്കൊബ് ലാബാനെ സേവിച്ചത് .അതില്‍ പതിന്നാലു വര്‍ഷം റാഹേലിനെ ഭാര്യയായി ലഭിക്കാനാണ് യാക്കോബ് ലാബാനെ സേവിച്ചത്.


ചിത്രങ്ങള്‍ ::
http://www.purposedriven.com/article.html?c=137705&l=1
http://www.htmlbible.com/kjv30/B01C029.htm


Monday, August 15, 2011

21. യാക്കോബിന്റെ രണ്ടാമത്തെ ചതി

യിസഹാക്ക് പ്രായം ചെന്ന് കണ്ണിന്റെ കാഴ്ച ഒക്കെ കുറഞ്ഞു തുടങ്ങി. ഒരു ദിവസം യിസഹാക്ക് മൂത്തമകനായ ഏശാവിനെ വിളിച്ചു. ഏശാവ് വന്നു.
“ഞാന്‍ വൃദ്ധനായി.ഞാനിനി എപ്പോള്‍ മരിക്കുമെന്ന് എനിക്കറിയില്ല. നീ ഉടന്‍ തന്നെ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്ത് കാട്ടില്‍ പോയി വേട്ടയാടി കൊണ്ടുവന്ന് എനിക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കി കൊണ്ടു വരണം. മരിക്കുന്നതിനു മുമ്പുള്ള എന്റെ ആഗ്രഹമാണത്. അത് കഴിച്ചതിനു ശേഷം എനിക്ക് നിന്നെ അനുഗ്രഹിക്കണം” യിസഹാക്ക് ഏശാവിനോട് പറഞ്ഞു. ഏശാവ് ഉടന്‍ തന്നെ വില്ല് എടുത്തുകൊണ്ട് കാട്ടിലേക്ക് വേട്ടയാടാനായി പോയി.

യിസഹാക്ക് ഏശാവിനെ വിളിക്കുന്നതും ഏശാവിനോട് പറയുന്നതും എല്ലാം റിബെക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏശാവ് വേട്ടയ്ക്കായി പോയി എന്ന് കണ്ട് ഉടനെ തന്നെ അവള്‍ രണ്ടാമത്തെ മകനായ യാക്കൊബിനെ വിളിച്ചു. യിസഹാക്ക് ഏശാവിനോട് പറഞ്ഞതെല്ലാം റിബേക്കാ യാക്കോബിനോട് പറഞ്ഞു.
“ഞാനതിന് എന്താണമ്മേ ചെയ്യേണ്ടത് “ യാക്കോബ് ചോദിച്ചു.

“ഞാന്‍ പറയുന്നതുപോലെ നീ ചെയ്താല്‍ മതി. നീ പോയി നമ്മുടെ ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ കൊണ്ടു വന്ന് എനിക്ക് തന്നാല്‍ മതി. ഞാന്‍ അവയെകൊണ്ട് അപ്പനു ഇഷ്ടവും രുസികരവുമായ ഭക്ഷണം ഉണ്ടാക്കാം. നീ അതുകൊണ്ട് പോയി നിന്റെ അപ്പന് കൊടുത്താല്‍ മതി. അപ്പന്‍ മരണത്തിനു മുമ്പ് അത് തിന്നതിനു ശെഷം നിന്നെ അനുഗ്രഹിക്കും” റിബേക്കാ യാക്കൊബിനോട് പറഞ്ഞു.

അമ്മയുടെ ഉപായം ചെയ്താല്‍ ചിലപ്പോള്‍ അപ്പന്‍ പിടിക്കും. തനിക്കും ഏശാവിനും തമ്മില്‍ ഭയങ്കര വെത്യാസം ഉണ്ട്. അപ്പന് അത് പെട്ടന്ന് മനസിലാക്കാന്‍ പറ്റും. യിസഹാക്ക് ആലോസിച്ച് നില്‍ക്കുന്നതു കണ്ടിട്ട് റിബേക്കാ ചോദിച്ചു.
“എന്താ നീ ആലോചിക്കുന്നത്?”

“അമ്മേ, ഏശാവും ഞാനും തമ്മില്‍ നല്ല വെത്യാസം ഉണ്ട്. ഏശാവിന്റെ ശരീരം മുഴുവനും രോമം ഉണ്ട്. ഞാന്‍ ആണങ്കില്‍ രോമം ഇല്ലാത്തവനും. അനുഗ്രഹിക്കാന്‍ നേരത്ത് അപ്പന്‍ എന്നെ തപ്പി നോക്കിയാല്‍ ഞാന്‍ ഏശാവല്ലന്ന് മനസിലാകും. ഞാന്‍ ഒരു ചതിയനാണന്ന് അപ്പനു തോന്നിയാല്‍ അനുഗ്രഹത്തിന് പകരം അപ്പന് എനിക്ക് തരുന്നത് ശാപമായിരിക്കും” യിസഹാക്ക് റിബേക്കയോട് പറഞ്ഞു.

