കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)
( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....
‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )
കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 2 :
മൂന്നാം തെരുവിലെ നൂറ്റിതൊണ്ണൂറ്റിരണ്ടാം നമ്പര്‍ വീട്. പട്ടണത്തിലെ എണ്ണപ്പെട്ട പണക്കാാരില്‍ ഒരുവനായ പീറ്റര്‍ സ്റ്റീലിന്റെ ഭവനം.പരമ്പരാഗതമായി‘സ്റ്റീല്‍ ‘ കുടുംബഠിന്റെ തൊഴില്‍ പണമിടപാടുകള്‍ ആണ്.പീറ്റര്‍ സ്റ്റീല്‍ തന്റെ പിതാവായ തോമസ് സ്റ്റീലില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുക്കുമ്പോള്‍സത്യസന്ധ്യനായ ബിസ്നസ്കാരനായിരുന്നു. പക്ഷേ അയാള്‍ സോഫിയ എന്ന പൊങ്ങച്ചക്കാരിയെ വിവാഹം കഴിച്ചതോടെ ബിസിനസ് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗ്മായി മാത്രം മാറി. സത്യവും ന്യായവും അയാളുടെ ബിസിനസ്സില്‍ ഇപ്പോള്‍ ഇല്ല.
സോഫിയാ സ്റ്റീല്‍ കുടും ബത്തിന്റെ ഭരണം ഏറ്റെടുത്തതോടുകൂടി സ്റ്റീല്‍ കുടുംബത്തിന്റെ തകര്‍ച്ചതുടങ്ങി. ഏത് പാതിരാത്രിയിലും ആളുകള്‍ക്കായിതുറന്നുകിടന്നിരുന്ന സ്റ്റീല്‍ കുടുംബത്തിന്റെ വാതില്‍ കടന്നുവന്ന് സഹായം തേടാന്‍ ഇപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. പട്ടണക്കാരുടെ സ്നേഹഭാജനമായിരുന്ന തോമസ് സ്റ്റീല്‍ , പീറ്റര്‍ സ്റ്റീലിന്റെ പിതാവ് ;ഇന്ന് ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ല. അതിന് അയാള്‍ക്ക് അധികാരമില്ലന്ന് പറയുന്നതാവുംശരി. പണ്ട് അയാളുടെ വാക്ക് ആയിരുന്നു ആ തെരുവിന്റെ അവസാന വാക്ക്. വൃദ്ധനായ തോമസ് സ്റ്റീലിന്റെ വാക്കുകള്‍ക്ക് ഇന്ന് ആ വീട്ടില്‍ ആരുംവകവച്ച് കൊടുക്കാറില്ല. അതുകൊണ്ട് അയാള്‍ അധികമൊന്നും സംസാരിക്കാറില്ല.
തോമസ് സ്റ്റീല്‍ നെരിപ്പോടിനടുത്ത് നിന്ന് എഴുന്നേറ്റ് ജനലരികെ ചെന്നു നിന്നു.അയാള്‍ ജനല്‍ തുറന്ന് നോക്കി. തെരുവിലെ വിളക്കുകള്‍ ഇപ്പോള്‍പ്രകാശിക്കുന്നുണ്ട്. മഞ്ഞ് പെയ്യുന്നുണ്ട്. മഞ്ഞ് കാറ്റിന്റെ ശക്തിയും കൂടിയിട്ടുണ്ട്. അയാളുടെ നോട്ടം തെരുവിലേക്ക് നീണ്ടു. സോഫിയ വാതിലുകള്‍കൊട്ടിയടച്ച വൃദ്ധനായ ഭിക്ഷക്കാരന്‍ വേച്ച് വേച്ച് പോകുന്നത് കണ്ടു.
“പപ്പ എന്തോന്നാ നോക്കുന്നത്..” സോഫിയ തോമസ് സ്റ്റീലിനോട് ചോദിച്ചു.
