Monday, December 22, 2008

ക്രിസ്തുമസ് നല്‍കുന്ന സന്ദേശം : ലേഖനം

.
വി.ലൂക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായം 10 ആം വാക്യം; “ദൂതന്‍ അവരോട്: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനുംഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.” ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷനായിക്കൊണ്ട് ദൈവദൂതന്‍ ആട്ടിടയന്മാര്‍ക്ക് നല്‍കുന്ന അറിയിപ്പാണ് ഈ വാക്യം. യഹൂദവംശത്തിന്റെ വീണ്ടെടുപ്പി നായി ജനിക്കുന്ന ദൈവപുത്രനെ പ്രതീക്ഷിച്ചുകഴിഞ്ഞിരുന്ന യഹൂദവംശത്തിലുള്ളവര്‍ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ഏതെങ്കിലും ഒരു രാജകൊട്ടാരത്തില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തന്റെ പുത്രനെ ഭൂമിയിലേക്ക് അയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഗ്രാമീണപെണ്‍കുട്ടിയായ മറിയാമിനെ ആയിരുന്നു.

പഴയനിയമകാല പ്രവാചകന്മാരുടെ പ്രവചനം അനുസരിച്ച് ജനിക്കുന്ന വീണ്ടെടുപ്പുകാരന്‍ തങ്ങളുടെ ഗര്‍ഭപാത്രത്തില്‍പിറക്കാനായി എല്ലാ രാജകുമാരികളും ആഗ്രഹിച്ചിരുന്നു. രാജകൊട്ടാരത്തിലേ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ജനിക്കുകയുള്ളുഎന്ന് ജനങ്ങളും വിശ്വസിച്ചിരുന്നു. ഈ വിശ്വാസം പ്രബലമായതുകൊണ്ടാണ് വിദ്വാന്മാര്‍ നക്ഷത്രം നോക്കി രാജകൊട്ടാരത്തില്‍ എത്തി ശിശുവിനെ അന്വേഷിച്ചത്. ഒരു നിമിഷത്തേക്ക് നക്ഷത്ര ത്തില്‍ നിന്നുള്ള കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് തെറ്റായ ഇടത്തേക്ക് അത്ഭുതബാലനെ തിരഞ്ഞ് വിദ്വാന്മാര്‍ക്ക് കയറേണ്ടി വന്നത്. ഇതുപോലെ തന്നെയാണ് നമ്മളുടെ അവസ്ഥയും. ഈശ്വരനില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മറഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് തെറ്റായ ഇടങ്ങളിലേക്ക് നമ്മള്‍ പലപ്പോഴും കടന്നുചെല്ലുന്നു.

എന്താണ് ദൈവത്തിന്റെ ദൂതന്‍ അറിയിച്ച മഹാസന്തോഷം ? ക്രിസ്തു എന്ന രക്ഷിതാവിന്റെ ജനനം ആണ് ദൂതന്‍ നല്‍കിയമഹാസന്തോഷം. ഈ സന്തോഷം ആദ്യം അറിയുന്നത് സമൂഹത്തിലെ പുറമ്പോക്കില്‍ മാത്രം സ്ഥാനം ഉണ്ടായിരുന്ന ആട്ടിടയന്മാരായിരുന്നു. എതോ ധനവാന്റെ ആടുകളെ മേയിച്ച് അവയോടൊത്ത് കഴിഞ്ഞ് ആടുകളുടെ മലമുത്ര ത്തിന്റെ മണവും പേറി കഴിയുന്ന നിഷ്കളങ്കരായ ആട്ടിടയര്‍ക്കാണ് ദൈവപുത്രന്റെ ജനനം ആദ്യം അറിയാനുള്ള ഭാഗ്യം ലഭിക്കുന്നത്. വേദ-പുസ്തകം വായിച്ചാല്‍ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പുകള്‍ കാണാന്‍ സാധിക്കും. തന്റെ കാര്യങ്ങള്‍ക്കായി ദൈവം തിരഞ്ഞെടുക്കുന്ന വര്‍ക്ക് മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന ഗുണഗണങ്ങള്‍ ഉണ്ടാകണമെന്നില്ല.മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന സ്വഭാവഗുണങ്ങള്‍ അവന്‍ കണക്കാക്കാറുമില്ല. വിക്കനായമോശയെ യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പുകാരനാക്കി , നാണം കുണുങ്ങിയായ ശൌലിലെ യിസ്രായേലിലെ രാജാവാക്കി, ആട്ടിടയനായ ദാവീദിനെ ശൌലിനു പിന്‍‌ഗാമിയാക്കി, വേശ്യാപുത്രനായ യിപ്താഹിനെ ന്യായപാലകനാക്കി , ഇങ്ങനെ പലവിധമായ തിരഞ്ഞെടുപ്പ് നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതം അനുസരിച്ച് മാത്രം നടക്കുന്ന ഒന്നാണ്. നമ്മുടെ കുറവുകള്‍ ദൈവം ഒരിക്കലും കണക്കിടുകയില്ല.

തച്ചനായ യേസഫിന്റെ മകനായി തന്റെ ഏകജാതനായ പുത്രനെ അയക്കാന്‍ ദൈവം തമ്പുരാന് മടിയുണ്ടായില്ല.യഹൂദന്മാര്‍ര്‍ എപ്പോഴും മറ്റുള്ളവരെ പുച്ഛിച്ച് തള്ളിക്കളഞ്ഞിരുന്നു. “ബേത്‌ലഹേമില്‍ നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?” എന്നവര്‍ ചോദിക്കുന്നുമുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് ക്രിസ്തുമസില്‍ക്കൂടി നമുക്ക് ലഭിക്കുന്ന സന്ദേശം.തന്റെ മകന്റെമാതാപിതാക്കളാകാന്‍ തച്ചനേയും ഗ്രാമീണപെണ്‍‌കുട്ടിയേയും തിരഞ്ഞെടുത്തു. അത്ഭുതശിശുവിനെക്കാണാന്‍ ആട്ടിടയന്മാര്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തു. രാജകുമാര നായി ജനിക്കേണ്ടവന്‍ പശുത്തൊഴുത്തിലെ പുല്ലിന്മേലാണ് ജനിച്ചത്. സൂതകര്‍മ്മിണികളും പരിവാരങ്ങളും വൈദ്യന്മാരും നല്‍‌കേണ്ട ഗര്‍ഭശുശ്രൂഷ ജോസഫ് തനിയെ നടത്തി. കൊട്ടാരത്തിലെ സുഗന്ധവര്‍ഗങ്ങളുടെ സൌരഭ്യത്തില്‍ ഉറങ്ങേണ്ടവന്‍ പശുക്കളുടെ ചാണകത്തിന്റേയും മൂത്രത്തിന്റേയും മണം ഏറ്റാണ് ഉറങ്ങിയത്. തന്റെ പുത്രന്‍ ജനങ്ങളുടെ ഇടയില്‍ എങ്ങനെ ജനിച്ച് വളരണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ഈശ്വരന് നമ്മള്‍ ഓരോരുത്തരെക്കുറിച്ചു ഇങ്ങനെ ഒരു പദ്ധതിയുണ്ട്.

യേശുജനിച്ച വാര്‍ത്ത അറിഞ്ഞ് എത്തുന്ന ആട്ടിടയന്മാര്‍ ആ ശിശുവിന് കാഴ്ചകൊണ്ടുവരു ന്നത് തങ്ങളുടെ ഇല്ലായ്മകളില്‍നിന്നുള്ള ഏറ്റവും മികച്ച സമ്മാനവും കൊണ്ടാണ്. തങ്ങളുടെ ആട്ടിന്‍‌പറ്റത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആട്ടിന്‍‌കുട്ടികളുമായാണ് അവര്‍ എത്തിയത്. പൈതലിനെ കണ്ടതിനു ശേഷം ആ പൈതലിന്റെ വിശേഷങ്ങള്‍ തങ്ങള്‍ കടന്നുപോകുന്ന വഴികളില്‍ അവര്‍ അറിയിക്കുകയും ചെയ്തു. ദൈവദൂതന്റെ വാക്കുകള്‍ കേട്ടയുടനെതന്നെ അവര്‍ പൈതലിനുള്ള സമ്മാനവുമായി തങ്ങളുടെ ആടുകളുടെ അടുക്കല്‍ നിന്ന് ദൈവപുത്രനെ കാണാനായി തിരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ (ഈശ്വരന്റെ) വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണോ എന്ന് നമ്മള്‍ ചിന്തിക്കേണം.ദൂതന്റെ വാക്ക് കേട്ടയുടനെ തന്നെ ആട്ടിടയര്‍ യാത്രപുറപ്പെട്ടു.

കിഴക്ക് ഉദിച്ച നക്ഷത്രം നോക്കി പൊന്ന്,മൂര് , കുന്തിരിക്കം എന്നിവയുമായിട്ടാണ് വിദ്വാന്മാര്‍ പുറപ്പെട്ടത്. എന്നാല്‍യാത്രയില്‍ അവര്‍ അല്പസമയം അലസരായി നക്ഷത്രത്തില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മാറിപ്പോയി. ദൈവത്തില്‍ നിന്ന് മാറിപ്പോകുന്നവര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ എത്രവലുതായിരിക്കും. ദൈവത്തില്‍ നിന്ന് അകലുന്നതുവരെ തങ്ങളുടെ നഗ്നത ആദാമിനും ഹവ്വായിക്കും അനുഭവപ്പെട്ടുരുന്നില്ല. ദൈവത്തിന്റെ വാക്ക് ധിക്കരിച്ച് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെഫലം തിന്ന് ദൈവത്തില്‍ നിന്ന് ഓടിയൊളിച്ചപ്പോള്‍ തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെട്ടു.ദൈവം കൂടെയുണ്ടങ്കില്‍ നമ്മളുടെ കുറവുകള്‍ ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല. വിദ്വാന്മാര്‍ ഹെരോദാവിന്റെ കൊട്ടാരത്തില്‍ നിന്ന് വീണ്ടും യാത്രപുറപ്പെട്ട് ശിശുവിനെ കാണുന്നു. ദൈവദൂതന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വഴിയില്‍ക്കൂടി തങ്ങളുടെ ദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്നു.

നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. വെറും ആഘോഷമായിമാത്രം അത് തീരുകയാണ് ചെയ്യുന്നത്. നമ്മളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍ ഇടം ഒരുക്കി കൊടുക്കാന്‍ നമ്മള്‍ തയ്യാറായില്ലങ്കില്‍ എപ്പോഴും എന്നാളും ക്രിസ്തുവിന്റെ ജനനം നമുക്ക് വെറും ആഘോഷമായി മാത്രമേ കാണാന്‍ കഴിയൂ. ജോസഫ് പശുത്തൊഴുത്തിലെ മാലിന്യങ്ങള്‍ മാറ്റി പുല്ലുവിരിച്ച് യേശുവിന് ജനിക്കാനായി സ്ഥലം ഒരുക്കിയതുപോലെ നമുക്കും നമ്മുടെ ഹൃദയങ്ങളിലെ മാലിന്യങ്ങള്‍ മാ‍റ്റി ക്രിസ്തുവിന് ജനിക്കാന്‍ ഒരിടം ഒരുക്കി കൊടുക്കണം. സ്വന്തം ഹൃദയത്തിലേക്ക് ഉണ്ണിയേശുവിനെ ഏറ്റ് വാങ്ങുമ്പോഴാണ് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് എല്ലാ വിധത്തിലും അര്‍ത്ഥപൂര്‍ണ്ണമാകട്ടേ എന്ന് ആശംസിക്കുകയാണ്. അതിന് ദൈവത്തിന്റെ കൃപ നമ്മളെ എല്ലാം പ്രാപതരാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാവിധമായ ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്യുന്നു.

.

Friday, December 5, 2008

കരോള്‍ ഗാനങ്ങള്‍‍ :

: പാട്ട് 11 :
ലോകാഥി നാഥന്‍ മറിയകുമാരന്‍
പാരിടത്തില്‍ വന്നുദിച്ചു

രാക്കിളികള്‍ ഗാനം ഏറ്റുപാടി .. രാവില്‍
പൂമരങ്ങള്‍ താളമിട്ടു
നിശാഗന്ധി പൂക്കളെല്ലാം
വെള്ളയണിഞ്ഞെത്തിടുന്നു
സൌഗന്ധികള്‍ നൃത്താമാടി (ലോകാഥി നാഥന്‍..)

പൂര്‍വ്വ ദിക്കില്‍ നിന്നും നാനാദിക്കില്‍ നിന്നും
മന്നവന്മാര്‍ വന്നിറങ്ങി(2)

പൊന്ന് മൂര് കുന്തിരിക്കും
കാഴ്ചയായി സമര്‍പ്പിച്ചു
പൈതലിനെ വന്ദിച്ചിടുന്നു (ലോകാഥി നാഥന്‍..)


:പാട്ട് 12:
വരൂ.. വരൂ.. നീ വരൂ വര്‍ണ്ണമേഘമേ
തരൂ .. തരൂ.. നീ തരൂ സ്നേഹദൂതുകള്‍
താരാപഥങ്ങളെ .. ഈ ..ജന്മനാളിനായ്
താഴെപ്പോരൂ നീ... താരാട്ടു പാടു നീ

കാലികള്‍ മയങ്ങുമാ ഗേഹമൊന്നിലായ്
കാലുകള്‍ കുഴഞ്ഞിതാ ദേവനന്ദനന്‍
മോദമോടയാ ചാരെ യെത്തിടാം
മായാത്ത സ്നേഹത്തിന്‍ മാറ്റുകണ്ടീടാന്‍ (വരൂ.. വരൂ.. നീ..)