“നിന്നെ അപ്പന്‍ ശപിക്കുവാണങ്കില്‍ ആ ശാപം ഞാന്‍ എടു വാങ്ങിക്കോളാം. നീ ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി. നീ പോയി ഉടന്‍ തന്നെ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളെ കൊണ്ടു വാ” റിബേക്കാ യിസഹാക്കിനെ ആട്ടിന്‍ കൂട്ടത്തിനടുത്തേക്ക് പറഞ്ഞു വിട്ടു. യിസഹാക്ക് ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ പിടിച്ചു കൊണ്ട് വന്നു റിബേക്കായെ ഏല്‍പ്പിച്ചു. റിബേക്കാ ആട്ടിന്‍ കുട്ടികളെ യിസഹാക്കിന് ഇഷ്ടകരമായ രീതിയില്‍ പാകം ചെയ്തു.

തന്റെ കൈവശമുള്ള മൂത്തമകനായ ഏശാവിന്റെ വിശെഷ വസ്ത്രം എടുത്ത് ഇളയമകനായ യാക്കൊബിനെ ധരിപ്പിച്ചു. യാക്കൊബിനെ ഏശാവിനെ പോലെ തോന്നിക്കാന്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍ കൊണ്ട് അവന്റെ കൈകളും കഴുത്തും പൊതിഞ്ഞു. യിസഹാക്കിനെ സ്‌പര്‍ശിച്ചാല്‍ ഏശാവല്ലന്ന് യിസഹാക്കിന് സംശയം ഒന്നും തോന്നുകയില്ല. രുചികരമായ ഭക്ഷണവും അപ്പവും എടുത്ത് യിസഹാക്കിന്റെ കൈയ്യില്‍ കൊടുത്തിട്ട് റിബേക്ക യാക്കോബിനെ പിതാവായ യിസഹാക്കിന്റെ അടുക്കലേക്ക് വിട്ടു.

യാക്കോവ് അപ്പനായ യിസഹാക്കിന്റെ മുന്നില്‍ ചെന്നു നിന്നു.

“അപ്പാ” അവന്‍ വിളിച്ചു

“നീ ആരാ , മകനേ?” യിസഹാക്ക് ചോദിച്ചു.

“ഞാന്‍ നിന്റെ മൂത്തമകനായ ഏശാവ്. നീ എന്നോട് പറഞ്ഞതു പോലെ ഞാന്‍ പോയി നായാടി കൊണ്ടു വന്ന വേട്ടയിറച്ചി അപ്പന് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്ത് കൊണ്ടു വന്നിരിക്കുന്നു. എഴുന്നേറ്റ് ഞാന്‍ കൊണ്ടുവന്ന വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കണം” യാക്കോബ് യിസഹാക്കിനോട് പറഞ്ഞു

“മകനേ, നിനക്ക് ഇത്രപെട്ടന്ന് വേട്ടയിറച്ചി കിട്ടിയോ?” യിസഹാക്ക് ചോദിച്ചു.

“അപ്പന്റെ ദൈവമായ യഹോവ എനിക്ക് മൃഗത്തെ നേര്‍ക്കു വരുത്തി തന്നതുകൊണ്ട് എനിക്ക് അലയേണ്ടി വന്നില്ല” യാക്കൊബ് പറഞ്ഞു

യിസഹാക്കിന് എന്തോ ഒരു സംശയം തോന്നി. അവന്‍ യാക്കോബിനോട് പറഞ്ഞു.
“മകനെ നീ എന്റെ അരികിലേക്ക് വരിക. ഞാന്‍ നിന്നെ തപ്പി നോക്കി നീ ഏശാവ് തന്നെ ആണോ എന്ന് നോക്കട്ട്.”

യാക്കോബ് യിസഹാകിന്റെ അടുത്തേക്ക് ചെന്നു. യിസഹാക്ക് അവനെ തപ്പി നോക്കി.
“ശബ്‌ദ്ദം യാക്കോബിന്റെ ആണങ്കിലും കൈകള്‍ ഏശാവിന്റെ കൈകള്‍ പോലെ രോമങ്ങള്‍ നിറഞ്ഞതാണ്. കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നെ” യിസഹാക് പറഞ്ഞു. റിബേക്കാ യിസഹാക്കിന്റെ കൈകളിള്‍ കോലാട്ടില്‍ കുട്ടികളുടെ തോല്‍ കൊണ്ട് പൊതിഞ്ഞായിരുന്നതുകൊണ്ട് യിസഹാക്കിന് യാക്കോബിനെ തിരിച്ചറിയാന്‍ പറ്റിയില്ല. എശാവാണന്ന് കരുതി യിസഹാക് യാക്കൊബിനെ അനുഗ്രഹിച്ചു. തന്റെ അടുത്ത് വന്നിരിക്കുന്ന മകന്‍ ഏശാവ് തന്നെയാണന്ന് ഉറപ്പിക്കാനായി വീണ്ടും യിസഹാക് ചോദിച്ചു.
“നീ എന്റെ മകന്‍ ഏശാവ് തന്നെയാണോ?”

“അതെ, ഞാന്‍ നിന്റെ മകന്‍ ഏശാവ് തന്നെയാണ്”യാക്കോബ് പറഞ്ഞു.

“നീ കൊണ്ടു വന്ന വേട്ടയിറച്ചുമായി എന്റെ അടുക്കലേക്ക് വാ. ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഞാന്‍ നിന്റെ വേട്ടയിറച്ചി തിന്നാം” യിസഹാക് യാക്കൊബിനോട് പറഞ്ഞു.