“നീ അയാളെ പറഞ്ഞുവിട്ടുകളഞ്ഞല്ലോ മോളേ..?” സോഫിയായുടെ ചോദ്യത്തിനുള്ള ഉത്തരമല്ല അയാള്‍ പറഞ്ഞത്.
“ആരുടെ കാര്യമാ അങ്കിള്‍ പറയുന്നത് ?” അവള്‍ അജ്ജത നടിച്ചു.
“കുറച്ചുമുമ്പ് ഇവിടെ വന്ന മനുഷ്യനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്..... പാവം മനുഷ്യന്‍, പുറത്ത് നല്ല തണുപ്പ് ആണ് ..”
“അതിനു ഞാനെന്ത് വേണം? അയാള്‍ക്ക് പുതപ്പ് കൊടുക്കണമായിരുന്നോ ?അതോ വീടിനകത്തേക്ക് വിളിച്ച് ക്ഷണിച്ചിരുത്തി സല്‍ക്കരിക്കണമായിരുന്നോ ? രാത്രിയില്‍ മനുഷ്യരെ ശല്യപ്പെടുത്താന്‍ ഓരോ ശവങ്ങള്‍ ഇറങ്ങിക്കോളും...” അവളുടെ ശബ്ദ്ദം ഉയര്‍ന്നു.
“മോളെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്..? പാവപ്പെട്ട അയാളെ സഹായിച്ചിരുന്നുവെങ്കില്‍ നമുക്ക് പുണ്യം കിട്ടിയേനെ.... മോള്‍ അയാളെ ശ്രദ്ധിച്ചായിരുന്നോ.. അയാള്‍ഊടെ നീലക്കണ്ണുകളുടെ തിളക്കം ഞാന്‍ ശരിക്ക് കണ്ടായിരുന്നു.അയാളുടെ കവളുകള്‍ ശ്രദ്ധിച്ചായിരുന്നോ.... അയാളെ കണ്ടാലേഅറിയാം ,അയാളൊരു അസാധാരണ മനുഷ്യന്‍ ആണന്ന്..” തോമസ്സ് പറഞ്ഞുകൊണ്ടിരുന്നു.
“പപ്പ പോയി കിടക്കുന്നുണ്ടോ... സമയം ഒന്നര കഴിഞ്നിരിക്കൂന്നു... ഈ പാതിരാത്രിയില്‍ എനിക്ക് സ്വസ്ഥത തരാതിരിക്കാനാണോ ഉണര്‍ന്നിരിക്കുന്നത് ...” വൃദ്ധന്‍ മരുമകള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ആരോടെന്നില്ല്ലാതെ പറഞ്ഞുകൊണ്ടിരുന്നു...
“അയാളുടെ കൈയ്യില്‍ ബാന്‍ഡേജ് ഇല്ലായിരുന്നോ..? നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നുവെന്ന് തൊന്നുന്നു ... അയാലുടെ മുറിവില്‍വച്ച് കെട്ടാനുള്ള മരുന്നെങ്കിലും കൊടുക്കാമായിരുന്നു...“
“പപ്പ എന്തൊക്കെ പറഞ്ഞാലും ഒരു ഭിക്ഷക്കാരനെ വീട്ടില്‍ വിളിച്ച് കയറ്റി സല്‍ക്കരിക്കാനൊന്നും എന്നെ കിട്ടില്ല ... വയ്യായെങ്കില്‍ അയാള്‍ഏതെങ്കിലും സത്രത്തില്‍ പോകട്ടെ... അല്ലങ്കില്‍ അയാളോട് ആരാ പറഞ്ഞത് ഈ പാതിരാത്രിയില്‍ കൂട്ടുകാരനെ തിരക്കി ഇറങ്ങാന്‍...”വൃദ്ധന്‍ ജനലിലൂടെ വെളിയിലേക്ക് തന്നെ നോക്കുകയായിരുന്നു.