പച്ചയായ പുല്‍പ്പുറത്തെന്നെ നടത്താന്‍
മെച്ചമായ ഭക്ഷണം എനിക്കേകുവാന്‍
കനിഞ്ഞരുളുവാന്‍ വരം ചൊരിഞ്ഞിടാന്‍
കണ്ണീര്‍ തുടയ്ക്കുവാന്‍ കാത്തരുളീടുവാന്‍ (വരൂ .. വരൂ...)


:പാട്ട് 13:
ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങുന്ന
മണ്ണിന്‍ സമാധാന രാത്രി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)

ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു(2)
വീഞ്ഞു പകരുന്ന മണ്ണില്‍ നിന്നും വീണ്ടും മനസുകള്‍ പാടി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)

കുന്തിരിക്കത്താല്‍ എഴുതി
സന്തോഷഗീതത്തിന്‍ പൂ വിടര്‍ത്തി
ആയിരമായിരം അഴകില്‍ നിന്ന്
വീണ്ടും ആശംസതൂകി
ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3) (ശാന്തരാത്രി..)


: പാട്ട് 14 :
കുളിരൊഴുകും ശീതളരാവില്‍
ദാവീദിന്‍ പട്ടണമൊന്നില്‍
ദൈവത്തിന്‍ ഓമനമകനായി
യേശു പിറന്നല്ലോ ... ഈ രാവില്‍ യേശു പിറന്നല്ലോ..(2)
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

ആ ദിവസം അംബരവീഥിയില്‍
അത്ഭുതമായി കണ്ടൊരു താരം
അതുകണ്ടാ ശാസ്ത്രികള്‍ മൂവരും
യാത്ര തിരിച്ചല്ലോ.. ഈ രാവില്‍ യാത്രതിരിച്ചല്ലോ...
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

മാനവനായ് വന്നൊരു താതന്‍
മന്നില്‍ പാടുകള്‍ ഏറ്റൊരു മശിഹ
ആ ദിവസം സുന്ദരഗീതം മന്നില്‍ വാഴ്ത്തിടട്ടെ
ഈ രാവില്‍ വാഴ്ത്തിടട്ടെ
(ഈ ദുനിയാവിലെ.. കുളിരൊഴുകും...)

.

കരോള്‍ ഗാനങ്ങള്‍‍

: പാട്ട് 6 :
കൂടുമോ കൂടുമോ മത്സോദരാ
ആടിടാം പാടിടാം ആമോദരായി(2)
മന്നവന്‍ ... മന്നവന്‍ ബേദലഹേം നഗരിയില്‍
ലോകരേ ഈ ദിനം പാരിതില്‍ ജാതനായ് (കൂടുമോ കൂടുമോ ...)

മുമ്പെമുമ്പെ ഒരു പൊന്‍‌താരകം
അതുകണ്ടെത്തി രാജാക്കളും
ഈ ഇമ്പാമിമ്പമൊരു ഗാനത്തിനായ്
അജപാലകര്‍ കാതോര്‍ത്തതും (യേശു മുമ്പെമുമ്പെ....)

പൊന്നുമൂരു കുന്തിരിക്കമെല്ലാമുണ്ട്
മന്നവരില്‍ മൂന്നുപേരും ഗോശാലയില്‍
ആനന്ദമായ് പരമാന്ദമായ്
വാനവര്‍.. വാനവര്‍... വാഴ്‌ത്തിടാം വേളയില്‍ (കൂടുമോ കൂടുമോ...)


: പാട്ട് 7 :
ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ തുമ്പികളെ
ബേദലഹേമിലെ കാലിക്കൂട്ടില്‍
യേശു പിറന്നല്ലോ
യേശു പിറന്നല്ലോ [ജില്‍ ജില്‍...]

വാനില്‍ ഗാനം പടരുന്നു
ദൂതര്‍ഗാനം പാടുന്നു
വിദ്വാന്മാരവരെത്തുന്നു
കാഴ്ചകളേകി നമിക്കുന്നു [ജില്‍ ജില്‍ ജില്‍]

ഹേരോദാവ് വിറയ്ക്കുന്നു
സാത്തോനോടി‌യോളിക്കുന്നു
മറിയം പുഞ്ചിരി തൂകുന്നു
മഞ്ഞില്‍ ഭൂമി തണുക്കുന്നു [ജില്‍ ജില്‍ ജില്‍]


: പാട്ട് 8 :
പുല്‍ക്കുടിലില്‍ കല്‍‌ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍‌മകനായ്
പണ്ടൊരുനാള്‍ ദൈവസുതന്‍
പിറന്നതിനോര്‍മ്മ ദിനം

ഒരു മണ്ണിലെ ഇടയന്മാരെ
പടുവിണ്ണിലെ മാലാഖമാരെ
പാടൂ തബുരുവും കിന്നരവും താളവുമായ് [പുല്‍‌ക്കുടിലില്‍ ....]

ബത്സറും കാത്സറും ബത്സസറും വാഴ്ത്തും
ഉന്നതരില്‍ ഉന്നതനാം മശിഹാ‌പിറന്നു [ഒരു മണ്ണിലെ...]

ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം [ഒരു മണ്ണിലെ...]

: പാട്ട് 9 :
മനുജനായ് ക്രിസ്തു മനുജനായ് (2)
ഏദനിലാദാം ചെയ്ത പിഴപോക്കാന്‍
ഏദനില്‍ സൌഖ്യം വെടിഞ്ഞവനായ് (മനുജനായ്..)

സ്വര്‍ഗീയ സൈന്യങ്ങളാര്‍ത്തുപാടി
രാവില്‍ സാമോദ നൂതന ഗാനം പാടി (മനുജനായ്..)

മിന്നിത്തെളിഞ്ഞൊരു താരം വാനില്‍
കണ്ടുവന്നവര്‍ കാഴ്ചയുമായ് ഗമിച്ചു (മനുജനായ്..)

ബേദലഹേമിലെ കാലിക്കൂട്ടില്‍
പുല്ലുമെത്തയില്‍ കന്യകാനന്ദനാഗതനായ് (മനുജനായ്..)


: പാട്ട് 10 :
യഹൂദ‌ന്‍‌മാരുടെ രാജാവേ
നി പിറന്നനാള്‍ സന്തോഷനാള്‍
പ്രഭുക്കന്മാരുടെ പ്രഭുവായ് നീ
ജാതം ചെയ്തു പുല്‍ക്കൂട്ടില്‍(2)

പാരില്‍ ദിവ്യയൊളി വീശിയനേരം
പാരിലെങ്ങും സന്തോഷം പൂരിതമായ്
ദൂതവൃന്ദങ്ങള്‍..ഹ..ഹ.. ആശ്ചര്യമോടെ
കര്‍ത്താതി കര്‍ത്തനെ വാഴ്ത്തിപ്പാടാം (യഹൂദ‌ന്‍‌മാരുടെ....)

കുസുമ വല്ലരികള്‍ കാറ്റിലാടി
കുയിലുകള്‍ ..കൂ..കൂ.. ഗാനം മുഴക്കി
മയിലുകള്‍ ..ഹ..ഹ.. നര്‍ത്തനമാടി
പാരിലെങ്ങും സന്തോഷം പൂരിതമായി. (യഹൂദ‌ന്‍‌മാരുടെ..)

.

കരോള്‍ ഗാനങ്ങള്‍‍

: പാട്ട് 2 :
ഇന്നാവെള്ളിത്താര മുദിച്ചല്ലോ
വാനൊളി വാനില്‍ വന്നല്ലോ?
ദേവനിന്നു പിറന്നല്ലോ രാവില്‍
മേരി‌സുതന്‍ സൂനുവായ് ബേദലഹേമില്‍
വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം

സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍
കിളിപാടുന്നിതാ തിരുന്നാളിന്നിതാ
ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2)
ഹാലേലുയ്യാ പാടാം (2)
വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)


: പാട്ട് 3 :
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
മണ്ണിന്റെ നാഥനെന്ന് ... ഇവന്‍
മണ്ണിന്റെ നാഥനെന്ന്

വാനില്‍ താരത്തെ ദര്‍ശിച്ചവിദ്യാന്മാര്‍
ബേദ്‌ലഹേമില്‍ വന്നു
അവര്‍ കാഴ്ച്‌കള്‍ കൊണ്ടുവന്നു(2)
(എല്ലാരും ചൊല്ലണ് എല്ലാരും...)

കാലിക്കൂട്ടില്‍ പൈതലിനെ
കണ്ടവര്‍കോരിത്തരിച്ചുപോയി.. അവര്‍..
കോരിത്തരിച്ചുപോയി
(എല്ലാരും ചൊല്ലണ് എല്ലാരും...)


: പാട്ട് 4 :
ഉത്സവം ഉത്സവം മാനവര്‍ക്കിന്ന്(2)
സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍
ആര്‍ത്തുല്ലസിപ്പിന്‍ ആര്‍ത്തുല്ലസിപ്പിന്‍
(ഉത്സവം ഉത്സവം....)

ആ രാവില്‍ വാനെങ്ങും മുഴങ്ങിയോരാ-
നന്ദഗാനത്തിന്‍ സ്വര നാദം
ഉന്നതങ്ങളില്‍ ദൈവമഹത്വം
വാനദൂതസേനഗണം വാഴ്ത്തിപ്പാടി
(ഉത്സവം ഉത്സവം....)

ഇരുള്‍ മാറ്റാന്‍ പ്രകാശം പരത്തിടാന്‍
ഇന്നിതാ യേശുരാജന്‍ മന്നില്‍പ്പിറന്നു
പാതതെറ്റിയ മനിതര്‍ക്കു വാഴികാട്ടിയായ്
വന്നു ലോകനാഥ യേശുരാജന്‍ മന്നില്‍‌പ്പിറന്നു. (ഉത്സവം ഉത്സവം....)

: പാട്ട് 5 :
കന്യകാതന്‍ സുതനായി
ജനിച്ചവന്‍ ഉണ്ണിയേശു
കാലിക്കൂട്ടില്‍ ജനിച്ചതിന്റെ
സുദിനമാം തിരുനാള്
ഹാലേലുയ്യാ പാടാം ആമോദത്താല്‍ പാടാം
ബേദലഹേം തന്നില്‍ ജാതനിന്ന് ജാതനായ്
(കന്യകാതന്‍ സുതനായി....)

പട്ടുമില്ല പൊന്നുമില്ല പട്ടുമെത്തയുമില്ല
കൂട്ടരില്ലാ കൂട്ടിനായ് കാലിക്കൂട്ടം മാത്രം
ദൂതന്മാര്‍ തന്നുടെ ആരവം
കേട്ടവര്‍ പാവമാം ഇടയര്‍
ഹാലേലുയ്യാ വാഴ്ത്തി പാടിടാം
ദൂതരോടുകൂടെ വാഴ്ത്തിടാം (കന്യകാതന്‍ സുതനായി...)


Wednesday, November 19, 2008

കരോള്‍ ഗാനങ്ങള്‍‍

: പാട്ട് 1 :
ആ ആമീന്‍ ആനന്ദം
ഈ ഇങ്ങനെ പാടിടാം
ഊ ഊതാം കുഴലൂതാം
എ എന്തൊരു സന്തോഷം
ആട്ടിന്‍‌കൂട്ടമുണര്‍ന്നപ്പോള്‍
പാട്ടുകള്‍ പാടിയ നേരത്ത്
ഞെട്ടിയുണര്‍ന്നൊരു പൈതലിനെ
കണ്ടവര്‍ ആരന്നു പറയാമോ?
വിദ്വാന്മാര്‍... അല്ലല്ല.. ആട്ടിടയര്‍ (ആ ആമീന്‍ ആനന്ദം...)
പാരില്‍ പാദമണിഞ്ഞിടുവാന്‍
‍മേരിസുതനായ് പിറന്നവന്‍
‍ഈ നേരം പാതിരാനേരം
ജനിച്ചതവിടെന്നറിയാമോ?
സ്വര്‍ഗ്ഗത്തില്‍ ... അല്ലല്ല.. ബേദ്‌ലഹേമില്‍ (ആ ആമീന്‍ ആനന്ദം...)
: പാട്ട് 2 :
ഇന്നാവെള്ളിത്താര മുദിച്ചല്ലോ
വാനൊളി വാനില്‍ വന്നല്ലോ
ദേവനിന്നു പിറന്നല്ലോ രാവില്‍
‍മേരി‌സുതന്‍ സൂനുവായ് ബേദലഹേമില്‍
വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം
സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍
കിളിപാടുന്നിതാ തിരുന്നാളിന്നിതാ
ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2)
ഹാലേലുയ്യാ പാടാം (2)
വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)

Tuesday, October 7, 2008

വി.മര്‍ക്കോസ് 2 :23-28 മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു... : ലേഖനം

വി.മര്‍ക്കോസ് 2 :23-28
ഈ വേദഭാഗത്തിലെ (വി.മര്‍ക്കോസ് 2 :23-28) ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് 28-ആം വാക്യം. “മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് വേദഭാഗം.

യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് യേശുവിന്റെ ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നു. ഇതു യഹൂദന്മാര്‍ കണ്ടിട്ട് യേശുവിനോട് ചോദിക്കുന്നു നിന്റെ ശിഷ്യന്മാര്‍ ശബ്ബത്ത് ലംഘിക്കുന്നത് എന്താണ്? ഇതിനു ഉത്തരമായി പഴയനിയമകാലത്തെ ഒരു സംഭവം ആണ് യേശു ഓര്‍മ്മിപ്പിക്കുന്നത് .അബ്യാഥാര്‍ പുരോഹിതന്റെ കാ‍ലത്ത് ദാവീദും കൂട്ടരും പുരോഹിതന്മാര്‍ മാത്രംകഴിക്കുന്ന കാഴ്ചയപ്പം വാങ്ങിക്കഴിച്ചത് നിങ്ങള്‍ വായിച്ചിട്ടില്ലയോ?ഇതിനോട് ചേര്‍ന്നാണ് യേശുപറയുന്നത് “മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ , മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് സന്ദര്‍ഭം .മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശു പറയാന്‍ കാരണം എന്താണന്ന് മനസ്സിലാക്കണമെങ്കില്‍ ഇതേ സന്ദര്‍ഭം വിശദമായി വി.മത്തായിയുടെസുവിശേഷം 12 ആം അദ്ധ്യായം 5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കൂന്നത് ശ്രദ്ധിക്കുക.

മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു. :
യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നുന്നത്വി.മത്തായി 12:5-8 വാക്യങ്ങളില്‍ പറയുന്നുണ്ട്. യഹൂദന്മാര്‍ക്ക് യേശു മറുപിടി നല്‍കുന്നു. പുരോഹിതന്മാര്‍ ദൈവാലയത്തില്‍വച്ച് ശബ്ബത്ത് ലംഘിച്ചാല്‍ അത് പാപമായി കണക്കിടുന്നില്ല എന്ന് പറയുന്നു. ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്. യാഗത്തില്‍അല്ല കരുണയില്‍ അത്രെ ഞാന്‍ പ്രസാദിക്കുന്നത്..... . മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശുക്രിസ്തു ഇവിടെ പ്രഖ്യാപിക്കുകയാണ്. ദൈവാലയവും താനുമായിട്ടുള്ള ഒരു താരതമ്യം യേശു നടത്തുന്നു. അവസാന സമയങ്ങളില്‍ യരുശലേം ദൈവാലയത്തില്‍ നിന്നുകൊണ്ട് മറ്റൊരു താരതമ്യവും യേശു നടത്തുന്നുണ്ട്. “ ഈ മന്ദിരം പൊളിപ്പിന്‍ മൂന്നുദിവസം കൊണ്ട് ഞാനതിനെ പണിയും” എന്ന് യേശുപറയുന്നു.

വി.മര്‍ക്കോസ് 2 :28 ല്‍ മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ എന്നതിലൂടെ യേശു യഹൂദന്മാരുടെ പൊള്ളയായ ന്യായപ്രമാണ ആചാരങ്ങളെയും കല്പന ലംഘനങ്ങളേയും തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. യഹൂദന്മാരുടെ നിയമങ്ങള്‍ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ യേശു എതിര്‍ക്കുന്നുണ്ട്. അവര്‍ (യഹൂദ്ന്മാര്‍)കുരുടന്മാരായ വഴികാട്ടികള്‍ ആണന്ന് യേശു അവരെ വിളിക്കുന്നുമുണ്ട്. നമ്മുടെ സമൂഹജീവതവുമായി ഈ വേദഭാഗത്തെ ഒന്ന് ബന്ധിപ്പിച്ച്നോക്കുക. ചില നിയമങ്ങള്‍ മനുഷ്യരെ എത്രമാത്രമാണ് കഷ്ടപ്പെടുത്തുന്നത് എന്ന് നമുക്ക് അറിയാം.നിയമങ്ങള്‍ക്കു വേണ്ടിയാണോ മനുഷ്യര്‍ജനിച്ചത് എന്ന് പോലും നമ്മള്‍ ചിന്തിച്ചുപോകും. മനുഷ്യര്‍ക്ക് വേണ്ടിയായിരിക്കണം നിയമങ്ങള്‍.

ഒരു സമൂഹത്തിന്റെ നിലനില്പിനും കെട്ടുറപ്പിനും നിയമങ്ങള്‍ ആവിശ്യങ്ങളാണ് .എന്നാല്‍ അത് മനുഷ്യനെ നന്മചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത്ആയിരിക്കരുത്. റോഡില്‍ വാഹനാപകടത്തില്‍ പെട്ട് കിടക്കുന്ന ആളുകളെ സഹായിക്കാന്‍ പലരും മടിക്കൂന്നത് പിന്നീട് ഉണ്ടാകുന്ന നിയമനടപടികളുടെ ഭാഗമായി ഉണ്ടാകുന്ന സമയ നഷ്ടം ഓര്‍ത്തിട്ടാണ്. ഇതേ ആശയം തന്നെയാണ് യേശുവിന്റെ വാക്കുകളിലും കാണാന്‍ കഴിയുന്നത്.“ശബ്ബത്തില്‍ നന്മചെയ്യുകയോ , തിന്മചെയ്യുകയോ നല്ലത് ,? നന്മചെയ്യുന്നത് വിഹതം“ എന്നാണ് യേശുപറയുന്നത്. കാരണം ശബ്ബത്തില്‍വരണ്ട കൈയ്യുള്ള മനുഷ്യനെ സൌഖ്യമാക്കുന്നത് യഹൂദന്മാര്‍ക്ക് ഇഷ്ടമായില്ല. ശബ്ബത്തില്‍ ചെയ്യാന്‍ പാടില്ല്ലാത്തതാണ് യേശു ചെയ്യുന്നത്.ശബ്ബത്തില്‍ നന്മചെയ്യുന്നതില്‍ ഒരു ന്യായപ്രമാണലംഘനവും ഇല്ലന്നാണ് യേശുവിന്റെ പഠിപ്പിക്കല്‍.

പഴയ നിയമ ശബ്ബത്ത് ആചരണം :
മോശയ്ക്ക് നല്‍കിയ പത്തുകല്പനകളില്‍ നാലമത്തെ കല്പനായ ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ദൈവം നല്‍കുന്നുണ്ട്.പുറപ്പാട് 20 :8-11 വരെയുള്ള വാക്യങ്ങളില്‍ ശബ്ബത്ത് ആചരണത്തെക്കുറിച്ച് കാണാം. വേല ഒന്നും ചെയ്യരുത് എന്നാണ് ഇവിടെ പറയുന്നത്. കന്നുകാലികള്‍ക്ക് പോലും പൂര്‍ണ്ണ വിശ്രമം നല്‍കണം. എന്തുകൊണ്ടാണ് ശബ്ബത്ത് ആചരിക്കുന്നത് .ദൈവം ആറുദിവസം തന്റെ സൃഷ്ടികള്‍നടത്തിയതിനു ശേഷം ഏഴാം ദിവസം സ്വസ്ഥമായിട്ട് ഇരുന്നു.

യഹൂദന്മാരുടെ ന്യായപ്രമാണ ആചാരങ്ങള്‍ക്ക് എതിരെയുള്ള യേശുവിന്റെ വിമര്‍ശനങ്ങള്‍ : യഹൂദന്മാരുടെ ന്യായപ്രമാണങ്ങളുടെ തെറ്റായ അനുഷ്ഠാനങ്ങള്‍ക്ക് എതിരെ യേശു അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് നടത്തുന്നത്.വി.മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തില്‍ ആദ്യമോട് അന്ത്യം ഈ വിമര്‍ശനങ്ങള്‍ കാണാം ( മത്തായിയുടെ സുവിശേഷംഎഴുതപെട്ടിരിക്കൂന്നത് യഹൂദക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ് എന്നുള്ളതുകൊണ്ടാണ് യഹൂദ്ന്മാരുടെ തെറ്റായ ആചാരങ്ങള്‍ക്ക് എതിരെയേശു നടത്തുന്ന ഉപദേശങ്ങള്‍ക്ക് മത്തായിയുടെ സുവിശേഷത്തില്‍ പ്രാധാനം നല്‍കിയിരിക്കുന്നത് ). ഈ വിമര്‍ശനങ്ങളില്‍ സഹികെട്ടിട്ടാണ്യഹൂദര്‍ യേശുവിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ പോരാടിയ ധീരനായ വിപ്ലവകാരിയായിരുന്നുയേശു എന്നതില്‍ സംശയം വേണ്ട.( യേശു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല).

സമ്പ്രുദായം പ്രമാണിക്കാന്‍ യഹൂദ്ന്മാര്‍ ദൈവകല്പ്ന തള്ളിക്കളയുന്നു. :
ദൈവകല്പ്ന എല്ലാം ശരിയായ രീതിയില്‍ അനുവര്‍ത്തിക്കുന്നു എന്ന് മേനിനടിക്കുന്ന യഹൂദന്മാരുടെ പൊള്ളത്തരം പലപ്പോഴും യേശു തുറന്നുകാണിക്കുന്നുണ്ട്. നാലു സന്ദര്‍ഭങ്ങള്‍ ഞാന്‍ നിങ്ങളുടെ ചിന്തയിലേക്ക് കൊണ്ടുവരികയാണ് :
ഒന്നാമത്തെ സന്ദര്‍ഭം :
ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള സംവാദം. ( മര്‍ക്കോസ് 2 :23-28 ; മത്തായി 12:1-2 ; ലൂക്കോസ് 6:1-5 )
രണ്ടാമത്തെ സന്ദര്‍ഭം :
മര്‍ക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായത്തില്‍ ദൈവം നല്‍കിയ 5-ആം കല്പനയായ ‘ അപ്പനേയും അമ്മയേയും ബഹുമാനിക്കുക ‘ എന്ന കല്പനഎങ്ങനെയാണ് യഹൂദന്മാര്‍ തള്ളിക്കളയുന്നത് യേശു ചൂണ്ടിക്കാണിക്കുന്നു.അപ്പനേയും അമ്മയേയും പ്രാകുന്നവന്‍ മരിക്കേണം എന്ന് മോസ പറഞ്ഞുവെങ്കില്‍ യഹൂദന്മാ‍ര്‍ ആ കല്പനയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നു.“നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടത് ‘കൊര്‍ബ്ബാന്‍ ‘ എന്ന് പറഞ്ഞാല്‍ മതി,മേലാല്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നുമില്ല.”
മൂന്നാമത്തെ സന്ദര്‍ഭം :
മര്‍ക്കോസിന്റെ സുവുശേഷം 10 ആം അദ്ധ്യായത്തില്‍ യഹൂദന്മാര്‍ യേശുവിനോട് ഒരു ചോദ്യം ചോദിക്കുന്നു. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?”. ഉപേക്ഷണപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചുവെന്ന് യഹൂദന്മാര്‍ പറയുമ്പോള്‍ അതവരുടെ ഹൃദയ കാഠിന്യം നിമിത്തംമോശ അനുവദിച്ചതാണന്ന് പറയുന്നു. ദൈവം നല്‍കിയ ഏഴാം കല്പനയായ ‘വ്യഭിചാരം ചെയ്യരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് യഹൂദര്‍നടത്തുന്നത് എന്ന് യേശു പറയുന്നു.
നാലാമത്തെ സന്ദര്‍ഭം :
യോഹന്നാന്റെ സുവിശേഷം 8 ആം അദ്ധ്യായത്തില്‍ വേശ്യാകുറ്റത്തില്‍ പിടിക്കപെട്ട ഒരു സ്ത്രിയെ യേശുവിന്റെ മുന്നില്‍ എത്തിച്ചിട്ട് ഇവളെ എന്തുചെയ്യണം എന്ന് യഹൂദര്‍ ചോദിക്കുന്നു. യേശു നിലത്ത് എഴുതിക്കൊണ്ട് പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന് പറയുന്നു. ആരും അവളെകല്ലെറിയാതെ തിരികെ പോവുകയാണ് .കാരണം യേശു നിലത്ത് എഴുതിയത് അവിടെ കൂടിയവരുടെ പാപങ്ങളാണായിരുന്നു. അവള്‍ മാത്രമല്ലഇവിടെ പാപം ചെയ്തിരിക്കൂന്നത്. സ്വന്തം തെറ്റുകള്‍(പാപം) മറച്ചുവെച്ചുകൊണ്ട് അവള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് യഹൂദര്‍ചെയ്തത്. ദൈവം നല്‍കിയ 9ആം കല്പ്നയായ ‘ കള്ള സാക്ഷ്യം പറയരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് ഇവിടെ നടന്നത് . ഈ കല്പനലംഘിച്ചുകൊണ്ടുതന്നെയാണ് യേശുവിനെ ക്രൂശില്‍ തറയ്ക്കാന്‍ ആരോപണം ഉന്നയിക്കാന്‍ കള്ളസാക്ഷികളെ നിര്‍ത്തുന്നതും.

നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് :
തെറ്റായ കല്പനകളെ എതിര്‍ത്തുവെങ്കിലും, മനുഷ്യാവതാരമായ താന്‍ നിയമങ്ങള്‍ക്ക് അതീതനാണന്ന് ഒരിക്കല്‍ പോലും യേശു പറയുകയോപ്രവര്‍ത്തിക്കൂകയോ ചെയ്തില്ല. മത്തായിയുടെ സുവിശേഷം 17 ആം അദ്ധ്യായത്തില്‍ യേശു കരം കൊടുക്കുന്നത് രേഖപ്പെടുത്തീയിട്ടുണ്ട്.നിയമത്തിന് ലംഘനം ഉണ്ടാകാതിരിക്കാന്‍ വേണ്ടി യേശുവും നിയമത്തിന് അടിമപ്പെട്ട് ജീവിക്കുകയാണ് ചെയ്യുന്നത്.

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിലെ നിയമങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. മനുഷ്യനെ ഞെരുക്കുന്നതായിരിക്കരുത് നിയമം.മറിച്ച് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതായിരിക്കണം നിയമം.