യാക്കോബ് വേട്ടയിറച്ചിയുമായി അവന്റെ അടുക്കന്‍ കൊണ്ടു ചെന്നു. യിസഹാക് അത് തിന്നു. യാക്കോബ് വീഞ്ഞു കൊണ്ടു ചെന്ന് കൊടുത്തു.യിസഹാക് വീഞ്ഞു വാങ്ങി കുടിച്ചു.

“മകനേ നീ എന്റെ അടുക്കലേക്ക് വന്ന് എന്നെ ചുംബിക്കുക” യിസഹാക് പറഞ്ഞു.

യാക്കോബ് യിസഹാക്കിന്റെ അടുക്കല്‍ ചെന്ന് അവനെ ചുംബിച്ചു. യിസഹാക്ക് യാക്കോബ് ധരിച്ചിരുന്ന എശാവിന്റെ വസ്ത്രങ്ങളുടെ വാസന മണത്തു യിസഹാക്കിനെ ഏശാവാണന്ന് കരുതി അനുഗ്രഹിച്ചു. അനുഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ യാക്കോബ് അപ്പനായ ഇസഹാക്കിന്റെ മുന്നില്‍ നിന്ന് മടങ്ങി.


ചിത്രങ്ങള്‍ ::
http://bible-study-notes.info/wp-content/uploads/2008/11/jacob-dressed-like-esau.gif
http://www.bibleexplained.com/moses/Gene/ge27.htm
http://www.htmlbible.com/kjv30/B01C027.htm

Sunday, August 14, 2011

20. ജ്യേഷ്ഠാവകാശം വിറ്റ ഏശാവ്

യിസഹാക്ക് നാല്‌പതു വയസായപ്പോഴാണ് റിബെക്കയെ ഭാര്യയായി പരിഗ്രഹിക്കുന്നത്. അവര്‍ക്ക് കുറെ കാലത്തേക്ക് കുട്ടികള്‍ ഉണ്ടയിരുന്നില്ല. യിസഹാക്ക് കുഞ്ഞുണ്ടാകുന്നതിനായി യഹോവയോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. യഹോവ യിസഹാക്കിന്റെ പ്രാര്‍ത്ഥന കേട്ടു. റിബെക്കാ ഗര്‍ഭിണിയായി. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ചവിട്ടല്‍ വളരെയധികം ആയപ്പോള്‍ റിബേക്കാ വിഷമിച്ചു. അവള്‍ ദൈവത്തിന്റെ അടുക്കല്‍ ചെന്നു.

ഗര്‍ഭപാത്രത്തിലെ കുഞ്ഞ് വളരെയധികമായി ചവിട്ടുന്നു. ഇങ്ങനെയായാല്‍ ഞാന്‍ എന്തിനാ ജീവിക്കുന്നതെന്ന് അവള്‍ ദൈവത്തോട് ചോദിച്ചു. അതിന് യഹോവ മറുപിടി നല്‍കി. രണ്ട് ജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ട്. രണ്ട് വംശങ്ങള്‍ നിന്റെ ഉദരത്തില്‍ നിന്ന് ഉണ്ടാകും. ഒരു വംശം മറ്റേ വംശത്തെക്കാള്‍ ശക്തിയാകും.ഇളയവനെ മൂത്തവന്‍ സേവിക്കും എന്നാണ് യഹോവ റിബേക്കായ്ക്ക് മറുപടി നല്‍കിയത്.

റിബേക്കായ്ക്ക് പ്രസവ സമയം ആയപ്പോള്‍ കൂടാരത്തില്‍ അവള്‍ക്ക് പ്രസവിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി. ജനിക്കുന്നത് ഇരട്ടകുട്ടികള്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ട് അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കൂടാരത്തില്‍ ഉണ്ടായിരുന്നു. റിബേക്ക പ്രസവിച്ചു. ഒന്നാമത്തെ കുഞ്ഞിന്റെ ശരീരം മുഴുവന്‍ രോമ കൊണ്ടുള്ള വസ്ത്രം പോലെ ആയിരുന്നു. അവന് അവര്‍ ഏശാവ് എന്ന് വിളിച്ചു. ഏശാവ് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്ത് വന്നതിന്റെ പുറകെ അവന്റെ അനുജനും പുറത്തുവന്നു. അവന്റെ കൈ ഏശാവിന്റെ കുതികാലില്‍ പിടിച്ചിട്ടൂണ്ടായിരുന്നു. അവര്‍ രണ്ടാമത് ജനിച്ചവന് യാക്കോബ് എന്നും പേരിട്ടു.