“ദേ അയാള്‍ വില്ലോ മരങ്ങള്‍ക്കീടയില്‍ വീഴാന്‍ തുടങ്ങുന്നല്ലോ? ഇല്ല ..അയാള്‍ വീണില്ല..അയാള്‍ വേച്ച്‌വേച്ച് പോകുന്നു..അയ്യോ മഞ്ഞ് ശക്തമായിവീഴുകയാണ് .. ഈ മഞ്ഞില്‍ക്കിടന്ന് അയാള്‍ മരിക്കുമല്ലോ... ഞാനയാളെ തിരിച്ചു വിളിക്കട്ടെ മോളേ..” വൃദ്ധന്‍ മരുമകളോട് അനുവാദം ചോദിച്ചു.
“പപ്പയോട് പോയിക്കിടക്കാനല്ലേ പറഞ്ഞത് ...“ അവള്‍ ദേഷ്യത്തോടെ വന്ന് ജനല്‍ വലിച്ചടച്ചു.
വൃദ്ധന്‍ പതിയെ ജനാലയ്ക്കല്‍ നിന്ന് പുറകോട്ട് മാറി. അയാള്‍ തന്റെ മുറിയിലേക്ക് നടന്നു. വാതിക്കല്‍ ചെന്നിട്ടു മരുമകളുടെ നേരെ തിരിഞ്ഞു.“നീ ശരിക്ക് ചിന്തിക്കൂ സോഫിയാമോളേ .. നീ ശരിക്കൊന്ന് ചിന്തിച്ചു നോക്ക് , നീ അയാളോട് ചെയ്തത് ശരിയാണോ എന്ന് ...”
“അലപ്പ് നിര്‍ത്തൂ ... ദയവായി പപ്പയൊന്നു മിണ്ടാതിരിക്ക് .. കുറച്ചുസമയത്തേക്ക് ആ വായൊന്നു അടച്ച് വയ്ക്ക്.. ഞാനൊന്ന് സ്വസ്ഥമായിട്ടിരുന്ന് ഈ ബൈബിള്‍ ഒന്നു വായിച്ചോട്ടെ..” അവള്‍മേശപ്പുറത്തിരുന്ന ബൈബിള്‍ എടുത്തുകൊണ്ട് നെരിപ്പോടിനടൂത്ത് ഇട്ടിരുന്ന ചാരുകസേരയില്‍ ചെന്നിരുന്നു. വൃദ്ധന് തന്റെ മരുമകളുടെ സംസാരംപിടിച്ചില്ല. അയാളുടെ മുഖം ദേഷ്യംകൊണ്ടും സങ്കടം കൊണ്ടും വിറച്ചു.
“നീ എന്നോട് എന്താ പറഞ്ഞത് ? എന്റെ വായടയ്ക്കാനോ .. എനിക്കറിയാം ഞാനിങ്ങനെ ഇരിക്കുന്നത് നിനക്ക് വിഷമമാണന്ന് ...ദൈവം മുകളിലേക്ക്എന്നെ വിളിക്കുന്നതുവരെ ഞാന്‍ സംസാരിക്കും.. അതു തടയാന്‍ നിനക്കെന്നല്ല ആര്‍ക്കും കഴിയില്ല...”
“പപ്പയെന്തിനാ എഴുതാപ്പുറം വായിക്കുന്നത് ... പപ്പയെന്നെ എന്തിനാ എന്നെ നിന്ദിച്ച് സംസാരിക്കുന്നത് ? ഞാന്‍ പപ്പായെ നിന്ദിച്ച് ഒന്നുംപറഞ്ഞില്ലല്ലോ..” ഇതുകൂടെ കേട്ടപ്പോള്‍ വൃദ്ധന്റെ സര്‍വ്വ നിയന്ത്രണവും വിട്ടു.