Monday, September 22, 2008

12. ഡിസംബര്‍ 24 : അവസാനഭാഗം : നീണ്ടകഥ

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)
( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )
കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 8 :
താന്‍ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് യൂദാസിനറിയാമന്ന് പീറ്ററിന് മനസ്സിലായി. എങ്കിലും അറിവില്ലായ്‌മ നടിക്കാന്‍ പീറ്റര്‍ആഗ്രഹിച്ചു . അതിനയാള്‍ ശ്രമിക്കുകയും ചെയ്തു.
“നിങ്ങള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് .എനിക്കെതിരെ നിങ്ങള്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.“
“ഒരു നാടോടിയായ ഞാന്‍ നിന്നെ എന്തിനാണ് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്? അതുകൊണ്ട് എനിക്ക് എന്ത് കിട്ടാനാണ് . നീയാണിപ്പോള്‍കള്ളത്തരം പറയുന്നത് .. മാര്‍ട്ടിന്‍ കൊണ്ടുവന്ന പണം നീ ഈ മേശപ്പുറത്ത് വച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ...”യൂദാ മുറിയിലെ മേശയിലേക്ക് ചൂണ്ടിയാണ് പറഞ്ഞത് ..
“ഒരിക്കലും മാര്‍ട്ടിനിവിടെ പണവുമായി വന്നിട്ടില്ല ... അയാള്‍ എനിക്ക് പണവും തന്നിട്ടില്ല .. അയാള്‍ എനിക്ക് പണം തന്നു എന്നതിന് എന്തങ്കിലും രേഖകള്‍ ഉണ്ടോ..?”
“നിനക്ക് പണം തന്നു എന്നതിന് മാര്‍ട്ടിന്റെ കൈയ്യില്‍ ഒരു രേഖയും ഇല്ല.. നിന്നെ അയാള്‍ക്ക് വിശ്വാസം ആയതുകൊണ്ടാണ് രേഖകള്‍ഒന്നും ആവിശ്യപ്പെടാഞ്ഞത്... നിനക്കറിയാമോ പീറ്റര്‍ , ശിഷ്യസംഘത്തിലെ പണസൂക്ഷിപ്പുകാരനായ എന്റെ കൈയ്യില്‍നിന്ന് ആരും പണത്തിന്രേഖകള്‍ ആവിശ്യപ്പെടാറില്ല ... എന്റെ കൈയ്യില്‍ എത്രപണമുണ്ടന്ന് അവരാരും ചോദിച്ചിരുന്നില്ല... അവര്‍ക്ക് എന്നെ വിശ്വാസമായിരുന്നു...ആ വിശ്വാസത്തെയാണ് ഞാന്‍ ചൂഷ്‌ണം ചെയ്തത്... എന്നിട്ട് എനിക്ക് ആ പണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ ...? അതുപോലെആയിരിക്കും നിനക്ക് മാര്‍ട്ടിന്റെ പണവും... അയാളോട് നീ വിശ്വാസ വഞ്ചനകാണിക്കരുത് ...”

“ഞാനയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എന്നത് തെളിയിക്കാന്‍ പറ്റുമോ ?” പീറ്റര്‍ ചോദിച്ചു.
"നിന്റെ ഭാര്യയായ സോഫിയ ഇവിടെയുണ്ടായിരുന്നു... പിന്നെ നിന്റെ പിതാവും നീ പണം വാങ്ങുന്നതിന് സാക്ഷികളാണ് ... അതൊന്നും തെളുവുകള്‍അല്ലങ്കില്‍ നീ എന്റെ ഈ വലുതുകൈവെള്ളയിലേക്ക് നോക്കൂ... എന്റെ ഗുരുനാഥന്റെ വിലയായ മുപ്പതുവെള്ളിക്കാശ് എണ്ണിവാങ്ങിയ കൈയാണിത്... ഈ കൈകൊണ്ടാണ് ഞാന്‍ പാപത്തിന്റെ പണം ദേവാലയ ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞത് ... എന്നിട്ടോ ആ പണം ദേവാലയത്തെ പൊള്ളിച്ചുതുടങ്ങിയപ്പോള്‍ എനിക്കാപണം തന്നവര്‍ തന്നെ ഭണ്ഡാരത്തില്‍ നിന്ന് ആ പണം എടുത്ത് അക്കല്‍ദാമയിലെ സ്ഥലം വാങ്ങി... നീതിമാനയവന്റെ ചോരയുടെ പണം എന്നെ വേട്ടയാടിയപ്പോള്‍ ഞാനീ കൈകള്‍ കൊണ്ടാണ് കുരുക്കിയുണ്ടാക്കിയത്... എന്നിട്ടെന്താണ് സംഭവിച്ചതന്ന്നിനക്കറിയില്ലേ... കയര്‍ പൊട്ടി താഴെവീണ എന്റെ ശരീരത്തിലൂടെ മരക്കുറ്റി തുളച്ചുകയറി .. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ ഈ കൈകള്‍ കൊണ്ടാണ് മണ്ണ് പുരണ്ട് എന്റെ കുടലുകള്‍ വാരിപ്പിടിച്ചത് ... നീതിമാനയവന്റെ രക്തത്തോടൊപ്പം പാപിയായ എന്റെ പാപത്തിന്റെ രക്തവുംവീണ് എന്റെ ഈ കൈകള്‍ കുതിര്‍ന്നതാണ് .... ”

പീറ്റര്‍ യൂദാസിന്റെ കൈകളിലേക്ക് നോക്കി. കൈവെള്ളയുടെ നിറം രക്തനിറമായി മാറി. ആ കൈവെള്ളയില്‍ അന്നത്തെ രംഗങ്ങള്‍ തെളിഞ്ഞുവന്നു. പണവുമായി വരുന്ന മാര്‍ട്ടിന്‍ ... പണം എണ്ണുന്ന പീറ്റര്‍ ... യാത്ര പറഞ്ഞിറങ്ങുന്ന മാര്‍ട്ടിന്‍ ...എല്ലാം ആ കൈവെള്ളയില്‍ തെളിഞ്ഞു.
“പീറ്റര്‍ ഇതിലും വലിയ തെളിവുകള്‍ നിനക്കിനി വേണോ? നിന്നെപ്പോലെ പണം അന്ധനാക്കിയ ഒരു മനുഷ്യനാണ് ഞാനും... ആ അന്ധതയുടെഫലമാണിപ്പോള്‍ ഞാന്‍ അനുഭവിച്ച് തീര്‍ക്കുന്നത് .. എന്റെ ഗതി ഭൂമിയില്‍ മറ്റാര്‍ക്കും വരരുതന്നാണ് എന്റെ ആഗ്രഹം...” യൂദാ പറഞ്ഞു.
പീറ്ററിന്റെ മനസ്സിലൂടെ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി കടന്നുപോയി... പിന്നിട്ട വഴിത്താരകളിലെ പാപചെളിക്കുഴികള്‍ ... ദൈന്യതനിറഞ്ഞ കണ്ണുകള്‍ ... കണ്ണീര്‍ .. നിലവിളി...എല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി. തന്റെ ചുറ്റും ആരക്കയോ നിലവിളിക്കുന്നതുപോലെഅയാള്‍ക്ക് തോന്നി. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.

“ഞാന്‍ എന്താണ് ചെയ്യേണ്ടത് ...??” പീറ്റര്‍ ചോദിച്ചു.
“എന്റെ ഗുരുനാഥന്‍ സക്കായിയോട് പറഞ്ഞത് നിനക്കരിയാമോ ? അതുതന്നെയാണ് നീ ചെയ്യേണ്ടതും ... മാര്‍ട്ടിന്റെ പണവും അതിന്റെ പലിശയുംനീ തിരിച്ചു കൊടുക്കണം... അതുപോലെ തന്നെ നീ മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.... എത്രയോ പേരുടെ ജീവിതം നശിച്ചിരിക്കുന്നു... ആതെറ്റുകളെല്ലാം നീ തിരുത്തണം... നീ അതിനു തയ്യാറാണോ????.. നിന്റെ തെറ്റുകള്‍ തിരുത്തി പുതിയ മനുഷ്യനാകാന്‍ നീ തയ്യാറാണോ പീറ്റര്‍??”

“ഉവ്വ് ഞാനെന്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണ് ... ഒരു പുതിയ മനുഷ്യനായി എനിക്ക് ജീവിക്കണം ... സഹായത്തിനായി എന്റെ ഭവനത്തിലേക്ക്പഴയതുപോലെ ആളുകള്‍ കടന്നുവരണം ... എന്റെ വീടിന്റെ വാതില്‍ ഇനി ഒരിക്കലും ആരുടേയും മുന്നില്‍ കൊട്ടി അടയ്ക്കുകയില്ല...” പീറ്ററിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകി.... യൂദാ പീറ്ററിനെ കെട്ടിപ്പിടിച്ചു. യൂദായുടെ കണ്ണില്‍ നിന്നും കണ്ണുനീറ് ഒഴുകി.
“നൂറ്റാണ്ടുകളായി ഞാന്‍ സഞ്ചരിച്ചിട്ടും എനിക്ക് തെറ്റിപ്പോയ ഒരു ആത്മാവിനെ നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ ക്രിസ്തുമസിന് എനിക്ക് ഒരു ജീവന്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു... ഇനിയും എന്റെ പാപത്തിന്റെ ഭാ‍രം തീരാന്‍ ഇരുപത്തൊന്‍‌പത് ആത്മാക്കളെക്കൂടി നേടണം... അതിനു ഞാനിനിനൂറ്റാണ്ടുകള്‍ സഞ്ചരിച്ചേണ്ടി വന്നന്നിരിക്കാം ... എങ്കില്‍ ഞാന്‍ തളരില്ല ... എന്റെ പാപങ്ങള്‍ക്ക് എനിക്ക് പ്രായശ്ചിത്തം നേടണം... ഞാനിനിയുംയാത്ര തുടരട്ടെ പീറ്റര്‍... എന്റെ ഗുരുനാഥന്‍ ഈ തെരുവില്‍ തന്നെ എന്നെ കാത്ത് ഉണ്ടാവും ... ഞാന്‍ ഈ സന്തോഷവര്‍ത്തമാനം അദ്ദേഹത്തെചെന്നറിയിക്കട്ടെ... ഞാനൊരു ആത്മാവിനെ നേടിയതറിയുമ്പോള്‍ അദ്ദേഹത്തിന് എന്തുമാത്രം സന്തോഷം ആയിരിക്കും... എനിക്കിനി ഇരുപത്തൊന്‍പത്വെള്ളിക്കാശിന്റെ ഭാരവുമായി വഴിയിലെ പൊടിപോലെ അലഞ്ഞാല്‍ മതിയല്ലോ....” യൂദാ പോകാനായി വാതിക്കലേക്ക് നടന്നു.

പുറത്തൊരു മിന്നല്‍ ഉണ്ടായി....പീറ്റര്‍ ഞെട്ടിയുണര്‍ന്നു.. വിളക്കുകള്‍ കത്തുന്നുണ്ട്... നെരിപ്പോടില്‍ നിന്ന് തീക്കനലുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു...യൂദാസ് എവിടെ??? പുലരിക്കോഴി കൂവുന്ന ശബ്ദ്ദം അയാള്‍ കേട്ടു.. ഇന്ന് ഡിസംബര്‍ 25... ക്രിസ്തുമസ് ദിവസം... മനുഷ്യരുടെ പാപപരിഹാരത്തിനായി ദൈവപുത്രന്‍ ഭൂമിയില്‍ വന്ന് പിറന്ന് ദിവസം ... നേരം പുലരാന്‍ ഇനിയും കുറച്ചു സമയം കൂടിയുണ്ട് ... അയാള്‍ അകത്തെ മുറിയിലേക്ക് നടന്നു...
*************************************************
പൈന്‍ മരങ്ങളുടെ ഇടയിലൂടെ സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു. മഞ്ഞ് പുതച്ച പ്രകൃതിക്ക് ഇന്ന് പതിവിലും സൌന്ദര്യം ഉണ്ടായിരുന്നു.ക്രിസ്തുമസ് ഗീതങ്ങള്‍ എവിടെ നിന്നക്കയോ കേള്‍ക്കാമായിരുന്നു. പീറ്റര്‍ സ്റ്റീല്‍ വളരെ വേഗം തയ്യാറായി. അയാള്‍ അലമാരയില്‍ നിന്ന് പണംഎടുത്ത് ബാഗിലേക്ക് വച്ചു. അയാള്‍ ഒരുങ്ങുന്നതു കണ്ടാണ് സോഫിയ ചായയുമായി മുറിയിലേക്ക് വന്നത് .

“എങ്ങോട്ടാണ് പണവുമായി ?” സോഫിയ ചോദിച്ചു.

“കഴിഞ്ഞ കുറേക്കാലമായി ചെയ്‌തതെല്ല്ലാം തെറ്റാണന്ന് ഒരു തോന്നല്‍ . മാര്‍ട്ടിനോട് നമ്മള്‍ ചെയ്തത് ശരിക്കൂം വഞ്ചനതന്നെയാണ് .അവനോട്പ്രായശ്ചിത്തം ചെയ്യണം ... അവന് പണമെല്ലാം തിരിച്ച് കൊടുത്ത് അവന്റെ കാല്‍ക്കല്‍ വീണ് മാപ്പ് പറയണാം... പിന്നെ നമ്മള്‍ പിടിച്ചുപറിച്ചതെല്ലാം എല്ലാവര്‍ക്കും തിരിച്ചു കൊടുക്കണം.. ഈ ക്രിസ്തുമസ് മുതല്‍ ,ഇന്ന് മുതല്‍ പീറ്റര്‍ പുതിയ ഒരു പീറ്റര്‍ ആവുകയാണ്....”