ഏശാവും യാക്കോബും ജനിക്കുമ്പോള്‍ ഇസഹാക്കിന് അറുപത് വയസായിരുന്നു. ഏശാവും യാക്കൊബും ഒരുമിച്ച് വളര്‍ന്നു. ഏശാവാണങ്കില്‍ വേട്ടയില്‍ മിടുക്കനായിരുന്നു പോരാത്തതിന് വനസഞ്ചാരിയും. എന്നാല്‍ യാക്കോബ് സാധു ശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിനെപോലെ സഞ്ചരിക്കാനൊന്നും യാക്കോബിന് ഇഷ്ടമല്ലായിരുന്നു. കഴിവതും കൂടാരത്തില്‍ തന്നെ തിരിച്ചെത്താന്‍ യാക്കോബ് ശ്രമിച്ചിരുന്നു. ഏശവാണങ്കില്‍ വേട്ടയ്ക്ക് പോയാല്‍ കുറേ ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. തിരിച്ചു വരുന്നത് വേട്ടയാടി കിട്ടിയ മൃഗങ്ങളുമായിരിക്കും. ഏശാവ് കൊണ്ടു വരുന്ന വേട്ടയിറച്ചിയില്‍ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ‌ഹാക്ക് യാക്കൊബിനെക്കാള്‍ കൂടുതല്‍ സ്നേഹിച്ചത് ഏശാവിനെ ആയിരുന്നു. എന്നാല്‍ അമ്മയായ റിബേക്കായ്ക്ക് ഇഷ്ടം ഇളയ മകനായ യാക്കൊബിനെ ആയിരുന്നു.

ഒരു ദിവസം യാക്കോബ് പയറു കൊണ്ടുള്ള പായസം വെച്ചു. ഏശാവ് ഈ സമയം കൂടാരത്തില്‍ ഇല്ലായിരുന്നു. യാക്കോബ് പായസം ഉണ്ടാക്കി കഴിഞ്ജ ഉടനെയാണ് ക്ഷീണിച്ച് ഏശാവ് എത്തിയത്. കൂടാരത്തില്‍ കയറിയ ഉടനെ പായസത്തിന്റെ മണം ഏശാവിന് കിട്ടി. യാക്കൊബായിരിക്കും പായസം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഏശാവിനറിയാമായിരുന്നു. അവിടെ പാത്രത്തില്‍ ചുവന്ന പായസം ഇരിക്കുന്നത് ഏശാവ് കാണുകയും ചെയ്തു.

“അനുജാ, ഞാന്‍ നന്നായി ക്ഷീണിച്ചിരിക്കുന്നു. എനിക്ക് നീ ഉണ്ടാക്കിയ ചുവന്ന പായസത്തില്‍ കുറച്ച് തരേണം” എന്ന് ഏശാവ് യാക്കൊബിനോട് പറഞ്ഞു. താന്‍ ഉണ്ടാക്കിയ പായിസത്തിന്റെ മണത്തില്‍ കൊതി പിടിച്ചിരിക്കുന്ന ചേട്ടനെ യാക്കൊബൊന്നു നോക്കി. വന്റെ മനസില്‍ പെട്ടന്ന് ഒരു ചിന്ത വന്നു. ഏശാവിന്റെ കൈയ്യില്‍ നിന്ന് അവന്റെ ജ്യേഷ്ഠാവകാശം വാങ്ങാന്‍ പറ്റിയ സമയം ഇതാണ്. യാക്കൊബ് ഏശാവിന്റെ നേരെ തിരിഞ്ഞു.

“ഞാന്‍ ചേട്ടന് ഞാന്‍ ഉണ്ടാക്കിയ പായസം തരാം. പക്ഷേ ഞാന്‍ ചോദിക്കുന്ന കാര്യം ചേട്ടന്‍ എനിക്ക് നല്‍കണം. അങ്ങനെയുണ്ടങ്കിലേ ഞാന്‍ പാ‍യസം തരൂ..” യാക്കൊബ് പറഞ്ഞു.

“ശരി, നീ ചോദിക്കുന്നത് ഞാന്‍ തരാം. നീ ഉണ്ടാക്കിയ പായസത്തിന് പകരം ഞാന്‍ എന്താണ് നിനക്ക് പകരം തരേണ്ടത്?” ഏശാവ് ചോദിച്ചു.

“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വി‌ല്‌ക്കുക. ജ്യേഷ്ഠാവകാശത്തിന്റെ വിലയായി ഞാന്‍ നിനക്ക് പായസം തരാം” യാക്കൊബ് പറഞ്ഞു.

ഏശാവിന് ക്ഷീണം അതി കഠിനമായിരുന്നു. വിശപ്പവും ദാഹവും ഒക്കെ അവന്‍ വളരെ അധികമായി അവന് തോന്നി.

“ഞാന്‍ മരിക്കേണ്ടി വരും. ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്..നീ എടുത്തു കൊള്ളൂ. എന്റെ ജ്യേഷ്ഠാവകാശം എടുത്തിട്ട് എനിക്ക് പായസം തരൂ” ഏശാവ് പറഞ്ഞു.

യാക്കോബിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശാവ് അവന്റെ ജ്യേഷ്ഠാവകാശം തനിക്ക് തന്നിരിക്കുന്നു.!!!

“നിന്റെ ജ്യേഷ്ഠാവകാശം എനിക്ക് തന്നു എങ്കില്‍ നീ അത് സത്യം ചെയ്‌ക” യാക്കോബ് ഏശാവിനോട് പറഞ്ഞു.

ഏശാവ് യാക്കൊബിനോട് സത്യം ചെയ്തു. പായസത്തിനു വേണ്ടി ഏശാവ് തന്റെ ജ്യേഷ്ഠാവകാശം അനുജനായ യാക്കോബിന് വിറ്റു.