“നീ എന്നെ ഒന്നും പറഞ്ഞില്ല അല്ലേ ?ഞാനെന്റെ വായ് അടച്ചു വയ്ക്കത്തില്ല..ഞാനിപ്പോഴും ആ ദിവസം ശരിക്ക് ഓര്‍ക്കുന്നുണ്ട്.. ഞാനത് വാ തുറന്ന്പറഞ്ഞില്ലങ്കില്‍ ദൈവം എന്നോട് ചോദിക്കും..ദൈവത്തോട് ഞാനാണ് ഉത്തരം പറയേണ്ടത്..” വൃദ്ധന്‍ തന്റെ ഉള്ളിലെ സങ്കടം മുഴുവന്‍ വാക്കുകളിലൂടെ പുറത്തേക്ക് ഒഴുക്കുകയായിരുന്നു.
"നിങ്ങള്‍ പറയുന്നത് ആര് വിശ്വസിക്കും?ബുദ്ധിസ്ഥിരതയില്ലാത്ത നിങ്ങളുടെ വാക്കുകള്‍ ആരാണ് കേള്‍ക്കുന്നത് ?”
“ഞാനത് എല്ലാവരോടും പറയും .. പീറ്റര്‍ അത് മറന്നിരിക്കാന്‍ വഴിയില്ല.. ഈ മുറിയില്‍ വച്ച് എന്താണ് നടന്നതെന്ന് നിനക്കും അറിയാം .. ഞാനുംഅത് കണ്ടിരുന്നു ... എവിടെ വേണമെങ്കിലും ചെന്ന് ഞാനത് വിളിച്ചു പറയും... ഞാനും അത് കണ്ടിരുന്നു .. നീ ഇപ്പോള്‍ അറിവില്ലായ്‌മ നടിക്കുകയാണ് ..”
സോഫിയായ്ക്ക് ശരിക്കും കോപം വന്നു. അവള്‍ ബൈബിള്‍ കസേരയിലേക്ക് ഇട്ടിട്ട് ചാടി എഴുന്നേറ്റ് തന്റെ അമ്മായിയപ്പന്റെ അടുത്തേക്ക് ചെന്നു.“ഈ മുറിയില്‍ വച്ച് എന്ത് നടന്നന്നാ പപ്പാ പറയുന്നത് ..???”
“മാര്‍ട്ടിന്‍ തന്ന മൂന്നു ലക്ഷം രൂപായുടെ പച്ചനോട്ടുകള്‍ ഈ കിടക്കൂന്ന മേശയില്‍ വച്ചല്ലേ എണ്ണിയത് ??” വൃദ്ധന്‍ ആ മുറിയുടെ നടുക്ക് കിടക്കുന്നമേശയിലേക്ക് ചൂണ്ടികൊണ്ടാണ് പറഞ്ഞത് . ആ വാക്കുകള്‍ കേട്ട് സോഫിയ ഞെട്ടി.
“പോയിക്കിടന്നുറങ്ങാന്‍ ....” അവള്‍ വൃദ്ധന്റെ നേരെ വിരല്‍ ചൂണ്ടി.
“ഞാന്‍ പോയി കിടന്നുറങ്ങിയേക്കാം ... നീ ഒന്നു ഓര്‍ത്തോ ഈ പാപങ്ങളെല്ലാം കഴുകിക്കളയാന്‍ നിനക്കീ ലോകത്തിലെ എല്ലാ നദികളിലേയുംവെള്ളം പോരാതെ വരും... നീ ഇന്ന് അഭയം തേടി വന്ന ഒരു പാവപ്പെട്ടവനെ ഓടിച്ചുവിട്ടു. സന്തോഷകരമായ ഒരു ക്രിസ്തുമസിന്റെ തലേരാവാണ്ഇന്ന് എന്നത് നീ മറന്നു.ന്യായവിധിയില്‍ ദൈവം ഇത് നിന്നോട് ചോദിക്കും.അന്ന് ഇതിനെല്ലാം നീ ഉത്തരം പറയേണ്ടിവരും.. ദൈവത്തിന്റെപുസ്തകത്തില്‍ ഇതെല്ലാം എഴുതി വച്ചിട്ടുണ്ട് ....”