“മാര്‍ട്ടിന്റെ വീട്ടിലേക്ക് ഞാനുംകൂടി വരാം ....” സോഫിയയുടെ വാക്കുകള്‍ പീറ്ററിന് അവിശ്വസിനീയമായി തോന്നി. അവളായിരുന്നല്ലോ മാര്‍ട്ടിന്റെപണം തിരിച്ച് കൊടുക്കുന്നതിന് എതിര് നിന്നിരുന്നത് .തന്നോടൊപ്പം അവളുടെ മനസ്സും മാറിയിരിക്കുന്നു. അവര്‍ ഇരുവരും കൂടി മാര്‍ട്ടിന്റെഭവനത്തിലേക്ക് യാത്രതിരിച്ചു.... മഞ്ഞ് മാറി വെയില്‍ പരന്നിരുന്നു അപ്പോഴാ ക്രിസ്തുമസ് പ്രഭാതത്തില്‍ ....
********************************************
ഇപ്പോള്‍ സ്റ്റീല്‍ കുടുംബത്തീന്റെ ഗെയ്റ്റ് അടയ്ക്കാറില്ല .. അരുടേയും മുന്നില്‍ ആ വീടിന്റെ വാതില്‍ അടയാറില്ല.. ആര്‍ക്കുവേണമെങ്കിലും ഏത് സഹായത്തിനും ഏത് പാതിരാത്രിയിലും അവിടേക്ക് കടന്നു വരാം ... സ്റ്റീല്‍ കുടുംബത്തില്‍ വീണ്ടും സന്തോഷം കടന്നു വന്നു...തോമസ് സ്റ്റീല്‍ ഇപ്പോള്‍ഭവനത്തിന് വെളിയിലേക്ക് ഇറങ്ങിയാല്‍ താമസിച്ചേ എത്താറുള്ളു.. ആളുകള്‍ അയാളോട് ഇപ്പോള്‍ വീണ്ടൂം വളരെ താല്പര്യത്തോടെസംസാരിക്കാന്‍ തുടങ്ങി... പണത്തീന്റെ അന്ധകാരത്തില്‍ നിന്ന് മോചനം നേടി പ്രകാശത്തിലേക്ക് കടന്നുവന്ന സ്റ്റീല്‍ കുടുംബം ....

നൂറ്റാണ്ടുകള്‍ അലഞ്ഞതിനു ശേഷം ഒരു ആത്മാവിനെ നേടിയ സന്‍‌ന്തോഷത്തില്‍ യൂദാസും വൃദ്ധനായ ഭിക്ഷക്കാരനും യാത്ര തുടര്‍ന്നു ... ഇനിയുംഅടുത്ത ക്രിസ്തുമസ്സിന് വീണ്ടും കാണാം എന്ന് പറഞ്ഞ് വൃദ്ധനായ ഭിക്ഷക്കാരനും യൂദാസും വഴിപിരിഞ്ഞു ... ഇനി എത്രനാള്‍ സഞ്ചരിച്ചാല്‍യൂദാസിന് തന്റെ കടങ്ങള്‍ വീട്ടാന്‍ പറ്റും ... യൂദാസ് വഴിവക്കിലെ പൊടിപോലെ വീണ്ടും സഞ്ചരിക്കുകയാണ് ... ഇരുപത്തൊന്‍പത്ആത്മാക്കളെത്തേടി അയാള്‍ വീണ്ടും സഞ്ചരിക്കൂന്നു ..............എന്നെങ്കിലും തന്റെ കടങ്ങള്‍ വീടുമെന്നുള്ള പ്രതീക്ഷയില്‍ ..................
---------- :: അവസാനിച്ചു. ::---------

11. ഡിസംബര്‍ 24 : ഭാഗം 7

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)


( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 7 :
തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി ഒരാത്മാവ് ആണോ ? അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലാതെ മറ്റെന്താണ്. ഒരു മനുഷ്യന്ഒരിക്കല്‍ മാത്രമേ മരണം ഉള്ളു എന്നല്ലേ അയാള്‍ പറഞ്ഞത് .“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് ?എനിക്കൊന്നും മനസ്സിലാകുന്നില്ല. “ പീറ്റര്‍ പറഞ്ഞു.
“നിനക്കെന്നല്ല, ഈ ലോകത്തിലെ ആര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നെ ആര്‍ക്കെങ്കിലുമൊക്കെ മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍വര്‍ഷങ്ങളായുള്ള എന്റെ അലച്ചില്‍ നിര്‍ത്താമായിരുന്നു. .. നിനക്കറിയാമോ പീറ്റര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കല്‍ദാമ എന്ന സ്ഥലത്തുനിന്ന് ഞാന്‍യാത്ര് തിരിച്ചതാണ്. ... ദിക്കുകളും കാലങ്ങളും അറിയാതെയുള്ള യാത്ര....!!!!”
“എനിക്കിപ്പോള്‍ മനസിലായി നിങ്ങളൊരു ഭ്രാന്തന്‍‌ തന്നെയാണന്ന് .. നിങ്ങള്‍ എത്ര്യും വേഗമൊന്ന് പോയിത്തരാമോ ?” പീറ്റര്‍ അയാളോട്പറഞ്ഞു.
“സത്യം പറയുന്നവന്‍ എന്നും സ്മൂഹത്തിന്റെ മുന്നില്‍ ഭ്രാന്തന്‍ തന്നെയാണ്.. ഞാന്‍ ഇവിടേക്ക് വന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാലുടന്‍ ഞാന്‍ ഇവിടെനിന്ന് മടങ്ങും. എനിക്ക് എത്രയും വേഗം എന്റെ കടങ്ങള്‍ തീര്‍ക്കണം.. ഈ അലച്ചില്‍ എനിക്ക് മടുത്ത് കഴിഞ്ഞു ...”
“അരുടെ കടമാണ് നിനക്ക് വീട്ടാനുള്ളത് ... ഈ സ്ഥലത്ത് ഞാനല്ലാതെ മറ്റൊരാള്‍ പണം നല്‍കുന്ന ബിസ്നസ്സ് ചെയ്യുന്നില്ല ... നിങ്ങളെന്റെകൈയ്യില്‍ നിന്ന് പണം വാങ്ങിയതായി ഞാനോര്‍ക്കുന്നില്ല ... നിങ്ങളെ കണ്ടതായിപ്പോലും ഞാനോര്‍ക്കുന്നില്ല ...ആട്ടെ നിങ്ങളെത്ര രൂപയാണ്കടം വാങ്ങിയത് ??”
“ഞാന്‍ നിങ്ങളുടേ കൈയ്യില്‍ നിന്നല്ല പണം വാങിയത് ... നിങ്ങളെക്കാ‍ള്‍ വലിയ അധികാരികളില്‍ നിന്നാണ് ഞാന്‍ പണം വാങ്ങിയത് ... പണയവസ്തുവായി ഞാന്‍ നല്‍കിയത് എന്താണന്ന് അറിയാമോ ? എന്റെ ഗുരുനാഥന്റെ ജീവന്‍ !!! അതിനെനിക്ക് കിട്ടിയത് മുപ്പത് വെള്ളിക്കാശ് ..മുപ്പത് വെള്ളിക്കാശിന്റെ കടക്കാരനാണ് ഞാനിന്ന് ... ഞാന്‍ പണയപ്പെടൂത്തിയ എന്റെ ഗുരുനാഥനെ അവര്‍കൊന്നുകളഞ്ഞു ... ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചതല്ല എന്റെ ഗുരുനാഥന്‍ മരിക്കുമെന്ന്... എത്രയോ പ്രാവിശ്യം എന്റെ ഗുരുനാഥന്‍ അവരുടെകൈയ്യില്‍ നിന്ന് രക്ഷപെട്ടതാണ് ... പക്ഷേ എന്റെ വാക്ക് പാലിക്കാന്‍ കൂടി ആയിരിക്കണം അവരില്‍ നിന്ന് രക്ഷപെടാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞത്.“ഇതു പറഞ്ഞ് ആ നാടോടി കരയാന്‍ തുടങ്ങി...
പീറ്ററിന് അത്ഭുതമായി . മുപ്പത് വെള്ളിക്കാശിന്റെ കടക്കാരന്‍ പോലും. വെള്ളിക്കാശിന്റെ ക്രയവിക്രയം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിലച്ചതാണ്.തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി മുപ്പത വെള്ളിക്കാശിന്റെ കണക്കാണ് പറയുന്നത് . ഇവനൊരു ഭ്രാന്തന്‍ തന്നെ . എന്തെങ്കിലും ഉപായംകണ്ടെത്തി ഇയാളെ ഓഴിവാക്കി എത്രയും വേഗ്ഗം ഇവിടെ നിന്ന് പറഞ്ഞയിക്കണം.
“നീ എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ? എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചാ‍ണോ ?
“നാടോടി പീറ്ററിനോട് ചോദിച്ചു. അയാള്‍ തന്റെ കുപ്പായത്തിലെകീശയിലേക്ക് കൈകള്‍ ഇട്ട് കിലുക്കി.നാണയ ശബ്ദ്ദം മുഴങ്ങി. എന്നിട്ട് അയാള്‍ പീറ്ററ്റിന്റെ മുന്നിലേക്ക് നീങ്ങി നിന്നു.പീറ്ററിന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി.“പീറ്റര്‍ നീ ഈ ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ ? മുപ്പത് വെള്ളിക്കാശിന്റെ ശബ്ദ്ദം ആണിത് . നൂറ്റാണ്ടുകളായി ഈ നാണയങ്ങളുടെ താപം എന്നെ ദഹിപ്പിക്കുകയാണ്. ഇതിന്റെ ഭാരം എന്നെ തളര്‍ത്തി കീഴ്പ്പെടുത്തുകയാണ്. .. എത്രയോ കാലമായി നിരത്തിലെ പൊടിപോലെ ഞാന്‍പറക്കുകയാണ് ..ഇതില്‍ നിന്ന് എനിക്കൊരു മോചനം വേണം ....” അയാളുടെ ശബ്ദ്ദപ്പകര്‍ച്ചയില്‍ പീറ്റര്‍ പകച്ചുപോയി.
“നിങ്ങളെന്തൊക്കെയാണ് ഈ ചെയ്യുന്നത് ...?” പീറ്റര്‍ അയാളോട് ചോദിച്ചു.
അയാള്‍ പീറ്ററിന്റെ തൊട്ടടുത്ത് നിന്ന് മാറിയില്ല.അയാള്‍ തന്റെ കഴുത്ത് പീറ്ററിനെ കാണിച്ചു.... കഴുത്തിലെ പാട് അയാള്‍ കാണിച്ചു കൊടുത്തു.എന്തുകൊണ്ടോ വലിച്ചുമുറുക്കിയ പാടുപോലെ അത് തോന്നി.“നീ എന്റെ കഴുത്തിലേക്ക് നോക്കൂ .. കയര്‍ വലിഞ്ഞു മുറുകിയ പാടാണിത് ....”
പീറ്ററിന്റെയുള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു. അക്കല്‍ദാമയിലെ മരക്കുറ്റി തെളിഞ്ഞു. അതില്‍ വീണ് കുടല്‍മാലകള്‍ പുറത്ത്‌ചാടിയ ഒരു മനുഷ്യരൂപംപീറ്ററിന്റെയുള്ളില്‍ തെളിഞ്ഞു.
“നിങ്ങള്‍ ... നിങ്ങള്‍ .... യൂദാസല്ലേ ????“ പീറ്ററിന്റെ ശബ്ദ്ദം പതറിയിരുന്നു. ആകാശത്ത് ഒരു കൊള്ളിയാന്‍ പാഞ്ഞു. ആ മിന്നലില്‍ ആ നാടോടിയുടെമുഖം ജ്വലിച്ചു.
“അതെ ഞാന്‍ യൂദാസാണ് ,,, ഇസ്ക്കറിയാത്തോയിലെ യൂദാസ് ... സ്വന്തം ഗുരുനാഥനെ മുപ്പത്‌വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത് ദുഷ്ടനായ ശിഷ്യന്‍ ,ഇസ്ക്കറിയാത്തോ യൂദാ ...” അത് പറയുമ്പോള്‍ നാടോടിയുടെ മനസ്സില്‍ അക്കല്‍ദാമയിലെ പിടച്ചില്‍ ആയിരുന്നു. ദേവാലയത്തിലേക്ക്മുപ്പത്‌വെള്ളിക്കാശ് എടുത്തെറിഞ്ഞ് ഓടി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയര്‍ ഇടുന്നവന്‍ ... കയര്‍ അഴിഞ്ഞ് മരക്കുറ്റിയേക്ക് വീണ് കുടല്‍മാലകള്‍വെളിയിലേക്ക് വന്ന് ജീവനായി പിടയുന്നവന്‍ ......
“നിങ്ങള്‍ എന്തിനാണ് എന്നെത്തേടി വന്നത് ?” പീറ്റര്‍ ചോദിച്ചു.
“നിന്റെ മാനസാന്തരത്തിന് ..”
“എന്റെയോ ...?? “
“അതെ നിന്റെ മാനസാന്തരത്തിനാണ് ഞാന്‍ വന്നത് .. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെ രക്ഷിക്കാന്‍ , അതോടൊപ്പം എന്റെ കീസയിലെവെള്ളിക്കാശിന്റെ ഭാരം കുറയ്ക്കാന്‍ ...”
“എനിക്കെന്ത് മാനസാന്തരം വരുത്താനാണ് ... ഞാനതിന് തെറ്റുകളൊന്നും ചെയ്തിട്ടില്ലല്ലോ ?”
“നിന്റെ കാഴ്ചപ്പാടില്‍ നീ ചെയ്യുന്നതെല്ലാം നിനക്ക് ശരിയായിരിക്കാം .. പക്ഷേ പീറ്റര്‍ ,നീ ഇപ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റുകളാണ് ... നീ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ.. ”
പീറ്റര്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ കാണുന്നത് ഗോല്‍ഗാഥാ മലയാണ് .അവിടെ ക്രൂശില്‍ കിടന്ന് പിടയുന്നഒരു ക്രൂശിത രൂപം ... അയാളുടെ കണ്ണുകളില്‍ പെട്ടന്ന് അഗ്നി തെളിയുന്നത് പീറ്റര്‍ കണ്ടു. .. ആ തീ വലുതാവുകയാണ് ....
“തീ ... നിന്റെ കണ്ണൂകളില്‍ തീ ... നിന്റെ കണ്ണുകളിലെ തീജ്വാലകള്‍ എന്നെ പൊള്ളിക്കുന്നു ... അതെന്റെ ശരീരത്തെ ഉരുക്കുമെന്ന് എനിക്ക് തോന്നുന്നു.നിന്റെ കണ്ണുകള്‍ എന്നില്‍ നിന്ന് പിന്മാറ്റൂ.. “പീറ്റര്‍ യൂദാസിനോട് യാചിച്ചു.
“എന്റെ കണ്ണുകളിലെ അഗ്നി ജ്വാലകള്‍ അല്ല നിന്നെ ഉരുക്കുന്നത് ? നിന്റെ മനസാക്ഷിയുടെ പാപാഗ്നിയാണ് നിന്നെ ദഹിപ്പിക്കുന്നത്...”