യാക്കോബ് ഏശാവിന് പയറുകൊണ്ട് അവന്‍ ഉണ്ടാക്കിയ ചുവന്ന പായസവും അപ്പവും കൊടുത്തു. അവന്‍ അത് കഴിച്ചതിനു ശേഷം എഴുന്നേറ്റു പോയി. ഒരു പാത്രം പായസം നല്‍കി ഉപായത്തില്‍ യാക്കൊബ് തന്റെ ജ്യേഷ്ഠനായ ഏശാവിന്റെ കൈയ്യില്‍ നിന്ന് ജ്യേഷ്ഠാവകാശം വാങ്ങി.


ചിത്രങ്ങള്‍ ::
1. http://upload.wikimedia.org/wikipedia/commons/7/70/Esau_and_Jacob_Presented_to_Isaac.jpg
2. http://freepages.genealogy.rootsweb.ancestry.com/~royalancestors/book/page4/page4.html


Sunday, August 7, 2011

19. അബ്രാഹാമിന്റെ ബലി

ഒരു ദിവസം അബ്രാഹാമിനെ ദൈവം വിളിച്ചു. അബ്രാഹാം വിളികേട്ടുകൊണ്ട് “ഞാന്‍ ഇതാ” എന്ന് പറഞ്ഞു. ദൈവത്തിന് തന്നോട് എന്തോ പറയാനുണ്ടന്ന് അബ്രാഹാമിന് മനസിലായിരുന്നു. ദൈവം പറയുന്നതെല്ലാം കേട്ട് അനുഅസരിച്ചിട്ടേയുള്ളൂ അബ്രാഹാം. അബ്രാഹാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അബ്രാഹാമിന്റെ മകനായ യിസഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാ ദേശത്ത് ചെന്ന് ദൈവം പറയുന്ന മലയില്‍ ചെന്ന് യിസഹാക്കിനെ ഹോമയാഗം കഴിക്കണം എന്നാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത്. ദൈവം പറഞ്ഞത് അബ്രഹാം കേട്ടു.

അതിരാവിലെ തന്നെ അബ്രാഹാം എഴുന്നേറ്റു. യിസഹാക്കിനെ വിളിച്ചുണര്‍ത്തി അവനെ ഒരുക്കി. കഴുതയെ യാത്രയ്ക്കായി തയ്യാറാക്കി. യാത്രയ്ക്ക് സഹായത്തിനായി രണ്ട് ഭൃത്യന്മാരേയും തയ്യാറാക്കി. ഹോമയാഗത്തിനുള്ള വിറകുമായി അബ്രഹാമും യിസഹാക്കും അബ്രാഹാമിന്റെ രണ്ടു ബൃത്യന്മാരു കൂടി യഹോവ പറഞ്ഞ മോരിയാ ദേശത്തേക്ക് പോയി. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ മോരിയാ ദേശത്തിന് അടുത്തെത്തി. അബ്രാഹാം നോക്കിയപ്പോള്‍ ദൂരെ മോരിയാ ദേശത്തെ ദൈവം പറഞ്ഞ മല കണ്ടു. കഴുതയെ ബാല്യക്കാരെ ഏല്‍പ്പിച്ചിട്ടു അബ്രാഹാം പറഞ്ഞു. “നിങ്ങള്‍ കഴുതയുമായി ഇവിടെ ഇരുന്നാല്‍ മതി. ഞാനും യിസഹാക്കും കൂടി അവിടെ ചെന്ന് ഹോമയാഗം കഴിച്ചിട്ട് വരാം”.

ഹോമയാഗത്തിനുള്ള വിറക് എടുത്ത് യിസഹാക്കിന്റെ തലയില്‍ വെച്ചു. തീയും കത്തിയും അബ്രാഹാം എടുത്തു. എന്നിട്ടവര്‍ ഒരു മിച്ച് മലയിലേക്ക് നടന്നു. താനും അപ്പനും കൂടി ദൈവത്തിന് ഹോമയാഗം കഴിക്കാനാണ് പോകുന്നതെന്ന് യിസഹാക്കിന് അറിയാം. പക്ഷേ ഹോമയാഗത്തിനുള്ള ആട്ടിന്‍‌കുട്ടിയെ തങ്ങള്‍ കൊണ്ടു വന്നിട്ടും ഇല്ല. പിന്നെ എങ്ങനെ തങ്ങള്‍ യഹോവയ്ക്ക് ഹോമയാഗം കഴിക്കും. യിസഹാക്കിന് സംശയം ആയി. യിഅസഹാക്ക് അബ്രഹാമിനെ വിളിച്ചു,
“അപ്പാ..”
“എന്താ മോനേ..” അബ്രാഹാം വിളി കേട്ടു.
“അപ്പാ.. നമ്മുടെ കൈയ്യില്‍ തീയും വിറകുമുണ്ട്. പക്ഷേ ഹോമയാഗം കഴിക്കേണ്ട ആട്ടിന്‍ കുട്ടിയെ നമ്മള്‍ കൊണ്ടു വന്നിട്ടില്ലല്ലോ? പിന്നെങ്ങനെ നമ്മള്‍ ഹോമയാഗം കഴിക്കും” യിസഹാക്ക് തന്റെ സംശയം അബ്രാഹാമിനോട് ചോദിച്ചു. അബ്രാഹാം ഒരു നിമിഷം നിന്നു.
“മോനേ, ഹോമയാഗത്തിനുള്ള ആട്ടിന്‍ കുട്ടിയെ ദൈവം നമുക്ക് തരും “ അബ്രാഹാം യിസഹാക്കിനോട് പറഞ്ഞു. അവര്‍ വീണ്ടും മലയിലേക്ക് ഒന്നിച്ചു നടന്നു.

