(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)
( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )
കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 8 :
താന്‍ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് യൂദാസിനറിയാമന്ന് പീറ്ററിന് മനസ്സിലായി. എങ്കിലും അറിവില്ലായ്‌മ നടിക്കാന്‍ പീറ്റര്‍ആഗ്രഹിച്ചു . അതിനയാള്‍ ശ്രമിക്കുകയും ചെയ്തു.
“നിങ്ങള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് .എനിക്കെതിരെ നിങ്ങള്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.“
“ഒരു നാടോടിയായ ഞാന്‍ നിന്നെ എന്തിനാണ് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്? അതുകൊണ്ട് എനിക്ക് എന്ത് കിട്ടാനാണ് . നീയാണിപ്പോള്‍കള്ളത്തരം പറയുന്നത് .. മാര്‍ട്ടിന്‍ കൊണ്ടുവന്ന പണം നീ ഈ മേശപ്പുറത്ത് വച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ...”യൂദാ മുറിയിലെ മേശയിലേക്ക് ചൂണ്ടിയാണ് പറഞ്ഞത് ..
“ഒരിക്കലും മാര്‍ട്ടിനിവിടെ പണവുമായി വന്നിട്ടില്ല ... അയാള്‍ എനിക്ക് പണവും തന്നിട്ടില്ല .. അയാള്‍ എനിക്ക് പണം തന്നു എന്നതിന് എന്തങ്കിലും രേഖകള്‍ ഉണ്ടോ..?”
“നിനക്ക് പണം തന്നു എന്നതിന് മാര്‍ട്ടിന്റെ കൈയ്യില്‍ ഒരു രേഖയും ഇല്ല.. നിന്നെ അയാള്‍ക്ക് വിശ്വാസം ആയതുകൊണ്ടാണ് രേഖകള്‍ഒന്നും ആവിശ്യപ്പെടാഞ്ഞത്... നിനക്കറിയാമോ പീറ്റര്‍ , ശിഷ്യസംഘത്തിലെ പണസൂക്ഷിപ്പുകാരനായ എന്റെ കൈയ്യില്‍നിന്ന് ആരും പണത്തിന്രേഖകള്‍ ആവിശ്യപ്പെടാറില്ല ... എന്റെ കൈയ്യില്‍ എത്രപണമുണ്ടന്ന് അവരാരും ചോദിച്ചിരുന്നില്ല... അവര്‍ക്ക് എന്നെ വിശ്വാസമായിരുന്നു...ആ വിശ്വാസത്തെയാണ് ഞാന്‍ ചൂഷ്‌ണം ചെയ്തത്... എന്നിട്ട് എനിക്ക് ആ പണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ ...? അതുപോലെആയിരിക്കും നിനക്ക് മാര്‍ട്ടിന്റെ പണവും... അയാളോട് നീ വിശ്വാസ വഞ്ചനകാണിക്കരുത് ...”
“ഞാനയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എന്നത് തെളിയിക്കാന്‍ പറ്റുമോ ?” പീറ്റര്‍ ചോദിച്ചു.
"നിന്റെ ഭാര്യയായ സോഫിയ ഇവിടെയുണ്ടായിരുന്നു... പിന്നെ നിന്റെ പിതാവും നീ പണം വാങ്ങുന്നതിന് സാക്ഷികളാണ് ... അതൊന്നും തെളുവുകള്‍അല്ലങ്കില്‍ നീ എന്റെ ഈ വലുതുകൈവെള്ളയിലേക്ക് നോക്കൂ... എന്റെ ഗുരുനാഥന്റെ വിലയായ മുപ്പതുവെള്ളിക്കാശ് എണ്ണിവാങ്ങിയ കൈയാണിത്... ഈ കൈകൊണ്ടാണ് ഞാന്‍ പാപത്തിന്റെ പണം ദേവാലയ ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞത് ... എന്നിട്ടോ ആ പണം ദേവാലയത്തെ പൊള്ളിച്ചുതുടങ്ങിയപ്പോള്‍ എനിക്കാപണം തന്നവര്‍ തന്നെ ഭണ്ഡാരത്തില്‍ നിന്ന് ആ പണം എടുത്ത് അക്കല്‍ദാമയിലെ സ്ഥലം വാങ്ങി... നീതിമാനയവന്റെ ചോരയുടെ പണം എന്നെ വേട്ടയാടിയപ്പോള്‍ ഞാനീ കൈകള്‍ കൊണ്ടാണ് കുരുക്കിയുണ്ടാക്കിയത്... എന്നിട്ടെന്താണ് സംഭവിച്ചതന്ന്നിനക്കറിയില്ലേ... കയര്‍ പൊട്ടി താഴെവീണ എന്റെ ശരീരത്തിലൂടെ മരക്കുറ്റി തുളച്ചുകയറി .. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ ഈ കൈകള്‍ കൊണ്ടാണ് മണ്ണ് പുരണ്ട് എന്റെ കുടലുകള്‍ വാരിപ്പിടിച്ചത് ... നീതിമാനയവന്റെ രക്തത്തോടൊപ്പം പാപിയായ എന്റെ പാപത്തിന്റെ രക്തവുംവീണ് എന്റെ ഈ കൈകള്‍ കുതിര്‍ന്നതാണ് .... ”
പീറ്റര്‍ യൂദാസിന്റെ കൈകളിലേക്ക് നോക്കി. കൈവെള്ളയുടെ നിറം രക്തനിറമായി മാറി. ആ കൈവെള്ളയില്‍ അന്നത്തെ രംഗങ്ങള്‍ തെളിഞ്ഞുവന്നു. പണവുമായി വരുന്ന മാര്‍ട്ടിന്‍ ... പണം എണ്ണുന്ന പീറ്റര്‍ ... യാത്ര പറഞ്ഞിറങ്ങുന്ന മാര്‍ട്ടിന്‍ ...എല്ലാം ആ കൈവെള്ളയില്‍ തെളിഞ്ഞു.
“പീറ്റര്‍ ഇതിലും വലിയ തെളിവുകള്‍ നിനക്കിനി വേണോ? നിന്നെപ്പോലെ പണം അന്ധനാക്കിയ ഒരു മനുഷ്യനാണ് ഞാനും... ആ അന്ധതയുടെഫലമാണിപ്പോള്‍ ഞാന്‍ അനുഭവിച്ച് തീര്‍ക്കുന്നത് .. എന്റെ ഗതി ഭൂമിയില്‍ മറ്റാര്‍ക്കും വരരുതന്നാണ് എന്റെ ആഗ്രഹം...” യൂദാ പറഞ്ഞു.
പീറ്ററിന്റെ മനസ്സിലൂടെ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി കടന്നുപോയി... പിന്നിട്ട വഴിത്താരകളിലെ പാപചെളിക്കുഴികള്‍ ... ദൈന്യതനിറഞ്ഞ കണ്ണുകള്‍ ... കണ്ണീര്‍ .. നിലവിളി...എല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി. തന്റെ ചുറ്റും ആരക്കയോ നിലവിളിക്കുന്നതുപോലെഅയാള്‍ക്ക് തോന്നി. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.
“ഞാന്‍ എന്താണ് ചെയ്യേണ്ടത് ...??” പീറ്റര്‍ ചോദിച്ചു.
“എന്റെ ഗുരുനാഥന്‍ സക്കായിയോട് പറഞ്ഞത് നിനക്കരിയാമോ ? അതുതന്നെയാണ് നീ ചെയ്യേണ്ടതും ... മാര്‍ട്ടിന്റെ പണവും അതിന്റെ പലിശയുംനീ തിരിച്ചു കൊടുക്കണം... അതുപോലെ തന്നെ നീ മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.... എത്രയോ പേരുടെ ജീവിതം നശിച്ചിരിക്കുന്നു... ആതെറ്റുകളെല്ലാം നീ തിരുത്തണം... നീ അതിനു തയ്യാറാണോ????.. നിന്റെ തെറ്റുകള്‍ തിരുത്തി പുതിയ മനുഷ്യനാകാന്‍ നീ തയ്യാറാണോ പീറ്റര്‍??”
“ഉവ്വ് ഞാനെന്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണ് ... ഒരു പുതിയ മനുഷ്യനായി എനിക്ക് ജീവിക്കണം ... സഹായത്തിനായി എന്റെ ഭവനത്തിലേക്ക്പഴയതുപോലെ ആളുകള്‍ കടന്നുവരണം ... എന്റെ വീടിന്റെ വാതില്‍ ഇനി ഒരിക്കലും ആരുടേയും മുന്നില്‍ കൊട്ടി അടയ്ക്കുകയില്ല...” പീറ്ററിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകി.... യൂദാ പീറ്ററിനെ കെട്ടിപ്പിടിച്ചു. യൂദായുടെ കണ്ണില്‍ നിന്നും കണ്ണുനീറ് ഒഴുകി.