“എന്നെ എന്തിനാണ് നീ ഇങ്ങനെ ഉപദ്രവിക്കുന്നത്..?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“ഞാന്‍ നിന്നെ ഉപദ്രവിച്ചന്നോ ? ഞാന്‍ നേരത്തെപറഞ്ഞതുപോലെ നിന്നില്‍ നിന്ന് നിനക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെനേടിത്തന്ന് എനിക്കെന്റെ പാപത്തിന്റെ ഭാരം കുറയ്ക്കണം ...”
“എന്റെ ആത്മാവിനെ നേടിയാല്‍ നിങ്ങളുടെ പാപത്തിന്റെ ഭാരം എങ്ങനെയാണ് കുറയുന്നത് ?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“തെറ്റിപ്പോയ ഒരാത്മാവിനെ നേടിയാല്‍ എന്റെ കീശയിലെ വെള്ളിക്കാശില്‍ ഒരെണ്ണത്തിന്റെ ഭാരം കുറയും.. മുപ്പത് വെള്ളിക്കാശ് എന്ന് കുറയുന്നുവോ അന്നെന്റെ കടം തീരും.. ക്രിസ്തുമസിന്റെ തലേ ദിവസം മാത്രമേ എനിക്ക് ഭൂമിയിലേക്ക് വരാന്‍ സാധിക്കൂ ... പാപത്തിലേക്ക് വഴുതിവീണ മനുഷ്യനെ നേരായ വഴിയിലേക്ക് നടത്താന്‍ ഞാനന്ന് ശ്രമിക്കും ... പക്ഷേ എത്രയോ കാലങ്ങളായി ഞാന്‍ നടക്കുന്നു.. ഒരൊറ്റമനുഷ്യനെപ്പോലും നേടാന്‍ എനിക്ക് കഴിഞ്ഞില്ല...” യൂദാ പറഞ്ഞു.
“ഞാനെന്ത് തെറ്റ് ചെയ്തന്നാണ് നിങ്ങള്‍ പറയുന്നത് ? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക്
മാനസാന്തരം വരുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്ന്എനിക്ക് മനസിലാകുന്നില്ല .....”
“നീ ഒരു വലിയ തെറ്റ് ചെയ്ത് കഴിഞ്ഞു ... വിശ്വാസവഞ്ചന നീ കാട്ടി... മുപ്പതുവെള്ളിക്കാശിന് സ്വന്തം ഗുരുവിനോട് ഞാന്‍ വിശ്വാസ വഞ്ചന കാണിച്ചതുപോലെ നീ നിന്റെ സുഹൃത്തായ മാര്‍ട്ടിനോട് വിശ്വാസ വഞ്ചന കാണിച്ചു കഴിഞ്ഞിരിക്കുന്നു ... എന്നേയും നിന്നേയും പണം അന്ധകാരത്തിലേക്ക്തള്ളിയിടുകയായിരുന്നു....നിന്നെ ഏല്‍പ്പിച്ച പണം മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ചിട്ടും നീ ഇതുവരെ തിരികെ നല്‍കിയിട്ടില്ല...”
“നിങ്ങള്‍ പറയുന്നത് കള്ളമാണ് ...” പീറ്റര്‍ യൂദാസ് പറഞ്ഞതെല്ലാം നിഷേധിച്ചു.
“ഞാന്‍ പറഞ്ഞത് സത്യമല്ലന്ന് നിനക്കെന്റെ കണ്ണുകളില്‍ നോക്കി പറയാന്‍ സാധിക്കുമോ ...” യൂദാസ് ചോദിച്ചു.
അല്പസമയത്തേക്ക് പീറ്ററിനൊന്നും പറയാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകളില്‍ നോക്കിയാല്‍ കണ്ണുകളിലെ അഗ്നി തന്നെ ദഹിപ്പിക്കുമെന്ന്പീറ്റര്‍ ഭയപ്പെട്ടു.തന്റെ മുന്നില്‍ നില്‍ക്കുന്ന യൂദാസിന് എല്ല്ലാ കാര്യങ്ങളും അറിയാമെന്ന് പീറ്ററിന് മനസിലായി.
(തുടരും..)

10. ഡിസംബര്‍ 24 : ഭാഗം 6

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :

ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3 ഡിസംബര്‍ 24 : ഭാഗം 4 ഡിസംബര്‍ 24 : ഭാഗം 5 (തുടര്‍ന്ന് വായിക്കുക..)
: അദ്ധ്യായം 6 :
പീറ്റര്‍ അകത്തേക്ക് കയറി. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ കെട്ടിപ്പിടിച്ചു. നാടോടി ആ മുറിയിലെ വലിയ മേശയുടെ അടുത്തേക്ക്നീങ്ങി നിന്നു. അയാളിലേക്ക് പ്രകാശം വീണിരുന്നില്ല.
“പീറ്റര്‍ .. പീറ്റര്‍ .. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ വിളിച്ചു.
“എന്തുപറ്റി സോഫിയ നിനക്ക് .. നീ എന്തിനാ പേടിക്കുന്നത് ? നീ എന്തെങ്കിലും സ്വപ്നം കണ്ട് പേടിച്ചോ ?”
തന്റെ കൂടെ അപരിചിതനായ മനുഷ്യനെ ഈ അസമയത്ത് കണ്ടാല്‍ ഭര്‍ത്താവ് തന്നെക്കുറിച്ച് എന്ത് വിചാരിക്കൂം എന്നായിരുന്നു അവളുടെ ചിന്ത്.തന്റെ ഭര്‍ത്താവ് ഈ മുറിയില്‍ നാടോടിയെ കണ്ടാല്‍ ?.. താന്‍ കതക് തുറന്നുകൊടുക്കാതെയാണ് അയാള്‍ അകത്ത് വന്നതെന്ന് പറഞ്ഞാല്‍പീറ്റര്‍ വിശ്വസിക്കുമോ? അങ്ങനെ തന്റെ ഭര്‍ത്താവ് വിശ്വസിക്കണം.. അല്ലങ്കില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചന്ന് ഇരിക്കും.
“എന്നെ വീട്ടിലേക്ക് പറഞ്ഞയിക്കരുതേ പീറ്റര്‍ ... എന്നെ പറഞ്ഞുവിടല്ലേ ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല ...” അവളൊരു ഭ്രാന്തിയെപ്പോലെഅലറിക്കരഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“നീ എന്തിനാ ഇങ്ങനെ കരയുന്നത് ? എന്താണ് നിനക്ക് സംഭവിച്ചത് ?” പീറ്റര്‍ പറഞ്ഞു.
“പീറ്റര്‍ എന്നെ പറഞ്ഞുവിടരുതേ ...”
“നീ എന്താ പറയുന്നത് സോഫിയ.. നീ എന്തെങ്കിലും കണ്ട് പേറ്റിച്ചോ ? ഞാന്‍ നിന്നോട് എത്രയോ പ്രാവിശ്യം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ ഒറ്റയ്ക്ക്ഇരിക്കരുതന്ന് ...” പീറ്റര്‍ സോഫിയായെ തന്റെ ശരീരത്തില്‍ നിന്ന് അടര്‍ത്തീ മാറ്റി.സോഫിയ ചുറ്റും നോക്കി. അയാളെ കാണാനില്ല. ആനാടോടി എവിടെ ?
“ആ മനുഷ്യന്‍ ഇവിടെയുണ്ട് .. അയാള്‍ എന്നെ ചതിക്കാനായി ഇവിടെ വന്നതാണ് ...”
“ആരെക്കൂറിച്ചാണ് നീ ഈ പറയുന്നത് ?”
“നിങ്ങള്‍ അകത്തേക്ക് കയറിവന്ന്പ്പോള്‍ ഇവിടെ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നില്ലേ? നിങ്ങളുടെ സുഹൃത്താണന്ന് പറഞ്ഞ് അയാള്‍ എന്നെ പറ്റിക്കാന്‍ നോക്കി... ഒരു ചതിയനാണ് അയാള്‍ .. ഒരു കിറുക്കനാണ് അയാള്‍...”
സോഫിയ ആരയോ കണ്ട് പേടിച്ചതാണന്ന് പീറ്ററിന് തോന്നി.അയാള്‍ ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.അവിടെയൊന്നും ആരും ഇല്ലായിരുന്നു.“നീ പോയി കിടക്ക് സോഫിയ. ഇവിടെയൊങ്ങും ആരും ഇല്ല... “പീറ്റര്‍ സോഫിയായെ നിര്‍ബന്ധിച്ച് അകത്തേക്ക് അയച്ചു. താന്‍ കണ്ടത് ഒരു സ്വപ്നമാണോ?സോഫിയായ്ക്ക് ഒരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്വപ്നമല്ലങ്കില്‍ ആ നാടോടി എവിടെ ? ഈ മുറിയില്‍ ഒളിഞ്ഞിരിക്കാന്‍ ആര്‍ക്കും പറ്റുകയില്ല . സോഫിയ അകത്തേക്ക് പോയി. പീറ്റര്‍ ചാരുകസേരയിലേക്ക്കിടന്നു. അന്നത്തെ പണമിടനെക്കുറിച്ച് അയാള്‍ ചിന്തിച്ചു. ഇന്നത്തെ വട്ടപ്പണമിടപാടില്‍ തന്നെ പതിനായിരം രൂപ പലിശയിനത്തില്‍ കിട്ടിയിരിക്കൂന്നു. എന്നും ഇങ്ങനെ ആയിരുന്നെങ്കില്‍ . അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
തന്നെ ആരോ എടുത്തുകൊണ്ട് പോകുന്നതുപോലെ അയാള്‍ക്ക് തോന്നി.അഗ്നിനാവുകള്‍ തന്റെ നേരെ വരുന്നു. തലയില്ലാത്ത മനുഷ്യരൂപങ്ങള്‍തന്റെ നേരെ വാളുമായി വരുന്നു. അതിലൊരു രൂപം വാള്‍ ആഞ്ഞ് വീശി. കഴുത്ത് മുറിഞ്ഞ് ചോര തെറിച്ചു. പീറ്റര്‍ നിലവിളിച്ചുകൊണ്ട് കണ്ണ്തുറന്നു.അയാള്‍ ചാടി എഴുന്നേറ്റു . അയാള്‍ തന്റെ കഴുത്തില്‍ തപ്പി നോക്കി. താന്‍ തന്റെ വീട്ടിലെ ചാരുകസേരയിലാണന്ന് മനസ്സിലാക്കാന്‍അല്പ സമയം വേണ്ടി വന്നു. പീറ്റര്‍ ഫാനിന്റെ സ്പീഡ് കൂട്ടി. പുറത്ത് നല്ല തണുപ്പ് ആയിരുന്നിട്ടും അയാളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ മുങ്ങി.അയാള്‍വീണ്ടും ചാരു കസേരയില്‍ വന്നു കിടന്നു.
ഇടിമുഴക്കം!!! കാതുകളെ തുളച്ചുകയറുന്ന ഇടിയുടെ ശബ്ദ്ദം. കണ്ണുകളെ അന്ധകാരത്തിലേക്ക് തള്ളിയിടാന്‍ ശക്തിയുള്ള ഇടിമുഴക്കം. പീറ്റര്‍ അത്ഭുതപ്പെട്ടു. ഡിസംബറില്‍ ഈ ഇടിമിന്നല്‍ പതിവുള്ളതല്ല.പെട്ടന്ന് ഒരു മിന്നല്‍ ഉണ്ടായി. കണ്ണുകള്‍ മഞ്ചിപോയി. പെട്ടന്ന് മുറിയിലെ ലൈറ്റുകള്‍അണഞ്ഞു. മിന്നലിന്റെ പ്രകാശത്തില്‍ അയാളതുകണ്ടു ,ലൈറ്റുകള്‍ അണഞ്ഞിട്ടും മുറീയിലെ ഫാന്‍ വേഗതയില്‍ കറങ്ങുന്നു. പുറത്ത് ശക്തമായകാറ്റ് വീശാന്‍ തുടങ്ങി. ജനല്‍ വിരികള്‍ പാറിപ്പറന്നു. കൊളുത്ത് ഇട്ടിരുന്ന ജനലുകള്‍ തുറന്നു. കാറ്റില്‍ ജനല്‍പ്പാ‍ളികള്‍ ശബ്ദ്ദത്തോടെ തുറന്നടഞ്ഞു.പുറത്ത് എന്തക്കയോ ഒടിഞ്ഞു വീഴുന്ന ശബ്ദ്ദം. ഏതൊക്കയോ മൃഗങ്ങള്‍ അപശ്ബ്ദ്ദങ്ങള്‍ പുറപ്പെടുവിക്കൂന്നു. എന്തോ അപകടം ശബ്ദ്ദം സംഭവിക്കാന്‍പോവുകയാണ് ... നായ്ക്കള്‍ ‘ഓലിയിടന്നു’. ആരുടയോ ജീവനെടുക്കാന്‍ കാലന്‍ പോകുന്നുണ്ടാവും. അതോ ഏതോ ഒരാത്മാവ് ഈ തെരുവില്‍ കടന്നോ?കാലനയോ ആത്മാക്കളയോ കാണുമ്പോഴാണ് നായ്ക്കള്‍ ഈ ശബ്ദ്ദം പുറപ്പെടുവിക്കൂന്നത് ...
“പീറ്റര്‍...” ആരോ വിളിക്കൂന്നുണ്ടല്ലോ ?പീറ്റര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു .
“ആരാണ് നിങ്ങള്‍ ? നിങ്ങള്‍ എവിടെയാണ്...?
“ഞാന്‍ ഇവിടെത്തന്നെയുണ്ട് പീറ്റര്‍ .. നിന്റെ തൊട്ടടുത്ത് ... നിന്റെ ഹൃദയത്തോട് അടുത്ത്...”
“എവിടെ നിങ്ങള്‍...?”
പെട്ടന്ന് ലൈറ്റുകള്‍ തെളീഞ്ഞു. കാറ്റും ഇടിമുഴക്കവും ശമിച്ചു.പെട്ടന്ന് അയാള്‍ പീറ്ററിന്റെ അടുത്തേക്ക് വന്നു. അയാള്‍ എവിടെ നിന്ന് തന്റെ മുന്നിലേക്ക്വന്നു എന്ന് പീറ്ററിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
“നിങ്ങള്‍ ആരാണ് ..?“ പീറ്റര്‍ ചോദിച്ചു.
“ആ ചോദ്യത്തിന് ഇന്നിവിടെ ,നമ്മുടെ ഇടയില്‍ പ്രശക്തിയില്ല ... അല്ലങ്കില്‍ തന്നെ ഞാന്‍ ആരാണന്ന് പറയാന്‍ എനിക്കറിയില്ല ... ഞാന്‍ ആരുമായിക്കൊള്ളട്ടെ...”
“നിങ്ങള്‍ ഈ മുറിയില്‍ എങ്ങനെ കടന്നു...?? ”
“നീ ഈ മുറിയില്‍ കയറുന്നതിനുമുമ്പ് തന്നെ ഞാനീ മുറിയില്‍ കയറിയിരുന്നു .. നിന്റെ വീട്ടിലേക്ക് എന്നെ കയറിവരാന്‍ വാതില്‍ തുറന്ന് തന്നത്നിന്റെ ഭാര്യയാണ് ” അപരിചിതനായ നാടോടി പറഞ്ഞു.
“അപ്പോള്‍ എന്റെ ഭാര്യയെ ഭയപ്പെടുത്തീയ കിറുക്കന്‍ നീ ആണല്ലേ..?”
“നിങ്ങളുടെ ഭാര്യയെ ഭയപ്പെടുത്താന്‍ ആര്‍ ശ്രമിച്ചു ?? ആരാണ് ഈ അസംബന്ധം നിന്നോട് പറഞ്ഞത൉ ?ഞാന്‍ നിന്റെ ഭാര്യയ്ക്ക് ഉപദേശം നല്‍കാന്‍ശ്രമിക്കുകയായിരുന്നു....” ആ നാടോടി പറഞ്ഞു.
പീറ്ററിന് ആ നാടോടിയുടെ സംസാരം ഇഷ്ടമായില്ല. പീറ്റര്‍ അയാളെ പിടിച്ചു തള്ളനായി മുന്നോട്ടാഞ്ഞു.“അര്‍ദ്ധരാത്രിയില്‍ സ്ത്രികള്‍ക്ക് ഉപദേശംനല്‍കാന്‍ നീ ആരാണ് ? നീ എത്ര്യും വേഗം ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ... അല്ലങ്കില്‍.......” പീറ്റര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി.
പീറ്ററിന്റെ വാക്കുകള്‍ കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ അവസാനം പറഞ്ഞത് കേട്ട് പീറ്റര്‍ ഭയപ്പെട്ടു.“പീറ്റര്‍ നിനക്കെന്നല്ല.. , ലോകത്തിലെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന് ഒരിക്കല്‍ മാത്രമേ മരണം ഉള്ളൂ എന്നസത്യം വിസ്മരിക്കാന്‍ പാടില്ല “
(തുടരും... )
അദ്ധ്യായം1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം7
അവസാനഅദ്ധ്യായം