ദൈവം പറഞ്ഞ സ്ഥലത്ത് അവര്‍ എത്തി. യിസഹാക്കിന്റെ തലയില്‍ നിന്ന് അബ്രാഹാം വിറക് എടുത്ത് താഴ്‌ത്തി വെച്ചു. അബ്രാഹാം അവിടെ ഒരു യാഗ പീഠം പണിതു. ആ യാഠപീഠത്തിന്റെ മുകളിലേക്ക് വിറക് അടുക്കി വെച്ചു. എന്നിട്ട് തന്റെ മകനായ യിസഹാക്കിനെ കെട്ടി യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്‍ മുകളില്‍ കിടത്തി. ഹോമയാഗം അര്‍പ്പിക്കാനായി ആടിനെ അറക്കുന്നതുപോലെ യാഗവസ്തുവായി യാഗപീഠത്തിന്മേല്‍ കിടത്തിയിരിക്കുന്ന യിസഹാക്കിനെ അറുക്കാനായി കത്തി എടുത്തു. പെട്ടന്ന് യഹോവയുടെ ദൂതന്റെ ശബ്ദ്ദം അവിടെ ഉയര്‍ന്നു. യഹോവയുടെ ദൂതന്റെ ശബ്ദ്ദം ആകാശത്ത് നിന്ന് അബ്രാഹാം കേട്ടു,
“അബ്രാഹാമേ.. അബ്രാഹാമേ..” ദൂതന്‍ അബ്രാഹാമിനെ വിളിച്ചു.
“ഞാന്‍ ഇതാ” അബ്രഹാം വിളി കേട്ടു.
“യിസഹാക്കിനെ ഒന്നും ചെയ്യരുത്. അവന്റെ മേല്‍ കൈ വെക്കരുത്. നിന്റെ മകനെ ഹോമയാഗമായി അര്‍പ്പിക്കാനായി തയ്യാറായതുകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ അറിയുന്നു” ദൂതന്റെ ശബ്ദ്ദം വീണ്ടു മുഴങ്ങി. ഒരു ആടിന്റെ ശബ്ദ്ദം അബ്രാഹാം കേട്ടു. അബ്രാഹാം തലപൊക്കി ചുറ്റും നോക്കി. ഒരു ആട്ടില്‍ കുട്ടി കൊമ്പ് കുറ്റികാട്ടില്‍ കുരുങ്ങി കിടക്കൂന്നത് അബ്രഹാം കണ്ടു. അബ്രാഹാം ആ ആടിനെ പിടീകൂടി കൊണ്ടു വന്നു. യിസഹാക്കിനെ വിറകിന്‍ പുറത്ത് നിന്ന് എടുത്ത് അവനെ സ്വതന്ത്ര്യ്യനാക്കി. ആടിനെ യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്റെ മുകളിലേക്ക് കിടത്തി. തന്റെ മകനു പകരമായി ആ ആടിനെ അബ്രാഹാം ഹോമയാഗം കഴിച്ചു. അബ്രഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു.


ചിത്രങ്ങള്‍ ::
http://www.oneil.com.au/lds/pictures/abraham.jpg
http://www.christinyourworld.com/illus-05.jpg
http://www.wikipaintings.org/en/titian/sacrifice-of-isaac-1544#supersized-artistPaintings-225003

Monday, August 1, 2011

18. ഹാഗാറിന്റെ നിലവിളി

അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിവാഹശേഷം വളരെ നാളുകള്‍ അവര്‍ക്ക് മക്കളുണ്ടായില്ല. സാറാ തന്റെ മിസ്രയീമ്യദാസിയായിരുന്ന ഹാഗാറിനെ അബ്രഹാമിന് ഭാര്‍‌യ്യയായി നല്‍കി. ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍ സാറായോട് അല്പം നീരസം ഒക്കെ ഭാവിച്ചു. തന്റെ ദാസിയായിരുന്ന ഹാഗാറിന് തന്നോടുള്ള നീരസം സാറായിക്ക് മനസിലായി. തനിക്ക് കുഞ്ഞുങ്ങളേ ഗര്‍ഭം ധരിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ് ഹാഗാറിന് തന്നോട് നീരസം ഉണ്ടായതൊന്നും സാറായ്ക്ക് അറിയാമായിരുന്നു. സാറാ പരാതിയുമായി അബ്രഹാമിന്റെ അടുക്കല്‍ എത്തി. ഹാഗാര്‍ നിന്റെ ദാസിയാണ്. അവളുടെ അധികാരം നിനക്കാണ് നീ അവളോട് ഇഷ്ടം പോലെ ചെയ്തോ എന്നോ അബ്രഹാം സാറായോട് പറഞ്ഞു. അതു കേട്ടതോടെ സാറാ ഹാഗാറിനെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉപദ്രവം കൂടിയപ്പോള്‍ ഗര്‍ഭിണിയായ ഹാഗാര്‍ തന്റെ യജമാനാത്തിയായ സാറായെ വിട്ട് ഓടിപ്പോയി.