ആ വൃദ്ധന്‍ ഇത്രയും പറഞ്ഞിട്ട് തന്റെ മുറിയിലേക്ക് പോയി. സോഫിയ ജനല്‍പ്പാളികള്‍ ശരിക്കു അടഞ്ഞിട്ടുണ്ടോ എന്ന് നോക്കി. വാതില്‍ ശരിക്ക്അടച്ചിട്ടുണ്ടന്ന് ഉറപ്പാക്കി. അവള്‍ മേശപ്പുറത്തിരുന്ന വിളക്കിന്റെ തിരി അല്പം കൂട്ടി നീട്ടി വച്ചു. നെരിപ്പോടിന്നരികിലുള്ള ചെറിയ മേശപ്പുറത്ത് പച്ചനിറത്തിലുള്ള ടേബിള്‍ ലാമ്പ് കത്തുന്നുണ്ടായിരുന്നു. ടേബിള്‍ ലാമ്പിന്റെ നിഴല്‍ ആ മുറിയില്‍ ചെറിയ നിഴല്‍ വീഴ്ത്തുന്നതായിരുന്നു.നെരിപ്പോടിനുള്ളിലെവിറകു കൊള്ളികള്‍ സോഫിയ ഇളക്കിയിട്ടു.നെരിപ്പോടിനുള്ളില്‍ തീക്കനല്‍ പൊട്ടുമ്പോഴുള്ള ശബ്ദ്ദം ഇടയ്ക്കിടെ മുഴങ്ങി.
സോഫിയ നെരിപ്പോടിന്നരികിലുള്ള ചാരുകസേരയില്‍ വന്നിരുന്നു. അവളുടെ മുഖത്തേക്ക് നെരിപ്പോടിനുള്ളിലെ തീക്കനലുകളുടെ വെളിച്ചംപ്രതിഫലിക്കുന്നുണ്ടായിരുന്നു. അവള്‍ വായിക്കാനായി ബൈബിള്‍ മടറ്റില്‍ തുറന്നു വച്ചു. അവള്‍ ബൈബിളിലേക്ക് നോക്കി.കണ്ണുകള്‍ അടഞ്ഞുവരുന്നു. അവള്‍ കണ്ണുകള്‍ വലിച്ചു തുറന്നു. അവള്‍ തന്റെ മുഖം കൈകൊണ്ട് താങ്ങി. അവള്‍ താടിക്ക് കൈ കൊണ്ട് ഊന്ന് കൊടുത്ത് ബൈബിള്‍വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ താനേ അടയുകയാണ്.അവളുടെ മടിയില്‍ നിന്ന് ബൈബിള്‍ നിലത്തേക്ക് വീണു.
വാതില്‍ തുറന്ന് അകത്തേക്ക് ആരോ കയറിവരുന്നു. അയാളുടെ തോളില്‍ ഒരു മാറാപ്പ് ഉണ്ടായിരുന്നു. അയാള്‍ സോഫിയായുടെ അടുത്തേക്ക്വന്നു. അവള്‍ ബൈബിളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ് . അവളുടെ കണ്ണുകളില്‍ ഉറക്കം നിറഞ്ഞു നില്‍ക്കുകയാണ് . അയാള്‍അവളെ ശ്രദ്ധിച്ചിട്ട് തിരിച്ച് കതകിനടൂത്തേക്ക് ചെന്നു. വാതില്‍ ശബ്ദ്ദം ഉണ്ടാക്കാതെ ചേര്‍ത്തടച്ചു. ശബ്ദ്ദം ഉണ്ടാക്കാതെ വാതിലിന്റെ ബോള്‍ട്ട് ഇട്ടു. അയാള്‍ സോഫിയായുടേ അടുത്തേക്ക് വന്നു.
(തുടരും....)