Sunday, September 21, 2008

9. ഡിസംബര്‍ 24 : ഭാഗം 5

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)

( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3
ഡിസംബര്‍ 24 : ഭാഗം 4 (തുടര്‍ന്ന് വായിക്കുക..)
: അദ്ധ്യായം 5 :
തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ ഒരപകടകാരിയാണന്ന് സോഫിയായ്ക്ക് തോന്നി. അയാളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അയാളുടെ കുപ്പായത്തീലെ കീശയിലെ പണത്തിന്റെ കിലുക്കം ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നു.
“നിങ്ങളെന്തിനാണ് അയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് ? എന്തിനാണ് വാങ്ങിയത് ?“ സോഫിയ നാടോടിയോട് ചോദിച്ചു.
“ഞാനയാളുടെ കൈയ്യില്‍ നിന്ന് വങ്ങിയതല്ല ... എന്റെ കൈയ്യിലിരിക്കുന്ന പണം രക്തമാണ് ... അതെ ഇത് രക്തത്തില്‍ മുങ്ങിയ പണമാണ് ...ചോരയുടെ മണമുള്ള വെള്ളിനാണയങ്ങള്‍ ...”
“ആരുടെ രക്തത്തിന്റെ പണമാണന്നാണ് നിങ്ങള്‍ പറയുന്നത്..?”
“നിങ്ങളുടെ വാതിക്കല്‍ കുറച്ചുമുമ്പ് വന്ന് അഭയം ചോദിച്ച മനുഷ്യനില്ലേ ... അയാളുടെ രക്തത്തിന്റെ വിലയാണ് ...”
“നിങ്ങളെന്തൊക്കെയാണ് പറയുന്നത് ... എനിക്കൊന്നും മനസ്സിലാകുന്നില്ല ...“
“ആ മനുഷ്യന്‍ ഒന്നും പറഞ്ഞില്ലേ..?”
“അയാളൊന്നും എന്നോട് പറഞ്ഞില്ല..”
“നിങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല എന്ന് പറയുന്നതല്ലേ കൂടുതല്‍ശരി “
“ഒരു പക്ഷേ അതായിരിക്കാം ശരി. പാതിരാത്രിയില്‍ വീട്ടില്‍ വരുന്ന ഭിക്ഷക്കാരോട് അവരുടെ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല...”
“അതെ സോഫിയ അയാള്‍ നിനക്കൊരു ഭിക്ഷക്കാരനായിരിക്കാം ... അയാളെങ്ങനെയാണ് ഒരു ഭിക്ഷക്കാരനായതെന്ന് നിനക്ക് അറിയാമോ ?അത് നീ വായിച്ചിട്ടില്ലേ ? “
“ഞാനെങ്ങനെ വായിക്കാനാണ് .. ബൈബിള്‍ അല്ലാതെ മറ്റൊരു പുസ്തകവും ഞാന്‍ സാധാരണയായി വായിക്കാറില്ല ...”
“നീ വായിക്കൂന്ന ആ പുസ്തകത്തില്‍ തന്നെയുണ്ട് അയാള്‍ എന്റിനുവേണ്ടിയാണ് ഭിക്ഷക്കാരനായതന്ന് ...”
“നിങ്ങള്‍ എന്തൊരു വിഢിത്തരമാണ് പറയുന്നത് ? “
“ഞാന്‍ വിഢിത്തരമല്ല സോഫിയാ പറയുന്നത്.. നീ ബൈബിള്‍ ശരിക്ക് മനസിലാക്കാത്തതു കൊണ്ടാണ് എന്നോടിങ്ങനെ സംസാരിക്കുന്നത്?”
സോഫിയ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു. “ഉപദേശം തരാന്‍ പറ്റിയ ഒരാള്‍ . രാത്രിയില്‍ ഒരു സ്ത്രിയുടെ അടുത്ത് വന്ന് ബൈബിളിനെക്കുറിച്ച് ഉപദേശം തരാന്‍ നിങ്ങളാരാ ...ക്രിസ്തുവോ? അതോക്രിസ്തുവിന്റെ ശിഷ്യനോ?“ സോഫിയ നാടോടിയുടേ നേരെ കൈചൂണ്ടി കയര്‍ത്തു.
“ഇരിക്കാന്‍...” നാടോടി സോഫിയായോട് പറഞ്ഞു. ആ ശബ്ദ്ദത്തിന്റെ കാഠിന്യം മൂലം അവളറിയാതെ കസേരയിലേക്ക് ഇരുന്നു.
“ഞാന്‍ നിന്നെ ഉപദേശിക്കാന്‍ ആളല്ല.. എന്നാലും നീ ഒന്ന് ഓര്‍ക്കണമായിരുന്നു...അഭയം ചോദിച്ചുവന്ന ഒരാളെയാണ് നീ ആട്ടിയോടിച്ചത് .അയാളുടെമുന്നില്‍ നിന്റെ വീടിന്റെ വാതില്‍ കൊട്ടിയടച്ചു. നീ അയാളെ ആട്ടിയോടിച്ച് കൊട്ടിയടച്ച വാതിലാണ് നിന്റെ ഒരു സഹായവും ഇല്ലാതെ ഞാന്‍തുറന്നത്. അയാള്‍ പോകുമ്പോള്‍ പുലമ്പുന്നത് ഞാന്‍ കേട്ടു,- ‘ മനുഷ്യര്‍ വിചിത്രരാണ് ,അവര്‍ക്ക് സ്നേഹമില്ല.ഞാനതില്‍ വളരെ ദുഃഖിതനാണ് ‘;നിനക്കിനിയും ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ല എന്നുണ്ടോ ?”
“അതെ നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല....”
“മനസിലാകില്ല ,ഞാന്‍ പറയുന്നത് നിനക്കെന്നല്ല ഭൂമിയിലെ ആര്‍ക്കും മനസ്സിലാകില്ല . മനസിലായാലും മനസിലായില്ല എന്ന് നടിക്കും. ഞാനയാളെതിരിച്ച് വിളിക്കാന്‍ പോവുകയാണ് . നീ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞാനയാളെ തിരിച്ചുകൊണ്ടുവരും ..”
“നിങ്ങളെന്താണ് അര്‍ത്ഥമാക്കുന്നത് ?”
“മനസിലായില്ലേ ? ഞാനയാളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരുമന്ന് .. നിന്റെ ഉള്ളിലെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഞാനയാളെ ഇവിടേക്ക് കൊണ്ടുവരും ...”
പുറത്താരോ വാതിലില്‍ മുട്ടുന്ന ശബ്ദ്ദം ഉയര്‍ന്നു. വാതില്‍ അനങ്ങുന്നുണ്ട്. സോഫിയ ചെവിയോര്‍ത്തു. പരിചിതമായ ശബ്ദ്ദമാണ്. അതെ അത്തന്റെ ഭര്‍ത്താവായ പീറ്ററിന്റെ ശബ്ദ്ദമാണ്. “കതക് തുറക്ക് സോഫിയ, നീ ഉറങ്ങിപ്പോയോ...”
പീറ്ററിന്റെ വിളികേട്ട് സോഫിയ ഞെട്ടി. ഇതാ പീറ്റര്‍ എത്തിയിരിക്കുന്നു. ഈ അര്‍ദ്ധരാത്രിയില്‍ അപരിചിതനായ ഒരുത്തനോടോപ്പം തന്നെ കണ്ടാല്‍പീറ്ററെന്ത് വിചാരിക്കും. ഈ നാടോടിയോട് സംസാരിക്കാന്‍ കിട്ടിയ ധൈര്യമെല്ലാം കൈമോശം വന്നതുപോലെ ... ഇയാളോടൊപ്പംതന്നെ കണ്ടാല്‍ പീറ്ററെന്ത് ചെയ്യുമെന്ന് തനിക്കറിയില്ല. എന്റെ ദൈവമേ ഞാനെന്താണ് ചെയ്യേണ്ടത് ?
“നീവാതില്‍ തുറക്ക് സോഫിയ “ സോഫിയായുടെ മനോഗതം അറിഞ്ഞെട്ടന്നവണ്ണം അപരിചിതനയ നാടോടി പറഞ്ഞു.
അവള്‍ വാതില്‍ തുറക്കാനായി എഴുന്നേറ്റു.അവള്‍ വാതിലിന്റെ കുറ്റികള്‍ ഓരോന്നായി എടുത്തു. കുറ്റികളെല്ലാം അടച്ച സ്ഥിതിയിലായിരുന്നു.ഒരൊറ്റകുറ്റിപോലും തുറക്കാതെ ആ അപരിചിതന്‍ എങ്ങനെയാണ് അകത്തുകയറിയത്??? പീറ്റര്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. അവള്‍വാതിലടച്ച് തിരിഞ്ഞു. അപരിചിതനായ നാടോടി വലിച്ചുതള്ളിയ ചുരുട്ടിന്റെ പുക എവിടയോ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
(തുടരും....)