ദൈവത്തിന്റെ ഒരു ദൂതന്‍ ഹാഗാറിനെ മരുഭൂമിയില്‍ വെച്ച് കാണുകയും അവളേ ആശ്വസിപ്പിച്ച് തിരികെ സാറായുടെ അടുക്കലേക്ക് അയിക്കുകയും ചെയ്തു. ഹാഗാര്‍ തിരികെ സാറായുടെ അടുക്കല്‍ വന്നു. ഹാഗാര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് യി‌ശ്‌മായേല്‍ എന്ന പേരാണ് അബ്രഹാം ഇട്ടത്. ഇ‌ന്‍‌മയേല്‍ ജനിക്കുമ്പോള്‍ അബ്രഹാമിന് എണ്‍‌പത്താറ് വയസുണ്ടായിരുന്നു.

പതിന്നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, അബ്രഹാമിന് നൂറു വയസായപ്പോള്‍ വൃദ്ധയായ സാറാ ഒരു മകനെ പ്രസവിച്ചു.. ആ മകന് അവര്‍ യിസ‌ഹാക്ക് എന്ന് പേരിട്ടു. വൃദ്ധരായ അബ്രഹാമിനും സാറായിക്കും ഒരു മകന്‍ ഉണ്ടായത് അറിഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. യിസഹാക്കിന്റെ മുലകുടി മാറിയ ദിവസം അബ്രഹാം വലിയ ഒരു വിരുന്നു നടത്തി. രാജാക്കന്മാരും പ്രഭുക്കന്മാരും ഒക്കെ ആ വിരുന്നില്‍ പങ്കെടുത്തു. എല്ലാവരും യിസഹാക്കിനു സമ്മാനപൊതികളുമായിട്ടാണ് വന്നത്. ഇതെല്ലാം യി‌സ്‌മായേലിന് ഒരു തമാശയായിട്ടാണ് തോന്നിയത്. വിരുന്നിന് പങ്കെടുക്കാന്‍ വന്നവര്‍ യിസഹാക്കിനേയും സാറായേയും നോക്കി ചിരിച്ചു. വൃദ്ധയായ സാറായ്ക്ക് ഇങ്ങനെ ഒരു മകനെ കിട്ടി എന്ന് അവര്‍ അതിശയിച്ചു.

യി‌ശ്‌മായേലും യിസഹാക്കും ഒരുമിച്ച് വളരുന്നത് സാറായ്ക്ക് ഇഷ്ടമല്ലായിരുന്നു. യിശ്‌മായേലിനെ തന്റെ ദാസിയുടെ മകനായിട്ട് മാത്രമായിരുന്നു സാറാ കണ്ടിരുന്നത്. തരം കിട്ടുമ്പോഴെക്കെ യിശ്മായേല്‍ യിസഹാക്കിനെ പരിഹസിക്കുകയും കളീയാക്കുകയും ഒക്കെ ചെയ്യുമായിരുന്നു. തന്റെ മകനായ യിസഹാക്കിനെ യിശ്മായേല്‍ പരിഹസിക്കുന്നു എന്ന് അറിഞ്ഞ ഉടനെ സാറാ അബ്രഹാമിന്റെ അടുക്കല്‍ പരാതിയുമായി എത്തി. തന്റെ ദാസിയായ ഹാഗാറിനേയും അവളുടെ മകനായ യിശ്മായേലിനേയും എത്രയും പെട്ടന്ന് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും, തന്റെ മകനായ യി‌സഹാക്കിനോടു‌കൂടെ അവകാശി ആകുന്നത് തനിക്ക് ഇഷ്ടമല്ലന്നും സാറാ അബ്രഹാമിനോട് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അബ്രഹാമിന് ഭയങ്കര ദേഷ്യമായി. സാറാ നിര്‍ബന്ധിച്ചിട്ടാണ് താന്‍ ഹാഗാറിനെ വിവാഹം ചെയ്‌തത്. യിശ്മായേല്‍ തന്റെ ആദ്യ മകനാണ്. അവരെ രണ്ടിനേയും പുറത്താക്കണമെന്നാണ് സാറാ പറയുന്നത്. ഒരു വശത്ത് സാറായുടെ നിര്‍ബന്ധം മറുവശത്ത് യിശ്മായേലിനോടുള്ള സ്നേഹം. അബ്രഹാം ധര്‍മ്മ സങ്കടത്തിലായി.