“നൂറ്റാണ്ടുകളായി ഞാന്‍ സഞ്ചരിച്ചിട്ടും എനിക്ക് തെറ്റിപ്പോയ ഒരു ആത്മാവിനെ നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ ക്രിസ്തുമസിന് എനിക്ക് ഒരു ജീവന്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു... ഇനിയും എന്റെ പാപത്തിന്റെ ഭാരം തീരാന്‍ ഇരുപത്തൊന്‍പത് ആത്മാക്കളെക്കൂടി നേടണം... അതിനു ഞാനിനിനൂറ്റാണ്ടുകള്‍ സഞ്ചരിച്ചേണ്ടി വന്നന്നിരിക്കാം ... എങ്കില്‍ ഞാന്‍ തളരില്ല ... എന്റെ പാപങ്ങള്‍ക്ക് എനിക്ക് പ്രായശ്ചിത്തം നേടണം... ഞാനിനിയുംയാത്ര തുടരട്ടെ പീറ്റര്‍... എന്റെ ഗുരുനാഥന്‍ ഈ തെരുവില്‍ തന്നെ എന്നെ കാത്ത് ഉണ്ടാവും ... ഞാന്‍ ഈ സന്തോഷവര്‍ത്തമാനം അദ്ദേഹത്തെചെന്നറിയിക്കട്ടെ... ഞാനൊരു ആത്മാവിനെ നേടിയതറിയുമ്പോള്‍ അദ്ദേഹത്തിന് എന്തുമാത്രം സന്തോഷം ആയിരിക്കും... എനിക്കിനി ഇരുപത്തൊന്‍പത്വെള്ളിക്കാശിന്റെ ഭാരവുമായി വഴിയിലെ പൊടിപോലെ അലഞ്ഞാല്‍ മതിയല്ലോ....” യൂദാ പോകാനായി വാതിക്കലേക്ക് നടന്നു.
പുറത്തൊരു മിന്നല്‍ ഉണ്ടായി....പീറ്റര്‍ ഞെട്ടിയുണര്‍ന്നു.. വിളക്കുകള്‍ കത്തുന്നുണ്ട്... നെരിപ്പോടില്‍ നിന്ന് തീക്കനലുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു...യൂദാസ് എവിടെ??? പുലരിക്കോഴി കൂവുന്ന ശബ്ദ്ദം അയാള്‍ കേട്ടു.. ഇന്ന് ഡിസംബര്‍ 25... ക്രിസ്തുമസ് ദിവസം... മനുഷ്യരുടെ പാപപരിഹാരത്തിനായി ദൈവപുത്രന്‍ ഭൂമിയില്‍ വന്ന് പിറന്ന് ദിവസം ... നേരം പുലരാന്‍ ഇനിയും കുറച്ചു സമയം കൂടിയുണ്ട് ... അയാള്‍ അകത്തെ മുറിയിലേക്ക് നടന്നു...
*************************************************
പൈന്‍ മരങ്ങളുടെ ഇടയിലൂടെ സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു. മഞ്ഞ് പുതച്ച പ്രകൃതിക്ക് ഇന്ന് പതിവിലും സൌന്ദര്യം ഉണ്ടായിരുന്നു.ക്രിസ്തുമസ് ഗീതങ്ങള്‍ എവിടെ നിന്നക്കയോ കേള്‍ക്കാമായിരുന്നു. പീറ്റര്‍ സ്റ്റീല്‍ വളരെ വേഗം തയ്യാറായി. അയാള്‍ അലമാരയില്‍ നിന്ന് പണംഎടുത്ത് ബാഗിലേക്ക് വച്ചു. അയാള്‍ ഒരുങ്ങുന്നതു കണ്ടാണ് സോഫിയ ചായയുമായി മുറിയിലേക്ക് വന്നത് .
“എങ്ങോട്ടാണ് പണവുമായി ?” സോഫിയ ചോദിച്ചു.