Friday, September 19, 2008

8. ഡിസംബര്‍ 24 : ഭാഗം 4

: അദ്ധ്യായം 4 :
പീറ്റര്‍ എപ്പോള്‍ വരുമെന്ന് സോഫിയായ്ക്ക് അറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവ് വരുന്നതിനു മുമ്പ് ഈ അപരിചിതനെ ഒഴിവാക്കണം. സൊരു അപരിചിതനോടൊത്ത് ഈ അര്‍ദ്ധരാത്രിയില്‍ താന്‍ ഇവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു വെന്ന് തന്റെ ഭര്‍ത്താവ് അറിഞ്ഞാല്‍ ?എത്രയും പെട്ടന്ന്ഇയാളെ ഓഴിവാക്കിയേ തീരൂ ...
“പീറ്റര്‍ ഉടനെതന്നെ എത്തും. പീറ്റര്‍ വരുന്നതിനു മുമ്പ് നിങ്ങള്‍ സ്ഥലം വിടുന്നതാണ് നല്ലത് . അതാണ് നിങ്ങളുടെ ശരീരത്തിനും നല്ലത് ..”നാടോടി ചുരുട്ട് വലിച്ചുകൊണ്ട് മുറിയുടെ നടൂക്ക് കിടന്ന മേശയുടെ അടുത്ത് ചെന്ന് നിന്നു.അയാള്‍ പതിയെ ആ മേശയുടെ പുറത്ത് ഇരുന്നു.അയാള്‍സോഫിയെ നോക്കി. അവള്‍ അയാളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
“നിന്റെ മനസ്സ് എത്രമാത്രം ഇടൂങ്ങിയതാണന്ന് എനിക്കറിയാന്‍ സാധിക്കുന്നു. നിന്റെ കൈകളില്‍ കിടക്കൂന്ന അദൃശ്യമായ ചങ്ങല എനിക്ക് കാണാന്‍കഴിയുന്നുണ്ട്. നന്മയെ എതിര്‍ക്കുന്ന ചങ്ങല! ഞാന്‍ ആരാണന്ന് നിനക്കറിയേണ്ടേ ? എന്നാല്‍ കേട്ടോളൂ .. എല്ലാവരാലും വെറുക്കപ്പെട്ട മനുഷ്യനാണ്ഞാനിന്ന് .. രാത്രിയില്‍ ശക്തിലഭിക്കൂന്ന ഒരു മനുഷ്യന്‍ ! രാത്രിയില്‍ ശക്തിലഭിക്കൂന്ന മനുഷ്യന്‍ എന്നതിലുപരി ,രാത്രിയില്‍ ,നിശബ്ദ്ദതയെ ഭേദിച്ചുകൊണ്ട്വീടുകളീല്‍ കയറീ സ്നേഹബന്ധം തുടങ്ങാന്‍ ശ്രമിക്കുന്ന ഒരു അസാധാരണ മനുഷ്യന്‍ . നിന്നെക്കാള്‍ ഉപരിയായിട്ട് സാമാന്യമര്യാദ എന്താണന്ന് അറിയാവുന്ന മനുഷ്യന്‍ .. നീ എന്താ വിചാരിച്ചിരുന്നത് ? നീ വിളമ്പുന്ന റൊട്ടിയും പലഹാരങ്ങള്‍ഊം കഴിക്കാന്‍ വന്ന് ഒരുവനാണന്നോ ഞാന്‍. പാപങ്ങളുടെകറയാന്‍ കറുത്തുപോയ നിന്റെ കൈകളില്‍ സ്നേഹചുംബനം അര്‍പ്പിക്കാന്‍ വെമ്പുന്ന ഒരതിഥിയാണന്നോ ഞാന്‍. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ , നീഇതുവരെ കണ്ടിട്ടൂള്ള മനുഷ്യരില്‍ നിന്നെല്ലാം വെത്യസ്തനാണ് ഞാന്‍ ... നിനക്കൊന്ന് ഉറപ്പിക്കാം... നിന്നെ കുഴപ്പങ്ങളീല്‍ ചാടീക്കാനല്ല ഞാന്‍ വന്നിരിക്കുന്നത് .. നിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കൂന്നത്...”
അയാളുടെ ദീര്‍ഘമായ സംസാരം കേട്ട് നില്‍ക്കുകയായിരുന്ന സോഫിയായുടേ ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.“കൊള്ളാം ഒരു നാടോടിയാണങ്കിലും നിന്റെ സംസാരം കേട്ട് നില്‍ക്കാന്‍ നല്ല രസമുണ്ട്.. നിന്റെ ഈ ചുരുട്ടിന്റെ മണം എന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെടുകയില്ലന്ന്മാത്രമല്ല നീ ഇവിടുരുന്ന് ചുരുട്ട് വലിച്ചാല്‍ അദ്ദേഹം എന്തായിരിക്കും ചെയ്യുകയന്ന് അദ്ദേഹത്തിനു തന്നെ അറിവുണ്ടാകണമെന്നില്ല “ അവള്‍ തന്റെചാരുകസേരയിലേക്ക് വന്നിരുന്നു.
“നിന്റെ ഭര്‍ത്താവ് വന്നിട്ടേ ,അയാളെ കണ്ടിട്ടേ ഞാനിവിടെ നിന്ന് പോകുന്നുള്ളു...”
“അദ്ദേഹം നിന്റെ കാലും കൈയ്യും തല്ലിയോടിക്കും.. ചിലപ്പോള്‍ നിന്റെ തല ക്ഴുത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കും... “
“നിന്റെ ഭര്‍ത്താവ് അങ്ങനെയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല...” നാടോടി പറഞ്ഞു.
“അത് നിങ്ങളുടെ തോന്നലാണ് .. അദ്ദേഹം ഒറ്റയടിക്കുതന്നെ നിന്റെ അണപ്പല്ലുകള്‍ തെറിപ്പിക്കും..”
സോഫിയായുടെ ഈ വാക്കുകള്‍ക്ക് അയാള്‍മറുപിടി ഒന്നും പറഞ്ഞില്ല.
നാടോടി ചുരുട്ട് ആഞ്ഞാഞ്ഞ് വലിച്ചു. അയാള്‍ സാവാധാനം പുക പുറത്തേക്ക് ഊതി. പുകച്ചുരുളുകള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകുന്നത് നോക്കിഅയാള്‍ അല്പസമയം ഇരുന്നു. അയാള്‍ എന്തോ ഓര്‍ത്തിട്ടന്നവണ്ണം സോഫിയായോട് ചോദിച്ചു. അയാളുടേ ശബ്ദ്ദം ദൃഡവും പതിഞ്ഞതുമായിരുന്നു.
“സോഫിയാ സ്റ്റീല്‍ എനിക്ക്മുമ്പ് ഇവിടെ വന്ന ആ വൃദ്ധനായ ഭിക്ഷക്കാരനെ നീ എന്താണ് തിരിച്ചയിച്ചത് ..”
ആ നാടോടിയുടെ ചോദ്യം അവളില്‍ അത്ഭുതം ഉണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.“നിങ്ങള്‍ക്കെന്റെ പേര് എങ്ങനെ അറിയാം..”അയാളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അവളിങ്ങനെ ചോദിച്ചത് .
“സോഫിയ സ്റ്റീല്‍ എന്നത് ക്രൂരതയുടെ പര്യായമല്ലേ? നിങ്ങളുടേ ശബ്ദ്ദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ക്രൂരതയാണ് ...നിങ്ങളുടെ പെരുമാറ്റവും ക്രൂരമാണ്...”
“ഹോ, അപ്പോള്‍ നിങ്ങള്‍ എന്നെക്കുറിച്ച് എല്ലാം അറിഞ്നുകൊണ്ടാണല്ലോ വന്നിരിക്കൂന്നത് ?“
അയാള്‍ ഇതിനു മറുപിടി പറയാതെ തന്റെചോദ്യം ആവര്‍ത്തിച്ചു.
“നീ എന്തിനാണ് അയാളെ ഇറക്കി വിട്ടത് ?”
“ആരെ ഇറക്കിവിട്ടന്നാണ് നിങ്ങള്‍ ഈ പറയുന്നത് ?”
“നീ ഇത്രപെട്ടന്ന് ആ വൃദ്ധനെ മറന്നുപോയോ ?കൈകളില്‍ ബാന്‍ഡേജിട്ട മനുഷ്യന്‍.. നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നതായി നിനക്ക് തോന്നിയമനുഷ്യന്‍ .. കമ്പിളി പുതപ്പില്‍ രക്തക്കറകള്‍ നീ കണ്ട മനുഷ്യന്‍ ... “
“അയാളെക്കുറിച്ചാണോ നിങ്ങള്‍ ചോദിച്ചത് ? എന്റെ വീട്ടില്‍ ആരൊയൊക്കെ കയറ്റി ഇരുത്തണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് .. ആട്ടെഞാനയാളെ ഇറക്കിവിട്ടതാണന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ...അയാള്‍ പറഞ്ഞോ ..?”
“ഞാന്‍ ഈ വഴിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഇങ്ങോട്ട് കയറി വരുന്നതും അഭയം ചോദിക്കൂന്നതും നീ വാതില്‍ അടയ്ക്കുന്നതെല്ലാംകണ്ടുകൊണ്ട് ഞാനവടെ നില്‍പ്പുണ്ടായിരുന്നു. ഇവിടെ മാത്രമല്ല ആയിരക്കണക്കിന് വീടുകളീല്‍ അയാള്‍ അഭയം ചോദിക്കൂന്നതും അവിടെനിന്നെല്ലാം അയാളെ ആട്ടിയിറക്കുന്നതും കണ്ടുകൊണ്ടിരിക്കൂന്നവനാണ് ഞാന്‍...”
“ഹോ, അങ്ങനെവരട്ടെ ,അയാള്‍ നിങ്ങളുടെ സുഹൃത്താണല്ലേ ?അയാള്‍ ഞാന്‍ ഇറക്കിവിട്ടതിന് പകരം ചോദിക്കാന്‍ ബലമായി നിങ്ങളെന്റെവീട്ടിലേക്ക് കടന്നുവന്നതാണല്ലേ..?”
“അല്ല, ഞാന്‍ പകരം ചോദിക്കാന്‍ വേണ്ടി വന്നതല്ല. അയാളെന്റെ സ്നേഹിതനായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാനയാളുടെ സ്നേഹിതന്‍ ആണന്ന്പറയുന്നതിലും നല്ലത് അയാളുടെ കടക്കാരന്‍ ആണന്ന് പറയുന്നതാണ്...”
“അയാള്‍ പറഞ്ഞായിരുന്നു പണംകൊടുക്കാനുള്ള ഒരുവനെത്തേടി ഇറങ്ങിയതാണന്ന് ... കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ മുങ്ങി നടക്കുന്നനിങ്ങളാണോ എന്നെ ഉപദേശിക്കുന്നത് ? ”
“പണം അതാര്‍ക്കുവേണം ? ഇന്നു വന്നിട്ട് നാളെപ്പോകുന്ന കുറേ ലോഹക്കഷ്ണങ്ങളും കടലാസുകീറലുകളും. അയാക്ക് കൊടുക്കാനുള്ള പണം ഇപ്പോഴുംഎന്റെ കൈയ്യില്‍ ഉണ്ട്. “
നാടോടി തന്റെ കുപ്പായത്തിലെ കീശയിലേക്ക് കൈയ്യിട്ടു. അയാള്‍ കീശയിലെ നാണയങ്ങള്‍ കിലുക്കി. വെള്ളിനാണയങ്ങള്‍കിലുങ്ങുന്ന ശബ്ദ്ദം സോഫിയ കേട്ടു.
“പണം ഉണ്ടായിട്ടും നിങ്ങളെന്താണ് പണം കൊടുക്കാത്തത്..?”
“എന്റെ കടം പെട്ടന്ന് തീരുന്നതല്ല.. നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല സോഫിയ,എങ്കിലും ഞാന്‍ പറയും... വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഞങ്ങള്‍തമ്മില്‍ കാണാറുള്ളു. ക്രിസ്തുമസിന്റെ തലേദിവസം ഞങ്ങള്‍ ഒരേ തെരുവിലൂടെ നടക്കും. അയാള്‍ക്ക് കൊടുക്കാനുള്ള പണവുമായി അയാളുടെ പുറകെഞാന്‍ നടക്കും. പക്ഷേ അയാളിതുവരെ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല ...എന്റെ പണസഞ്ചിയിലേക്ക് നോക്കിയിട്ടില്ല. അയാള്‍ക്ക് വെള്ളിനാണയങ്ങള്‍ക്ക് പകരം തെറ്റിപ്പോയ ആത്മാവിനെ മതിയന്ന് ..അയാളുടേ കടം വീട്ടാനായി ഞാനയാളുടേ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.ഇതുവരെ ഒരു വെള്ളിക്കാശുപോലും തിരിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ജറുശലേമിലെ റോമന്‍ നാണയം അച്ചടിക്കുന്ന അച്ചടിശാലയിലെമുപ്പത് വെള്ളിക്കാശ് ....”
ഇത് പറയുമ്പോള്‍ നാടോടിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാളുടെ ശബ്ദ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മുറിയില്‍ കത്തിച്ചുവച്ചിരുന്ന വിളക്ക് അണഞ്ഞു.ലൈറ്റുകളും കെട്ടു.നെരിപ്പോടിനുള്ളിലെ വെളിച്ചം മാത്രം. കനലുകളുടെ ചുവന്ന വെളിച്ചം അയാളുടെ മുഖത്ത് പടര്‍ന്നു.തീക്കനലുകളുടെ പ്രകാശമേറ്റ്അയാളുടെ കണ്ണുകള്‍ തിളങ്ങി.
നാടോടി പണത്തീന്റെ കാര്യം പറഞ്ഞപ്പോള്‍ സോഫിയായുടെ ഹൃദയം ഇടിക്കുകയായിരുന്നു. തിരിച്ചു കൊടുക്കാനാവാത്ത പണം.!!! നാടോടിയുടെകുപ്പായത്തിലെ വെള്ളിക്കാശ് ആയിരുന്നു അയാളുടെ മനസ്സില്‍ ... ആ വെള്ളിക്കാശിന്റെ കിലുക്കം അവളുടെ ഉള്ളില്‍ വീണ്ടും വീണ്ടും മുഴങ്ങി.തിരിച്ചുകൊടുക്കാത്ത പണത്തിന്റെ കിലുക്കം ....
(തുടരും...)