അന്ന് രാത്രിയില്‍ ദൈവം അബ്രഹാമിന് പ്രത്യക്ഷനായി. “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്. സാറാ പറഞ്ഞതുപോലെ അവളുടെ വാക്ക് കേള്‍ക്കുക.യിസഹാക്കില്‍ നിന്നുള്ളവരാണ് സാക്ഷാല്‍ നിന്റെ സന്തതികള്‍” എന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു വലിയ തുരുത്തിയില്‍(പാത്രത്തില്‍ ) വെള്ളവും എടുത്ത് ഹാഗാറിന്റെ തോളത്ത് വെച്ചു. യിശ്മായേലിനെ വിളിച്ച് ഹാഗാറിന്റെ കൈയ്യില്‍ കൊടുത്തു. അവരെ രണ്ടിനേയും വീട്ടില്‍ നിന്ന് പറഞ്ഞയിച്ചു. തന്റെ ആദ്യമകനും അവന്റെ അമ്മയും പോകുന്നത് കണ്ടപ്പോള്‍ അബ്രഹാമിന് സങ്കടം വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. ഹാഗാര്‍ തന്റെ മകനുമായി ബേര്‍-ശേബ മരുഭൂമിയിലൂടെ നടന്നു.

തലയ്ക്കു‌മീതെ തീച്ചൂളപോലെ കത്തി എരിയുന്ന സൂര്യന്‍. ചുട്ടു പൊള്ളുന്ന മണലില്‍ കൂടി ഹാഗാര്‍ തന്റെ മകനുമായി നടന്നു. നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടകൂകയാണ് മണല്‍ കടല്‍. കത്തീരിയുന്ന സൂര്യന്റെ തീഷ്ണതയില്‍ നിന്ന് രക്ഷപെടാന്‍ അലപം ആശ്വാസം ലഭിക്കാന്‍ ഒരു ചെറിയ തണലായി അപൂര്‍വ്വമായി മരങ്ങളും മുള്ള്‌കാടുകളും.. ദിക്കുകള്‍ അറിയാതെ ലക്ഷ്യമില്ലാതെ ഹാഗാര്‍ തന്റെ മകനുമായി ദിവസങ്ങളോളം നടന്നു. അബ്രഹാം നല്‍കിയ അപ്പം തീര്‍ന്നു കഴിഞ്ഞു. ശരീരം തളര്‍ന്നു പോകുന്ന ചൂടില്‍ ദാഹം കൂടി കൂടി വന്നു. തുരുത്തിയിലെ വെള്ളവും തീര്‍ന്നു കഴിഞ്ഞു. അടുത്തൊന്നും ഒരു നീറുറവ ഉള്ളതിന്റെ ലക്ഷണവും ഇല്ല. യിസ്‌മായേല്‍ വിശന്ന് കരയാന്‍ തുടങ്ങി. അവന്റെ വിശപ്പും ദാഹവും ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ ഒന്നും ഇല്ലന്ന് ഹാഗാറിന് മനസിലായി. ഹാഗാര്‍ അവനെ എടൂത്തു കൊണ്ട് നടന്നു. അവനപ്പോഴേക്കും തളര്‍ന്നുറങ്ങി. ദൂരെ കാണുന്ന മുള്‍ക്കാടിന്റെ തണലിലേക്ക് അവള്‍ നടന്നു. അവള്‍ യിശ്മായേലിനെ ആ മുള്ള്‌കാടിന്റെ തണലില്‍ കിടത്തി. തന്റെ മകന്‍ വിശന്ന് നിലവിളിച്ച് മരിക്കുന്നത് കാണാനാവാതെ അവള്‍ ദൂരെമാറിയിരുന്ന് ഉറക്കെ കരഞ്ഞു.

ഹാഗാറിനെ ദൈവത്തിന്റെ ദൂതന്‍ വിളിച്ചു. “നിന്റേയും മകന്റേയും നിലവിളി ദൈവം കേട്ടിരിക്കുന്നു എന്നും മകനെ തങ്ങി എഴുന്നേല്‍പ്പിക്കുക, ദൈവം അവനെ വലിയ ഒരു ജാതിയാക്കും“ എന്നും ദൈവദൂതന്‍ ഹാഗാറിനോട് പറഞ്ഞു. ഹാഗാര്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ അടുത്ത് തന്നെ ഒരു നീരുറവ കണ്ടു. അത് ഇപ്പോഴാണ് അവള്‍ കാണുന്നത്. അവള്‍ തുരുത്തിയുമായി ഓടി ആ നീരുറവയില്‍ നിന്ന് തുരുത്തിയില്‍ വെള്ളം നിറച്ച് യിശ്മായേലിന്റെ അടുക്കല്‍ വന്നു. അവനെ താങ്ങി എഴുന്നേല്‍പ്പിച്ച് അവനെ വെള്ളം കുടിപ്പിച്ചു. അവന്റെ ക്ഷീണവും തളര്‍ച്ചയും മാറിയപ്പോള്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ എത്തി. അവര്‍ ആ ഗ്രാമത്തില്‍ ജീവിച്ചു. യിശ്മായേല്‍ ഒരു വില്ലാളിയായി പാരാന്‍ മരുഭൂമിയില്‍ ജീവിച്ചു.

image source::
http://marcuscurnow.files.wordpress.com/2010/06/gustavedore.jpg
http://newsyoucanbelieve.com/bible/2010/01/05/day-005/
http://www.oceansbridge.com/oil-paintings/product/89369/hagarundismaelinderwuste