“കഴിഞ്ഞ കുറേക്കാലമായി ചെയ്‌തതെല്ല്ലാം തെറ്റാണന്ന് ഒരു തോന്നല്‍ . മാര്‍ട്ടിനോട് നമ്മള്‍ ചെയ്തത് ശരിക്കൂം വഞ്ചനതന്നെയാണ് .അവനോട്പ്രായശ്ചിത്തം ചെയ്യണം ... അവന് പണമെല്ലാം തിരിച്ച് കൊടുത്ത് അവന്റെ കാല്‍ക്കല്‍ വീണ് മാപ്പ് പറയണാം... പിന്നെ നമ്മള്‍ പിടിച്ചുപറിച്ചതെല്ലാം എല്ലാവര്‍ക്കും തിരിച്ചു കൊടുക്കണം.. ഈ ക്രിസ്തുമസ് മുതല്‍ ,ഇന്ന് മുതല്‍ പീറ്റര്‍ പുതിയ ഒരു പീറ്റര്‍ ആവുകയാണ്....”
“മാര്‍ട്ടിന്റെ വീട്ടിലേക്ക് ഞാനുംകൂടി വരാം ....” സോഫിയയുടെ വാക്കുകള്‍ പീറ്ററിന് അവിശ്വസിനീയമായി തോന്നി. അവളായിരുന്നല്ലോ മാര്‍ട്ടിന്റെപണം തിരിച്ച് കൊടുക്കുന്നതിന് എതിര് നിന്നിരുന്നത് .തന്നോടൊപ്പം അവളുടെ മനസ്സും മാറിയിരിക്കുന്നു. അവര്‍ ഇരുവരും കൂടി മാര്‍ട്ടിന്റെഭവനത്തിലേക്ക് യാത്രതിരിച്ചു.... മഞ്ഞ് മാറി വെയില്‍ പരന്നിരുന്നു അപ്പോഴാ ക്രിസ്തുമസ് പ്രഭാതത്തില്‍ ....
********************************************
ഇപ്പോള്‍ സ്റ്റീല്‍ കുടുംബത്തീന്റെ ഗെയ്റ്റ് അടയ്ക്കാറില്ല .. അരുടേയും മുന്നില്‍ ആ വീടിന്റെ വാതില്‍ അടയാറില്ല.. ആര്‍ക്കുവേണമെങ്കിലും ഏത് സഹായത്തിനും ഏത് പാതിരാത്രിയിലും അവിടേക്ക് കടന്നു വരാം ... സ്റ്റീല്‍ കുടുംബത്തില്‍ വീണ്ടും സന്തോഷം കടന്നു വന്നു...തോമസ് സ്റ്റീല്‍ ഇപ്പോള്‍ഭവനത്തിന് വെളിയിലേക്ക് ഇറങ്ങിയാല്‍ താമസിച്ചേ എത്താറുള്ളു.. ആളുകള്‍ അയാളോട് ഇപ്പോള്‍ വീണ്ടൂം വളരെ താല്പര്യത്തോടെസംസാരിക്കാന്‍ തുടങ്ങി... പണത്തീന്റെ അന്ധകാരത്തില്‍ നിന്ന് മോചനം നേടി പ്രകാശത്തിലേക്ക് കടന്നുവന്ന സ്റ്റീല്‍ കുടുംബം ....
നൂറ്റാണ്ടുകള്‍ അലഞ്ഞതിനു ശേഷം ഒരു ആത്മാവിനെ നേടിയ സന്‍ന്തോഷത്തില്‍ യൂദാസും വൃദ്ധനായ ഭിക്ഷക്കാരനും യാത്ര തുടര്‍ന്നു ... ഇനിയുംഅടുത്ത ക്രിസ്തുമസ്സിന് വീണ്ടും കാണാം എന്ന് പറഞ്ഞ് വൃദ്ധനായ ഭിക്ഷക്കാരനും യൂദാസും വഴിപിരിഞ്ഞു ... ഇനി എത്രനാള്‍ സഞ്ചരിച്ചാല്‍യൂദാസിന് തന്റെ കടങ്ങള്‍ വീട്ടാന്‍ പറ്റും ... യൂദാസ് വഴിവക്കിലെ പൊടിപോലെ വീണ്ടും സഞ്ചരിക്കുകയാണ് ... ഇരുപത്തൊന്‍പത്ആത്മാക്കളെത്തേടി അയാള്‍ വീണ്ടും സഞ്ചരിക്കൂന്നു ..............എന്നെങ്കിലും തന്റെ കടങ്ങള്‍ വീടുമെന്നുള്ള പ്രതീക്ഷയില്‍ ..................
---------- :: അവസാനിച്ചു. ::---------